കൊരട്ടി സിപിഎം പ്രവർത്തകൻ രാമകൃഷ്‌ണൻ വധം; ആ‍ർഎസ്എസ് പ്രവർത്തകനെ വെറുതെ വിട്ട് സുപ്രീംകോടതി

കൊരട്ടി സിപിഎം പ്രവർത്തകൻ രാമകൃഷ്‌ണൻ വധം; ആ‍ർഎസ്എസ് പ്രവർത്തകനെ വെറുതെ വിട്ട് സുപ്രീംകോടതി

സിപിഎം പ്രവർത്തകൻ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ വിനോഭായിയെ സുപ്രീംകോടതി വെറുതെ വിട്ടു. വിചാരണ കോടതിയും ഹൈക്കോടതിയും കുറ്റക്കാരനാണെന്ന് വിധിച്ച കേസിലാണ് സുപ്രീംകോടതി ജസ്റ്റിസ് അഭയ് ഓകാ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. 2010 ൽ നടന്ന കൊലക്കേസിലാണ് പ്രതിയെ വെറുതെവിട്ടത്.…
‘പുടിനെ വധിക്കാൻ ജോ ബൈഡൻ ഭരണകൂടം ശ്രമിച്ചിരുന്നു’; ഗുരുതര ആരോപണവുമായി മുൻ ഫോക്‌സ് ന്യൂസ് അവതാരകൻ

‘പുടിനെ വധിക്കാൻ ജോ ബൈഡൻ ഭരണകൂടം ശ്രമിച്ചിരുന്നു’; ഗുരുതര ആരോപണവുമായി മുൻ ഫോക്‌സ് ന്യൂസ് അവതാരകൻ

റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനെ വധിക്കാൻ ജോ ബൈഡൻ ഭരണകൂടം ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി മുൻ ഫോക്‌സ് ന്യൂസ് അവതാരകനായ ടക്കർ കാൾസൺ. വ്യക്തമായ തെളിവുകളൊന്നുമില്ലാതെയാണ് കാൾസൺ ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. കാൾസൻ്റെ പോഡ്‌കാസ്റ്റായ “ദ ടക്കർ കാൾസൺ ഷോ” യുടെ…
‘വിഐപി സന്ദർശനങ്ങളും കെടുകാര്യസ്ഥതയും അപകട കാരണം’; കുംഭമേളയ്ക്കിടയിലെ മരണങ്ങളിൽ വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

‘വിഐപി സന്ദർശനങ്ങളും കെടുകാര്യസ്ഥതയും അപകട കാരണം’; കുംഭമേളയ്ക്കിടയിലെ മരണങ്ങളിൽ വിമർശനവുമായി മല്ലികാർജുൻ ഖാർഗെ

കുംഭമേളയിൽ തിക്കിലും തിരക്കിലുംപെട്ട് പത്തിലധികം ഭക്തർ മരണപ്പെട്ടതിൽ ഉത്തർപ്രദേശ്‌ സർക്കാരിനെതിരെ കോൺ​ഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കുംഭമേളയ്ക്ക് കോടികൾ ചിലവഴിച്ചിട്ടും സൗകര്യങ്ങളുടെ അപര്യാപ്തത തുടരുന്നത് അപലപനീയമാണ്. ഭക്തർ തിരക്കിൽപെട്ട് മരണപ്പെട്ടെന്ന വാർത്ത ഹൃദയഭേദകമാണ്. വിഐപി സന്ദർശനങ്ങൾ, കെടുകാര്യസ്ഥത എന്നിവയാണ് അപകട…
മഹാ കുംഭമേള: തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചു, നിരവധി സ്ത്രീകൾക്ക് പരിക്ക്; പുണ്യസ്‌നാനം അവസാനിപ്പിച്ചു

മഹാ കുംഭമേള: തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചു, നിരവധി സ്ത്രീകൾക്ക് പരിക്ക്; പുണ്യസ്‌നാനം അവസാനിപ്പിച്ചു

മൗനി അമാവാസി ദിനമായ ഇന്ന് പുലർച്ചെ മഹാ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തു പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി സ്ത്രീകൾക്ക് പരിക്കേറ്റു. പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നത്.  മരണസംഖ്യ ഉയർന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ…
നൂറഴകിൽ ഐഎസ്ആർഒ; 100-ാം വിക്ഷേപണം വിജയം, എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിൽ

നൂറഴകിൽ ഐഎസ്ആർഒ; 100-ാം വിക്ഷേപണം വിജയം, എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിൽ

