കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവ സംഘർഷം; മൂന്ന് കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ

കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവ സംഘർഷം; മൂന്ന് കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ

കാലിക്കറ്റ് സർവകലാശാലയുടെ ഡി സോൺ കലോത്സവ സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് കെഎസ്‌യു നേതാക്കൾ അറസ്റ്റിൽ. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുദേവ്, സംസ്ഥാന ട്രഷറർ സച്ചിൻ എന്നിവരാണ് അറസ്റ്റിലായത്. എസ്എഫ്ഐ നേതാക്കളുടെ പരാതിയിൽ ഇന്നലെ ഇവർക്കെതിരെ…
മഹാ കുംഭമേള: തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചു, നിരവധി സ്ത്രീകൾക്ക് പരിക്ക്; പുണ്യസ്‌നാനം അവസാനിപ്പിച്ചു

മഹാ കുംഭമേള: തിക്കിലും തിരക്കിലും പെട്ട് 10 പേർ മരിച്ചു, നിരവധി സ്ത്രീകൾക്ക് പരിക്ക്; പുണ്യസ്‌നാനം അവസാനിപ്പിച്ചു

മൗനി അമാവാസി ദിനമായ ഇന്ന് പുലർച്ചെ മഹാ കുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തു പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി സ്ത്രീകൾക്ക് പരിക്കേറ്റു. പുലർച്ചെ 1:30 ഓടെയാണ് അപകടം നടന്നത്.  മരണസംഖ്യ ഉയർന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ…
‘സ്ത്രീയും പുരുഷനും തുല്യരല്ല, തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല’; വിവാദ പ്രസ്താവനയുമായി പിഎംഎ സലാം

‘സ്ത്രീയും പുരുഷനും തുല്യരല്ല, തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല’; വിവാദ പ്രസ്താവനയുമായി പിഎംഎ സലാം

സ്ത്രീയും പുരുഷനും തുല്യരല്ലെന്നും സ്ത്രീ- പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്നും മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സ്ത്രീയും പുരുഷനും തുല്യമാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല. തുല്യമാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ്. സമൂഹത്തിൽ കയ്യടി കിട്ടാനാണ് ഈ വാദം ചിലർ ഉയർത്തുന്നതെന്നും പിഎംഎ…
നൂറഴകിൽ ഐഎസ്ആർഒ; 100-ാം വിക്ഷേപണം വിജയം, എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിൽ

നൂറഴകിൽ ഐഎസ്ആർഒ; 100-ാം വിക്ഷേപണം വിജയം, എൻവിഎസ്-02 ഉപഗ്രഹം ഭ്രമണപഥത്തിൽ

ബഹിരാകാശ രംഗത്ത് പുതു ചരിത്രമെഴുതി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നടന്ന ഐഎസ്ആർഒയുടെ നൂറാം വിക്ഷേപണം വിജയകരമായി. ഇന്ന് രാവിലെ 6.23ന് രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് കുതിച്ചുയർന്ന ജിഎസ്എൽവി-എഫ്15 റോക്കറ്റ് രണ്ടാംതലമുറ ഗതിനിർണായ ഉപഗ്രഹമായ എൻവിഎസ്-2…
എറണാകുളത്ത് 19 കാരി ക്രൂരപീഡനത്തിന് ഇരയായി; അന്വേഷണം ആൺസുഹൃത്തിലേക്ക്

എറണാകുളത്ത് 19 കാരി ക്രൂരപീഡനത്തിന് ഇരയായി; അന്വേഷണം ആൺസുഹൃത്തിലേക്ക്

എറണാകുളത്ത് ചോറ്റാനിക്കരയിൽ 19 കാരി ക്രൂരപീഡനത്തിന് ഇരയായി. അബോധാവസ്ഥയിൽ വീടിനുള്ളിൽ കണ്ടെത്തിയ പെൺകുട്ടിയുടെ അവസ്ഥ ഗുരുതരമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച്ചയാണ് പെണ്‍കുട്ടിയെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. പ്രതിയെന്ന് സംശയിക്കുന്ന ആണ്‍സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. പെൺകുട്ടി ഇപ്പോൾ…
ജനകീയ പ്രക്ഷോഭങ്ങളില്‍ പിടിച്ചു നില്‍ക്കാനായില്ല; സെര്‍ബിയന്‍ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച് രാജിവച്ചു

ജനകീയ പ്രക്ഷോഭങ്ങളില്‍ പിടിച്ചു നില്‍ക്കാനായില്ല; സെര്‍ബിയന്‍ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച് രാജിവച്ചു

രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ സെര്‍ബിയന്‍ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച് രാജിവച്ചു. കോണ്‍ക്രീറ്റുകൊണ്ടു നിര്‍മിച്ച മേലാപ്പ് തകര്‍ന്നുവീണു 15 പേര്‍ മരിച്ചതിശേഷം ഫുചേവിച്ചിനെതിരേ ആഴ്ചകളോളം നീണ്ട അഴിമതിവിരുദ്ധ പ്രക്ഷോഭം രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതില്‍ പിടിച്ചു നില്‍ക്കാനാവാതെയാണ് രാജി. നോവി സാഡ് നഗരത്തിലെ…
നെന്മാറ ഇരട്ടക്കൊലപാതകത്തിലെ പ്രതി പിടിയില്‍; ചെന്താമരയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്‌റ്റേഷനിലേക്ക് തള്ളിക്കയറി ജനക്കൂട്ടം; പെപ്പര്‍ സ്പ്രേ പ്രയോഗിച്ച് പൊലീസ്

നെന്മാറ ഇരട്ടക്കൊലപാതകത്തിലെ പ്രതി പിടിയില്‍; ചെന്താമരയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്‌റ്റേഷനിലേക്ക് തള്ളിക്കയറി ജനക്കൂട്ടം; പെപ്പര്‍ സ്പ്രേ പ്രയോഗിച്ച് പൊലീസ്

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര പൊലീസ് പിടിയില്‍. ഇന്നലെ രാത്രി 10നാണ് തിരുത്തന്‍പാടത്തെ വീടിനുസമീപത്തുനിന്നാണ് ഇയാള്‍ അറസ്റ്റിലായത്. ഒളിവില്‍കഴിഞ്ഞ പോത്തുണ്ടി മലയില്‍നിന്ന് വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ വരികയായിരുന്നു പ്രതി. രാത്രി ചെന്താമരയെ പോത്തുണ്ടി മലയില്‍ കണ്ടതിനെ തുടര്‍ന്ന് പൊലീസ്…
നെൻമാറ ഇരട്ടക്കൊലപാതകം; പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചുമായി യൂത്ത് കോൺഗ്രസ്, വാക്കേറ്റം, സംഘർഷം

നെൻമാറ ഇരട്ടക്കൊലപാതകം; പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചുമായി യൂത്ത് കോൺഗ്രസ്, വാക്കേറ്റം, സംഘർഷം

നെൻമാറ ഇരട്ടക്കൊലപാതകത്തിലെ പൊലീസിന്റെ വീഴ്ച്ചയിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്. മാർച്ച് പൊലീസ് സ്റ്റേഷനു മുന്നിൽ വെച്ച് പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചതോടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. വൻ പൊലീസ്…
പ്രിയങ്ക ഗാന്ധി രാധയുടെ വീട്ടിൽ; കരിങ്കൊടി കാണിച്ച് എൽഡിഎഫ് പ്രവർത്തകർ

പ്രിയങ്ക ഗാന്ധി രാധയുടെ വീട്ടിൽ; കരിങ്കൊടി കാണിച്ച് എൽഡിഎഫ് പ്രവർത്തകർ

വയനാട് എംപി പ്രിയങ്ക ഗാന്ധി കടുവ അക്രമത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിൽ സന്ദർശനം നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. എന്നാൽ രാധയുടെ വീട് സന്ദർശിച്ച പ്രിയങ്ക ഗാന്ധിക്ക് കരിങ്കൊടി കാണിച്ച് എൽഡിഎഫ് പ്രവർത്തകർ. വന്യജീവി ശല്യം…
‘കുട്ടിയെ ഉപേക്ഷിച്ച് വരാത്തത് കൊലക്ക് കാരണം, ആതിരയും ജോൺസണും ഒരുമിച്ച് താമസിക്കാൻ വീട് എടുത്തിരുന്നു’; കഠിനംകുളം കൊലപാതകത്തിൽ പ്രതിയുടെ മൊഴി

‘കുട്ടിയെ ഉപേക്ഷിച്ച് വരാത്തത് കൊലക്ക് കാരണം, ആതിരയും ജോൺസണും ഒരുമിച്ച് താമസിക്കാൻ വീട് എടുത്തിരുന്നു’; കഠിനംകുളം കൊലപാതകത്തിൽ പ്രതിയുടെ മൊഴി

തിരുവനന്തപുരം കഠിനംകുളം ആതിര കൊലപാതക കേസിൽ പ്രതി ജോൺസൻ്റെ മൊഴി വിശദീകരിച്ച് പൊലീസ്. ആതിരയും ജോൺസണും ഒരുമിച്ച് താമസിക്കാൻ വീട് എടുത്തിരുന്നുവെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി പറഞ്ഞു. ജോൺസണുമായുള്ള ബന്ധത്തിൽ നിന്നും കുടുംബം ആതിരയെ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിച്ചതാണ് കൊലയിലേക്ക് നയിച്ചതെന്നും ഡിവൈഎസ്പി…