ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ല; പാനമ കനാല്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ല; ഐക്യരാഷ്ട്രസഭയില്‍ പരാതിയുമായി പനാമ

ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ല; പാനമ കനാല്‍ പിടിച്ചെടുക്കാന്‍ അനുവദിക്കില്ല; ഐക്യരാഷ്ട്രസഭയില്‍ പരാതിയുമായി പനാമ

ചരക്ക് നീക്കം വേഗത്തിലാക്കാനായി പാനമ കനാല്‍ പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ രംഗത്തെത്തി പനാമ. ട്രംപിനെതിരെ ഐക്യരാഷ്ട്രസഭയ്ക്ക് പാനമ പരാതി നല്‍കി . മറ്റൊരു രാജ്യത്തിന്റെ അഖണ്ഡതയ്ക്കും രാഷ്ട്രീയസ്വാതന്ത്ര്യത്തിനും നേരേ ഭീഷണിയുയര്‍ത്തരുതെന്ന യു.എന്‍. പ്രമാണം പരാമര്‍ശിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.…
‘സിനിമാമേഖലയില്‍ നിന്നും തന്നെ മാറ്റിനിര്‍ത്താനുള്ള ശ്രമം’; സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും എതിരെ കേസ്

‘സിനിമാമേഖലയില്‍ നിന്നും തന്നെ മാറ്റിനിര്‍ത്താനുള്ള ശ്രമം’; സാന്ദ്ര തോമസിന്റെ പരാതിയില്‍ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും എതിരെ കേസ്

നിര്‍മാതാവ് സാന്ദ്ര തോമസ് നല്‍കിയ പരാതിയിൽ സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. നിര്‍മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി. എറണാകളും സെന്‍ട്രല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിന്റെ വിരോധം തീര്‍ക്കും വിധം…
ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള നീക്കത്തിന് തിരിച്ചടി; ട്രംപിന്റെ നടപടി ഭരണഘടനവിരുദ്ധമെന്ന് യുഎസ് കോടതി; ഉത്തരവിന് സ്‌റ്റേ; ഇന്ത്യക്കാര്‍ക്ക് ആശ്വാസം

ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള നീക്കത്തിന് തിരിച്ചടി; ട്രംപിന്റെ നടപടി ഭരണഘടനവിരുദ്ധമെന്ന് യുഎസ് കോടതി; ഉത്തരവിന് സ്‌റ്റേ; ഇന്ത്യക്കാര്‍ക്ക് ആശ്വാസം

ജന്മാവകാശ പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജാണ് ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. 14 ദിവസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ഡെമോക്രാറ്റിക് ചായ്വുള്ള സംസ്ഥാനങ്ങളാണ് ട്രംപിന്റെ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്ത് ഡെമോക്രാറ്റിക്…
എറണാകുളം കടമറ്റത്ത് 9 പേർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; ഒരാളുടെ നില ഗുരുതരം; പരിക്കേറ്റവർ ചികിത്സയിൽ

എറണാകുളം കടമറ്റത്ത് 9 പേർ സഞ്ചരിച്ച ട്രാവലർ മറിഞ്ഞു; ഒരാളുടെ നില ഗുരുതരം; പരിക്കേറ്റവർ ചികിത്സയിൽ

എറണാകുളം കടമറ്റത്ത് ഇന്നലെ രാത്രിയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാളുടെ നില ഗുരുതരം. 9 പേർ സഞ്ചരിച്ച ട്രാവലറാണ് മറിഞ്ഞത്. അഞ്ച് പേർ ചികിത്സയിലാണ്. കൊച്ചി ധനുഷ്‌കോടി ദേശിയ പാതയിലാണ് അപകടം ഉണ്ടായത്. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ…
‘രാജ്യത്ത് ഹിന്ദുത്വത്തിന്റെ വിത്തുകള്‍ വിതച്ച വ്യക്തി, ബാല്‍ താക്കറെയ്ക്ക് ഭാരതരത്‌ന നല്‍കണം; അതു സവര്‍ക്കര്‍ക്കുമുള്ള ബഹുമതി’; കോണ്‍ഗ്രസിനെ വെട്ടിലാക്കി ശിവസേന

‘രാജ്യത്ത് ഹിന്ദുത്വത്തിന്റെ വിത്തുകള്‍ വിതച്ച വ്യക്തി, ബാല്‍ താക്കറെയ്ക്ക് ഭാരതരത്‌ന നല്‍കണം; അതു സവര്‍ക്കര്‍ക്കുമുള്ള ബഹുമതി’; കോണ്‍ഗ്രസിനെ വെട്ടിലാക്കി ശിവസേന

അന്തരിച്ച ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയ്ക്ക് ഭാരതരത്‌ന നല്‍കണമെന്ന് ഉദ്ധവ് വിഭാഗം ശിവസേന ആവശ്യപ്പെട്ടു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അര്‍ഹതയില്ലാത്ത ചില വ്യക്തികള്‍ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അക്കാലത്തൊന്നും ബാല്‍ താക്കറെയ്ക്ക് ഭാരതരത്‌ന നല്‍കാന്‍…
‘രജൗരിയിലെ അസ്വഭാവിക മരണങ്ങൾക്ക് പിന്നിൽ വിഷപദാർത്ഥം’; ദുരൂഹതയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

