സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമോ? 7 മണിമുതൽ 11വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി മുടങ്ങുമോ? 7 മണിമുതൽ 11വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന സൂചന നൽകി കെഎസ്ഇബി. വൈദ്യുതി ആവശ്യകതയില്‍ വന്ന വലിയ വര്‍‍ധനവും, ഝാർഖണ്ടിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റര്‍ തകരാറിലായതിനെത്തുടർന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവും കാരണമാണ് വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുന്നതെന്ന്…
വീണ്ടും പെരുമഴ വരുന്നു; ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും; എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം, മൂന്നിടത്ത് ഓറഞ്ച് അലേർട്ട്

വീണ്ടും പെരുമഴ വരുന്നു; ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും; എല്ലാ ജില്ലകളിലും ജാഗ്രതാ നിർദേശം, മൂന്നിടത്ത് ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 11 ജില്ലകളിൽ യെല്ലോ അലേർട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്.തെക്കന്‍…
മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം; ആശങ്ക അടിസ്ഥാനരഹിതം; നേരത്തത്തെ സമീപനം തുടരുമെന്ന് മുഖ്യമന്ത്രി; ഡീനിന്റെ വാദങ്ങള്‍ തള്ളി

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതം; ആശങ്ക അടിസ്ഥാനരഹിതം; നേരത്തത്തെ സമീപനം തുടരുമെന്ന് മുഖ്യമന്ത്രി; ഡീനിന്റെ വാദങ്ങള്‍ തള്ളി

വയനാട് ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ഉയരുന്ന ആശങ്ക അസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാറിലുള്ളത് ജലബോംബാണെന്നും പുതിയ അണക്കെട്ട് വേണമെന്നും ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി രംഗത്തെത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അണക്കെട്ടിനു പെട്ടെന്ന് എന്തെങ്കിലും…
യുവനടിയെ അധിക്ഷേപിച്ചെന്ന് പരാതി; യൂട്യൂബർ സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയിൽ

യുവനടിയെ അധിക്ഷേപിച്ചെന്ന് പരാതി; യൂട്യൂബർ സൂരജ് പാലാക്കാരൻ പോലീസ് കസ്റ്റഡിയിൽ

യുവനടിയെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ യൂട്യൂബർ സൂരജ് പാലാക്കാരനെ കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം പോലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപ് സമാനമായ മറ്റൊരു കേസിൽ സൂരജ് പാലാക്കാരനെ 14 ദിവസത്തേക്ക് റിമാൻ്റ്ചെയ്തിരുന്നു. ഇടുക്കി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് വ്‌ലോഗർ സൂരജ്…
‘ദുരന്തസ്ഥലത്ത് നിന്ന് 10 കി.മീ ദൂരെയാണ് കരിങ്കൽ ക്വാറി’; കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തലിനെതിരെ ശശീന്ദ്രൻ

‘ദുരന്തസ്ഥലത്ത് നിന്ന് 10 കി.മീ ദൂരെയാണ് കരിങ്കൽ ക്വാറി’; കേന്ദ്രമന്ത്രിയുടെ കുറ്റപ്പെടുത്തലിനെതിരെ ശശീന്ദ്രൻ

ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്ത കനത്ത മഴയാണ് ചൂരൽമല, മുണ്ടക്കൈ, അട്ടമല പ്രദേശത്തെ ഉരുൾപൊട്ടലിന് കാരണമായത്. ഈ പ്രദേശം ദുരന്തസാധ്യതാ മേഖലയിൽ ഉൾപ്പെടുന്നുമില്ല തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിന് കാരണം അനധികൃത കുടിയേറ്റങ്ങളും കയ്യേറ്റങ്ങളുമാണെന്ന തരത്തിൽ ദുരന്തത്തിന്‍റെ ഇരകളെ അനധികൃത കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന രീതിയിൽ…
വയനാട്ടിൽ സമഗ്ര പുനരധിവാസം വേണം, പ്രധാനമന്ത്രിയുടെ സന്ദർശനത്തില്‍ അനുകൂല നടപടി പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി

