നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; പ്രധാനം നിയമനിര്‍മ്മാണത്തിനെന്ന് സ്പീക്കര്‍; നിരവധി ബില്ലുകള്‍ സഭയുടെ പരിഗണനയ്ക്ക്

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; പ്രധാനം നിയമനിര്‍മ്മാണത്തിനെന്ന് സ്പീക്കര്‍; നിരവധി ബില്ലുകള്‍ സഭയുടെ പരിഗണനയ്ക്ക്

ഇന്ന് ആരംഭിക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നിയമ നിര്‍മ്മാണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ഈ സമ്മേളനത്തില്‍ ആകെ 9 ദിവസമാണ് സഭ ചേരാന്‍ നിശ്ചയിച്ചിട്ടുള്ളത്. ആദ്യ ദിവസമായ ഒക്ടോബര്‍ ഇന്ന് വയനാട്, കോഴിക്കോട് ജില്ലകളിലെ മണ്ണിടിച്ചിലിന്റെ…
കേരള അഡ്വൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ എറണാകുളം ആലപ്പുഴ സോണിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

കേരള അഡ്വൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ എറണാകുളം ആലപ്പുഴ സോണിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

കേരള അഡ്വൈസിംഗ് ഏജന്‍സീസ് അസോസിയേഷന്‍ എറണാകുളം ആലപ്പുഴ സോണിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമവും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് കെ.വി. കൃഷ്ണകുമാര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന…
പിവി അന്‍വറിനും പുതിയ പാര്‍ട്ടിയ്ക്കും മുസ്ലീം ലീഗില്‍ സ്വാഗതം; അന്‍വര്‍ നടത്തുന്നത് ധീരമായ പോരാട്ടമാണെന്ന് കെഎം ഷാജി

പിവി അന്‍വറിനും പുതിയ പാര്‍ട്ടിയ്ക്കും മുസ്ലീം ലീഗില്‍ സ്വാഗതം; അന്‍വര്‍ നടത്തുന്നത് ധീരമായ പോരാട്ടമാണെന്ന് കെഎം ഷാജി

ആരോപണങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുമായും സിപിഎമ്മുമായും പരസ്യ പോരിനിറങ്ങിയ പിവി അന്‍വറിനെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. അന്‍വര്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയെയും മുസ്ലീം ലീഗ് സ്വാഗതം ചെയ്യുന്നുവെന്ന് ഷാജി വെളിപ്പെടുത്തി. അന്‍വറിന്റേത് ധീരമായ നിലപാടാണെന്നും ഷാജി അഭിപ്രായപ്പെട്ടു.…
അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ; വയനാടിലുണ്ടായ ദുരന്തത്തില്‍ സര്‍വതും നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി; സഹായങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി

അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ; വയനാടിലുണ്ടായ ദുരന്തത്തില്‍ സര്‍വതും നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി; സഹായങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി

ഷിരൂര്‍ മണ്ണിടിച്ചലില്‍ ജീവന്‍ നഷ്ടപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാടിലുണ്ടായ ദുരന്തത്തില്‍ സര്‍വതും നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി അറിയിച്ചു.. വയനാട് ദുരന്തത്തില്‍ രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍ക്കുള്ള…
തൃശൂര്‍ പൂരത്തില്‍ സംഘപരിവാര്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്; സര്‍ക്കാരില്‍ വിശ്വാസമുണ്ട്, അന്വേഷണത്തില്‍ സംതൃപ്തനാണെന്നും വിഎസ് സുനില്‍കുമാര്‍

തൃശൂര്‍ പൂരത്തില്‍ സംഘപരിവാര്‍ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്; സര്‍ക്കാരില്‍ വിശ്വാസമുണ്ട്, അന്വേഷണത്തില്‍ സംതൃപ്തനാണെന്നും വിഎസ് സുനില്‍കുമാര്‍