‘രജൗരിയിലെ അസ്വഭാവിക മരണങ്ങൾക്ക് പിന്നിൽ വിഷപദാർത്ഥം’; ദുരൂഹതയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ജമ്മു കശ്മീരിലെ രജൗരിയിൽ ഉണ്ടായ അസ്വഭാവിക മരണങ്ങൾക്ക് പിന്നിൽ വിഷപദാർഥമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. പരിശോധയിൽ തിരിച്ചറിയാൻ കഴിയാത്ത വിഷ പദാർഥത്തിൻ്റെ സാന്നിധ്യം കണ്ടെത്തിയെന്നും ഏത് തരത്തിലുള്ള വിഷവസ്തുവാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു. 6 ആഴ്ചക്കിടെ 17…
രാംഗോപാല്‍ വര്‍മ കുറ്റക്കാരൻ, അറസ്റ്റുചെയ്യാന്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കോടതി

രാംഗോപാല്‍ വര്‍മ കുറ്റക്കാരൻ, അറസ്റ്റുചെയ്യാന്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കോടതി

ചെക്ക് കേസില്‍ ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയെ അറസ്റ്റുചെയ്യാന്‍ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് കോടതി. ഏഴുവര്‍ഷം പഴക്കമുള്ള കേസില്‍ മൂന്നുമാസം തടവിനാണ് അന്ധേരി മജിസ്ട്രേറ്റ് കോടതി സംവിധായകനെ ശിക്ഷിച്ചത്. വിധി പറയുമ്പോള്‍ രാം ഗോപാല്‍ വര്‍മ കോടതിയില്‍ ഹാജരായിരുന്നില്ല. നെഗോഷ്യബിള്‍…
യുഎസ് ഫെഡറല്‍ ഏജന്‍സിയുടെ നോട്ടപ്പുള്ളിയായ ഹിസ്ബുള്ള നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; മുഹമ്മദ് അലി ഹമാദിയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ലെബനീസ് സര്‍ക്കാര്‍

യുഎസ് ഫെഡറല്‍ ഏജന്‍സിയുടെ നോട്ടപ്പുള്ളിയായ ഹിസ്ബുള്ള നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു; മുഹമ്മദ് അലി ഹമാദിയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ലെബനീസ് സര്‍ക്കാര്‍

ഹിസ്ബുള്ള നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിരിക്കെയാണ് ഹമാദി വെടിയേറ്റ് മരിച്ചത്. ലെബനനിലെ ബേക്കാ ജില്ലയിലെ വീടിന് സമീപത്ത് വെച്ച് ഇയാള്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ലെബനീസ്…
ഭാര്യയെ കൊന്ന് മൃദദേഹം വെട്ടിനുറുക്കി കുക്കറിൽ വേവിച്ചു; മുൻ സൈനികനായ ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ കൊന്ന് മൃദദേഹം വെട്ടിനുറുക്കി കുക്കറിൽ വേവിച്ചു; മുൻ സൈനികനായ ഭർത്താവ് അറസ്റ്റിൽ

ഹൈദരാബാദിലെ മീർപേട്ടിൽ പ്രകാശം ജില്ലയിൽ ഭാര്യയെ കൊന്ന് മൃദദേഹം വെട്ടിനുറുക്കി കുക്കറിൽ വേവിച്ച ഭർത്താവ് അറസ്റ്റിൽ. മുൻസൈനികനായ ഗുരുമൂർത്തി എന്നയാളാണ് അറസ്റ്റിലായത്. ഭാര്യയെ കാണാനില്ലെന്ന് ഇയാൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി നടന്ന ചോദ്യം ചെയ്യലിലാണ് പൊലീസ് പ്രതിയിലേക്ക്…
‘വികസന വിരുദ്ധരല്ല, കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ’; ബ്രൂവറി വിവാദത്തില്‍ പ്രതികരിച്ച് ബിനോയ് വിശ്വം

‘വികസന വിരുദ്ധരല്ല, കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാവൂ’; ബ്രൂവറി വിവാദത്തില്‍ പ്രതികരിച്ച് ബിനോയ് വിശ്വം

സിപിഐ വികസന വിരുദ്ധരല്ലെന്ന് ബിനോയ് വിശ്വം. സിപിഐ വികസന വിരുദ്ധരല്ലെന്നും പക്ഷേ ഏത് വികസന മായാലും കുടിവെള്ളത്തെ മറന്നു കൊണ്ടാകരുതെന്നും ബിനോയ് വിശ്വം അറിയിച്ചു. ആരും ഇക്കാര്യത്തില്‍ മൗനം പാലിച്ചിട്ടില്ലെന്നും കൃത്യമായ നിലപാട് എക്സൈസ് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.…