‘കള്ളപ്പണമായിരുന്നെങ്കിൽ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യില്ല’; ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസ്; നിയമോപദേശത്തിന് ശേഷം തുടർനടപടി

‘കള്ളപ്പണമായിരുന്നെങ്കിൽ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യില്ല’; ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസ്; നിയമോപദേശത്തിന് ശേഷം തുടർനടപടി

ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസ് പ്രാഥമിക നിഗമനം. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഹോട്ടലിൽ കള്ളപ്പണം കൊണ്ടു വന്നെന്നായിരുന്നു സിപിഎം നേതാക്കളുടെ പരാതി. എന്നാൽ ഇതുവരെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടില്ല. ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസ് വിലയിരുത്തി.…
ആദ്യം കേന്ദ്രമന്ത്രി പദവിയില്‍ ശ്രദ്ധിക്കൂ; അഭിനയം പിന്നീടാകാമെന്ന് മോദിയും ഷായും; താടിവടിച്ച് സുരേഷ് ഗോപി; ഏറ്റെടുത്ത സിനിമകള്‍ ഉടനില്ല

ആദ്യം കേന്ദ്രമന്ത്രി പദവിയില്‍ ശ്രദ്ധിക്കൂ; അഭിനയം പിന്നീടാകാമെന്ന് മോദിയും ഷായും; താടിവടിച്ച് സുരേഷ് ഗോപി; ഏറ്റെടുത്ത സിനിമകള്‍ ഉടനില്ല

നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അനുമതി നിക്ഷേധിച്ച് ബിജെപി കേന്ദ്രനേതൃത്വം. മന്ത്രി പദവിയില്‍ ശ്രദ്ധിച്ച് മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അദേഹത്തിന് നിര്‍ദേശം നല്‍കി.സുരേഷ് ഗോപി മണ്ഡലത്തിലും ഓഫീസിലും ശ്രദ്ധിക്കാനാണ് നേതാക്കള്‍ നിര്‍ദേശിച്ചിരിക്കുന്നത്.…
മുനമ്പം ജനതയെ വഖഫിന്റെ പേരില്‍ കുടിയിറക്കാനുള്ള നീക്കങ്ങള്‍ ചെറുക്കും; സമരം ചെയ്യുന്ന ജനങ്ങള്‍ക്കൊപ്പമെന്ന് ഇടുക്കി രൂപത നിലകൊള്ളുമെന്ന് ബിഷപ്പ് ജോണ്‍ നെല്ലിക്കുന്നേല്‍

മുനമ്പം ജനതയെ വഖഫിന്റെ പേരില്‍ കുടിയിറക്കാനുള്ള നീക്കങ്ങള്‍ ചെറുക്കും; സമരം ചെയ്യുന്ന ജനങ്ങള്‍ക്കൊപ്പമെന്ന് ഇടുക്കി രൂപത നിലകൊള്ളുമെന്ന് ബിഷപ്പ് ജോണ്‍ നെല്ലിക്കുന്നേല്‍

സ്വന്തം ഭൂമിയുടെ അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന മുനമ്പം ജനതയ്ക്കൊപ്പം ഇടുക്കി രൂപതയും ഉണ്ടെന്ന് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. മുനമ്പം നിവാസികള്‍ നടത്തുന്ന സമരത്തിന് ഐകദാര്‍ഢ്യവുമായി സമരപ്പന്തലില്‍ എത്തിയതായിരുന്നു അദ്ദേഹം. മുനമ്പം ജനതയെ വഖഫിന്റെ പേരില്‍ കുടിയിറക്കാനുള്ള ഏതു നീക്കവും…
ആ പെട്ടി ഇപ്പോഴും കൈയിലുണ്ട്; പെട്ടിയില്‍ പണമായിരുന്നെന്ന് തെളിയിച്ചാല്‍ പ്രചരണം അവസാനിപ്പിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

ആ പെട്ടി ഇപ്പോഴും കൈയിലുണ്ട്; പെട്ടിയില്‍ പണമായിരുന്നെന്ന് തെളിയിച്ചാല്‍ പ്രചരണം അവസാനിപ്പിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി പണമെത്തിച്ചു എന്ന് തെളിയിച്ചാല്‍ തിരഞ്ഞെടുപ്പ് പ്രചരണം ഇവിടെ നിര്‍ത്തുമെന്ന് അറിയിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. വിവാദമായ നീല ട്രോളി ബാഗുമായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്ത സമ്മേളനത്തിനെത്തിയത്. പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങളായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. താന്‍ എപ്പോഴാണ് ഹോട്ടലില്‍ വന്നതെന്നും…
‘എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും നന്ദി’; പ്രതികരണവുമായി നിവിൻ പോളി