ബഹിരാകാശ രംഗത്ത് പുതു ചരിത്രമെഴുതി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നടന്ന ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണം വിജയകരമായി. ഇന്ന് രാവിലെ 6.23ന് രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയർന്ന ജിഎസ്എൽവി-എഫ്15 റോക്കറ്റ് രണ്ടാംതലമുറ ഗതിനിർണായ ഉപഗ്രഹമായ എൻവിഎസ്-2…
ജനകീയ പ്രക്ഷോഭങ്ങളില്‍ പിടിച്ചു നില്‍ക്കാനായില്ല; സെര്‍ബിയന്‍ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച് രാജിവച്ചു

ജനകീയ പ്രക്ഷോഭങ്ങളില്‍ പിടിച്ചു നില്‍ക്കാനായില്ല; സെര്‍ബിയന്‍ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച് രാജിവച്ചു

രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ സെര്‍ബിയന്‍ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച് രാജിവച്ചു. കോണ്‍ക്രീറ്റുകൊണ്ടു നിര്‍മിച്ച മേലാപ്പ് തകര്‍ന്നുവീണു 15 പേര്‍ മരിച്ചതിശേഷം ഫുചേവിച്ചിനെതിരേ ആഴ്ചകളോളം നീണ്ട അഴിമതിവിരുദ്ധ പ്രക്ഷോഭം രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതില്‍ പിടിച്ചു നില്‍ക്കാനാവാതെയാണ് രാജി. നോവി സാഡ് നഗരത്തിലെ…
‘വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകിയത് ഏകപക്ഷീയമായി’; സുപ്രീംകോടതിയെ സമീപിക്കാൻ പ്രതിപക്ഷം

‘വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകിയത് ഏകപക്ഷീയമായി’; സുപ്രീംകോടതിയെ സമീപിക്കാൻ പ്രതിപക്ഷം

വഖഫ് ഭേദഗതി ബില്ലിന് ജെപിസി അംഗീകാരം നൽകിയ നടപടിയിൽ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി പ്രതിപക്ഷം. ബില്ലിന് അംഗീകാരം നൽകിയത് ഏകപക്ഷീയമായെന്ന വിലയിരുത്തലിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് സംയുക്ത പാർലമെന്ററി കമ്മിറ്റി വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നല്‍കിയത്. 14 ഭേദഗതികളാണ് കമ്മിറ്റി…
തദ്ദേശതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും; നിലപാടില്‍ മാറ്റംവരുത്തി ഉദ്ധവ് താക്കറെ; മഹാവികാസ് അഘാഡിയെ വെട്ടിലാക്കി മുംബൈയിലെ നീക്കം

തദ്ദേശതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും; നിലപാടില്‍ മാറ്റംവരുത്തി ഉദ്ധവ് താക്കറെ; മഹാവികാസ് അഘാഡിയെ വെട്ടിലാക്കി മുംബൈയിലെ നീക്കം

തദ്ദേശതിരഞ്ഞെടുപ്പില്‍ മഹാവികാസ്അഘാഡിയില്‍നിന്ന് മാറി ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കത്തില്‍ നിന്നും പിന്മാറി ഉദ്ധവ് താക്കറേ നേതൃത്വം നല്‍കുന്ന ശിവസേന. മുംബൈ നഗരസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി മത്സരിക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നതെങ്കിലും മറ്റ് നഗരങ്ങളില്‍ സഖ്യമായി മത്സരിച്ചേക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. തിങ്കളാഴ്ച ഉദ്ധവ് താക്കറെ…
ആഗോള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കും; ട്രംപുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

ആഗോള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കും; ട്രംപുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചു. ട്രംപ് രണ്ടാംതവണ അധികാരമേറ്റശേഷമുള്ള ആദ്യസംഭാഷണമായിരുന്നു ഇത്. എക്‌സിലൂടെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. പ്രിയ സുഹൃത്ത് ഡൊണാള്‍ഡ് ട്രംപുമായി സംസാരിച്ചതില്‍ സന്തോഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സ്വന്തമാക്കിയ ചരിത്രവിജയത്തില്‍ ട്രംപിനെ പ്രധാനമന്ത്രി…
ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ല; പാനമ കനാല്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ല; ഐക്യരാഷ്ട്രസഭയില്‍ പരാതിയുമായി പനാമ

ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ല; പാനമ കനാല്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ല; ഐക്യരാഷ്ട്രസഭയില്‍ പരാതിയുമായി പനാമ

ചരക്ക് നീക്കം വേഗത്തിലാക്കാനായി പാനമ കനാല്‍ പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ രംഗത്തെത്തി പനാമ. ട്രംപിനെതിരെ ഐക്യരാഷ്ട്രസഭയ്ക്ക് പാനമ പരാതി നല്‍കി . മറ്റൊരു രാജ്യത്തിന്റെ അഖണ്ഡതയ്ക്കും രാഷ്ട്രീയസ്വാതന്ത്ര്യത്തിനും നേരേ ഭീഷണിയുയര്‍ത്തരുതെന്ന യു.എന്‍. പ്രമാണം പരാമര്‍ശിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.…