‘നീലേശ്വരം വെടിക്കെട്ടപകടത്തിൽ ഗുരുതരവീഴ്ച’; യാതൊരു സുരക്ഷാക്രമീകരണങ്ങളും പാലിച്ചില്ലെന്ന് ജില്ലാ പൊലീസ് മേധാവി

‘നീലേശ്വരം വെടിക്കെട്ടപകടത്തിൽ ഗുരുതരവീഴ്ച’; യാതൊരു സുരക്ഷാക്രമീകരണങ്ങളും പാലിച്ചില്ലെന്ന് ജില്ലാ പൊലീസ് മേധാവി

കാസർകോട് നീലേശ്വരം വെടിക്കെട്ടപകടത്തിൽ ഗുരുതരവീഴ്ചയെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ. ചുരുങ്ങിയ സുരക്ഷാക്രമീകരണങ്ങൾ പോലും പാലിച്ചില്ലെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. യാതൊരു സുരക്ഷാ മുൻകരുതലുകളും ഒരുക്കാതെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ഡി ശില്പ…
താമരശേരി ചുരം വഴിയുള്ള യാത്രികര്‍ ശ്രദ്ധിക്കുക; വളവുകള്‍ തകര്‍ന്നു; അറ്റകുറ്റപണികള്‍ക്കായി ഇന്നു മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

താമരശേരി ചുരം വഴിയുള്ള യാത്രികര്‍ ശ്രദ്ധിക്കുക; വളവുകള്‍ തകര്‍ന്നു; അറ്റകുറ്റപണികള്‍ക്കായി ഇന്നു മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

താമരശേരി ചുരത്തില്‍ ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ക്ക് ഇന്നു മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അറ്റകുറ്റപ്പണികള്‍ക്കായാണ് ബസുകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റോഡിലെ കുഴി അടയ്ക്കുന്ന പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ചുരത്തിലെ 6,…
നീലേശ്വരം വെടിക്കെട്ടപകടം: 154 പേര്‍ക്ക് പരിക്ക്‌; പടക്കങ്ങൾ സൂക്ഷിച്ചത് അനുമതിയില്ലാതെ, കേസെടുത്ത് പൊലീസ്

നീലേശ്വരം വെടിക്കെട്ടപകടം: 154 പേര്‍ക്ക് പരിക്ക്‌; പടക്കങ്ങൾ സൂക്ഷിച്ചത് അനുമതിയില്ലാതെ, കേസെടുത്ത് പൊലീസ്

കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങൾ സൂക്ഷിച്ച സ്ഥലത്ത് പൊട്ടിത്തെറി. 154 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. സംഭവത്തിൽ കേസെടുത്ത പൊലീസ് ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു. അതേസമയം പടക്കങ്ങള്‍ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്നാണ്…
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുംമുമ്പ് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ ചികിത്സതേടി പി പി ദിവ്യ

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുംമുമ്പ് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ ചികിത്സതേടി പി പി ദിവ്യ

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശുപത്രിയില്‍ ചികിത്സതേടി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് പി പി ദിവ്യയെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തലശ്ശേരി സെഷന്‍സ് കോടതി…
പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച

പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച

പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊല; ശിക്ഷാവിധി തിങ്കളാഴ്ച 2020ൽ കേരളത്തെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ച. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധിപറയാൻ മാറ്റിയത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിൽ വാദിച്ചു. അതേസമയം പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്ന്…
വിവാഹത്തിന്റെ മൂന്നാം നാൾ വധുവിന്റെ 52 പവൻ സ്വർണവുമായി മുങ്ങി; നവവരൻ പിടിയിൽ

വിവാഹത്തിന്റെ മൂന്നാം നാൾ വധുവിന്റെ 52 പവൻ സ്വർണവുമായി മുങ്ങി; നവവരൻ പിടിയിൽ

വിവാഹത്തിന്റെ മൂന്നാം നാൾ വധുവിന്റെ 52 പവൻ സ്വർണവുമായി മുങ്ങിയ നവവരൻ പിടിയിൽ. നെയ്യാറ്റിൻകര കലമ്പാട്ടുവിള പള്ളിച്ചൽ ദേവീകൃപയിൽ അനന്തു(34)വാണ് പിടിയിലായത്. വർക്കല പൊലീസാണ് ഭാര്യയുടെ പരാതിയിൽ അനന്തുവിനെ അറസ്റ്റ് ചെയ്തത്. വിവാഹശേഷം മൂന്നാംനാൾ ഭാര്യയുടെ 52 പവൻ നിർബന്ധിച്ച് പണയംവച്ച്…
എന്തെങ്കിലും സംഭവിച്ചാൽ ജീവിക്കാൻ അനുവദിക്കില്ല, ‘തടി വേണോ ജീവൻ വേണോ എന്ന് ഓര്‍ത്തോളു’; വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെ സുധാകരൻ

എന്തെങ്കിലും സംഭവിച്ചാൽ ജീവിക്കാൻ അനുവദിക്കില്ല, ‘തടി വേണോ ജീവൻ വേണോ എന്ന് ഓര്‍ത്തോളു’; വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെ സുധാകരൻ

വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എന്തെങ്കിലും സംഭവിച്ചാൽ ജീവിക്കാൻ അനുവദിക്കില്ലെന്നും തടി വേണോ ജീവൻ വേണോ എന്ന് ഓര്‍ത്തോളു എന്ന് കെ സുധാകരൻ പറഞ്ഞു. കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്കിന്‍റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു ഭീഷണി പ്രസംഗം.…
മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി വരുംവരെ കീഴടങ്ങില്ല; ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹം തള്ളി അടുത്തവൃത്തങ്ങൾ

മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി വരുംവരെ കീഴടങ്ങില്ല; ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹം തള്ളി അടുത്തവൃത്തങ്ങൾ

കണ്ണൂർ നവീൻ ബാബുവിന്റെ മരണത്തിൽ മുൻ‌കൂർ ജാമ്യാപേക്ഷയിൽ വിധി വരുംവരെ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ കീഴടങ്ങില്ല. ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹം തള്ളി അടുത്തവൃത്തങ്ങൾ രംഗത്തെത്തി. പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കുമെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന്…
മാധ്യമ പ്രവര്‍ത്തകരെ പട്ടിയോട് ഉപമിച്ചു; സാക്ഷര കേരളത്തിനു നിരക്കാത്ത രീതി; സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ് മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ

മാധ്യമ പ്രവര്‍ത്തകരെ പട്ടിയോട് ഉപമിച്ചു; സാക്ഷര കേരളത്തിനു നിരക്കാത്ത രീതി; സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസ് മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ

മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്ത സിപിഎം നേതാവും മുന്‍ എംപിയുമായ എന്‍.എന്‍. കൃഷ്ണദാസിന്റെ നടപടി അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സാക്ഷര കേരളത്തിനു നിരക്കാത്ത രീതിയില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് നടത്തിയ നിലവാരം കുറഞ്ഞതും അസഭ്യം കലര്‍ന്നതുമായ പ്രസ്താവനയിലും…
കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ എട്ട് ജില്ലകളില് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,…