വയനാട്ടിൽ സമഗ്ര പുനരധിവാസം വേണം, പ്രധാനമന്ത്രിയുടെ സന്ദർശനത്തില്‍ അനുകൂല നടപടി പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം:വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറ്റന്നാള്‍ പ്രധാനമന്ത്രി വയനാട്ടിലെത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാട്ടില്‍ സമഗ‌ പുനരധിവാസം ആവശ്യമായിട്ടുണ്ട്. ഇതിന് കേന്ദ്രസഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രധാനമന്ത്രിയുടെ സന്ദശനത്തിൽ അനുകൂല നടപടി പ്രതീക്ഷിക്കുകയാണെന്നും പിണറായി വിജയൻ…
‘കളക്ഷൻ സെന്‍ററിൽ എത്തിയത് 7 ടൺ പഴകിയ തുണി’; കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി, ഉപദ്രവമായി മാറിയെന്ന് മുഖ്യമന്ത്രി

‘കളക്ഷൻ സെന്‍ററിൽ എത്തിയത് 7 ടൺ പഴകിയ തുണി’; കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി, ഉപദ്രവമായി മാറിയെന്ന് മുഖ്യമന്ത്രി

തെരച്ചിൽ ഇപ്പോൾ തന്നെ അവസാനിപ്പിക്കാനല്ല തീരുമാനം. ആകാവുന്നത്ര ശ്രമം നടത്തുന്നുണ്ട്. സ്കൂളുകൾ വേഗത്തിൽ പ്രവർത്തന സജ്ജമാക്കും. സ്കൂളുകളിലെ ക്യാമ്പുകളിൽ ഉള്ളവർക്ക് പകരം സംവിധാനം ഒരുക്കുമെന്നും പിണറായി വിജയൻ തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനുള്ള കളക്ഷൻ സെന്‍ററിൽ ഏഴ് ടൺ പഴകിയ…
മുണ്ടക്കൈ ദുരന്തത്തിന്‍റെ ആഘാതം കൂട്ടിയത് മുന്നറിയിപ്പിലെ വീഴ്ച; മുൻകരുതലുകൾ സ്വീകരിക്കുന്നതിലും പാളിച്ച

മുണ്ടക്കൈ ദുരന്തത്തിന്‍റെ ആഘാതം കൂട്ടിയത് മുന്നറിയിപ്പിലെ വീഴ്ച; മുൻകരുതലുകൾ സ്വീകരിക്കുന്നതിലും പാളിച്ച

മുന്നറിയിപ്പ് നൽകുന്നതിലും മുന്നൊരുക്കങ്ങളിലും വിവിധ ഏജൻസികൾക്കുണ്ടായ വീഴ്ചയാണ് ഒരു നാടിനെയാകെ മായ്ച്ച് കളഞ്ഞ മുണ്ടക്കൈ ദുരന്തത്തിന്‍റെ ആഘാതം കൂട്ടിയത്. അതീതീവ്രമഴ മുന്നറിയിപ്പ് നൽകുന്നിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് വീഴ്ചയുണ്ടായി. തുടർച്ചായി മഴ പെയ്തിട്ടും വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും…
വയനാട് ദുരന്തഭൂമിയിൽ നിന്നും സൈന്യം മടങ്ങി; ഇനി തുടരുക 2 ടീം മാത്രം, യാത്രയയപ്പ് നൽകി സർക്കാർ

വയനാട് ദുരന്തഭൂമിയിൽ നിന്നും സൈന്യം മടങ്ങി; ഇനി തുടരുക 2 ടീം മാത്രം, യാത്രയയപ്പ് നൽകി സർക്കാർ

വയനാട് ദുരന്തഭൂമിയിൽ നിന്നും സൈന്യം മടങ്ങി. 500 അംഗ സംഘമാണ് ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നും മടങ്ങിയത്. ദുരന്ത മുഖത്ത് കൈമെയ് മറന്ന് പ്രവർത്തിച്ച സൈന്യത്തിന് സർക്കാർ യാത്രയയപ്പ് നൽകി. അതേസമയം സൈന്യത്തിന്റെ 2 ടീം മാത്രം ദുരന്ത…
കണ്ണൂർ കാസർകോട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; സംസ്ഥാനത്ത് മഴ തുടരും

കണ്ണൂർ കാസർകോട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത; സംസ്ഥാനത്ത് മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. മുൻദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നെങ്കിലും, മഴയുടെ ശക്തി കുറയുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് മാത്രമാണ് ഇന്ന് സാധ്യത. കേരള തീരത്ത് നിലനിന്നിരുന്ന ന്യൂനമർദ്ദ പാത്തിയുടെ ശക്തികുറഞ്ഞതോടെയാണ്…