തൃശൂര്‍പൂരവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സംതൃപ്തനാണെന്നും സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും വിഎസ് സുനില്‍കുമാര്‍. പാര്‍ട്ടിയോടും സര്‍ക്കാരിനോടും യോജിച്ച് നിന്നുകൊണ്ട് മാത്രമേ വിയോജിപ്പുകള്‍ രേഖപ്പെടുത്താനാകൂവെന്നും സുനില്‍കുമാര്‍ പറഞ്ഞു. തൃശൂര്‍ പൂരത്തിന്റെ നടത്തിപ്പില്‍ സംഘപരിവാറിന്റെ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും വിഎസ് സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. പൂരത്തിന്റെ എല്ലാ ഘട്ടങ്ങളിലും…
പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ; ജുഡീഷ്യൽ അന്വേഷണം വേണം: വി ഡി സതീശൻ

പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെ; ജുഡീഷ്യൽ അന്വേഷണം വേണം: വി ഡി സതീശൻ

പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എഡിജിപിയെ കീപോസ്റ്റിൽ ഇരുത്തി അന്വേഷണത്തെ പ്രഹസനമാക്കുന്നുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. അതേസമയം ഹിന്ദു പത്രത്തിലെ മലപ്പുറം പരാമർശവുമായി ഉയർന്ന വിവാദങ്ങളിൽ വീണിടത്ത് കിടന്ന്…
‘അഭിമുഖത്തിന് ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല, കൂടെയുണ്ടായിരുന്ന ആളെ അറിയില്ല’; മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി ചിരി

‘അഭിമുഖത്തിന് ഒരു പിആർ ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല, കൂടെയുണ്ടായിരുന്ന ആളെ അറിയില്ല’; മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി ചിരി

‘ദി ഹിന്ദു’ ദിനപത്രത്തിലെ വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ആലപ്പുഴയിലെ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യൻ ആണെന്നും അഭിമുഖത്തിൽ പറയാത്ത കാര്യങ്ങൾ വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമുഖത്തിനായി പിആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ല. ഞാനോ സർക്കാരോ അത്…
‘ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല’; പി വി അൻവറിന് മറുപടിയുമായി കെ ടി ജലീൽ

‘ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല’; പി വി അൻവറിന് മറുപടിയുമായി കെ ടി ജലീൽ

പി.വി അൻവറിന് മറുപടിയുമായി കെ ടി ജലീൽ. ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് തനിക്കില്ലെന്ന് കെ ടി ജലീൽ പറഞ്ഞു. താങ്കൾക്ക് ശരിയെന്ന് തോന്നിയത് താങ്കൾ പറഞ്ഞുവെന്നും എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ പറഞ്ഞുവെന്നും ജലീൽ പറഞ്ഞു. സമ്പത്തിൻ്റെ കാര്യത്തിൽ മാത്രമേ…
‘എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് സമ​ഗ്രമല്ല’; മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു

‘എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് സമ​ഗ്രമല്ല’; മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു

തൃശൂർ പൂരം അലങ്കോലപ്പെടുത്തലിലുള്ള എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് സെപ്തംബർ 23ന് സർക്കാരിന് കിട്ടിയെന്നും കുറേകാര്യങ്ങൾ റിപ്പോർട്ടിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സമ​ഗ്രമായ റിപ്പോർട്ടായി ഇതിനെ കാണാനാവില്ല. കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള കാര്യങ്ങൾ നടന്നു. വ്യക്തമായ ലക്ഷ്യത്തോടെ ആയിരുന്നു നീക്കം.…
‘സുധാകരന്റെ പ്രയോഗം സെല്‍ഫ് ഗോൾ, പ്രതികരിച്ചത് കണ്ണാടി നോക്കി’; കാട്ടുകുരങ്ങ് പരാമര്‍ശത്തില്‍ മന്ത്രി റിയാസ്

‘സുധാകരന്റെ പ്രയോഗം സെല്‍ഫ് ഗോൾ, പ്രതികരിച്ചത് കണ്ണാടി നോക്കി’; കാട്ടുകുരങ്ങ് പരാമര്‍ശത്തില്‍ മന്ത്രി റിയാസ്

മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ‘കാട്ടുകുരങ്ങ്’ പരാമര്‍ശത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കെ സുധാകരന്‍ പ്രതികരിച്ചത് കണ്ണാടി നോക്കിയാണെന്ന് റിയാസ് പരിഹസിച്ചു. ആര്‍എസ്എസ് തണലില്‍ വളരുന്ന കാട്ടുകുരങ്ങന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നും റിയാസ് പറഞ്ഞു.…