‘എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും നന്ദി’; പ്രതികരണവുമായി നിവിൻ പോളി

ലൈംഗിക പീഡന പരാതിയിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ നിവിൻ പോളി. ഫേസ്ബുക്കിലൂടെയായിരുന്നു നിവിന്റെ പ്രതികരണം. ‘എന്നിലർപ്പിച്ച വിശ്വാസത്തിനും, ഒപ്പം നിന്നതിനും, നിങ്ങളോരോരുത്തരുടേയും പ്രാർത്ഥനകൾക്കും ഹൃദയത്തിൽ നിന്ന് നന്ദി’ എന്നാണ് നിവിൻ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.…
‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ നൽകണം’: നവീന്‍റെ ഭാര്യ മഞ്ജുഷ

‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച പിപി ദിവ്യയെ അറസ്റ്റ് ചെയ്യണം, പരമാവധി ശിക്ഷ നൽകണം’: നവീന്‍റെ ഭാര്യ മഞ്ജുഷ

കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിലപാട് തുറന്ന് പറഞ്ഞ് നവീന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. ഞങ്ങളുടെ ജീവിതം നശിപ്പിച്ച പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നും പരമാവധി ശിക്ഷ നൽകണമെന്നും മഞ്ജുഷ പറഞ്ഞു. കണ്ണൂര്‍ മുൻ ജില്ലാ…
വൈദ്യുതി പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് മുട്ടാപ്പോക്ക് നയമില്ല; 2030ല്‍ സ്ഥാപിതശേഷി 10,000 മെഗാവാട്ടായി ഉയര്‍ത്തും; വിതരണ ശൃംഖലയെ നവീകരിക്കണമെന്ന് മുഖ്യമന്ത്രി

വൈദ്യുതി പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് മുട്ടാപ്പോക്ക് നയമില്ല; 2030ല്‍ സ്ഥാപിതശേഷി 10,000 മെഗാവാട്ടായി ഉയര്‍ത്തും; വിതരണ ശൃംഖലയെ നവീകരിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ വൈദ്യുതി പദ്ധതികളുടെ സ്ഥാപിതശേഷി 2030ല്‍ 10,000 മെഗാവാട്ടായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കാന്‍ 100 ശതമാനം വൈദ്യുതിയും 2040ഓടെ പുനരുപയോഗ ജലവൈദ്യുത സ്രോതസ്സുകളില്‍നിന്ന് ഉപയോഗിക്കാന്‍ ലക്ഷ്യമിടുന്നതായും തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി…
നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യക്ക് മുൻ‌കൂർ ജാമ്യമില്ല

നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യക്ക് മുൻ‌കൂർ ജാമ്യമില്ല

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിപിഎം നേതാവും കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി പി ദിവ്യക്ക് മുൻ‌കൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തള്ളിയത്.  അതേസമയം ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്റെ…
വര്‍ഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താൻ ശ്രമം; വി ഡി സതീശൻ ബിജെപിക്ക് സഹായം ചെയ്യുന്നു: എം വി ഗോവിന്ദൻ

വര്‍ഗീയ ധ്രുവീകരണത്തിന് പൂരം ഉപയോഗപ്പെടുത്താൻ ശ്രമം; വി ഡി സതീശൻ ബിജെപിക്ക് സഹായം ചെയ്യുന്നു: എം വി ഗോവിന്ദൻ

മുഖ്യമന്ത്രിയുടെ പൂരം പ്രസ്താവനയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പൂരം പൂർണമായികലങ്ങിയെന്ന് പറയുന്നത് ബിജെപിയും യുഡിഎഫുമാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പൂരം കലക്കിയത് ബിജെപിയാണെന്നും വി ഡി സതീശൻ ബിജെപിക്ക് സഹായം ചെയ്തു കൊടുക്കുന്നുവെന്നും എം…
‘നീലേശ്വരം വെടിക്കെട്ടപകടത്തിൽ ഗുരുതരവീഴ്ച’; യാതൊരു സുരക്ഷാക്രമീകരണങ്ങളും പാലിച്ചില്ലെന്ന് ജില്ലാ പൊലീസ് മേധാവി

‘നീലേശ്വരം വെടിക്കെട്ടപകടത്തിൽ ഗുരുതരവീഴ്ച’; യാതൊരു സുരക്ഷാക്രമീകരണങ്ങളും പാലിച്ചില്ലെന്ന് ജില്ലാ പൊലീസ് മേധാവി

കാസർകോട് നീലേശ്വരം വെടിക്കെട്ടപകടത്തിൽ ഗുരുതരവീഴ്ചയെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ. ചുരുങ്ങിയ സുരക്ഷാക്രമീകരണങ്ങൾ പോലും പാലിച്ചില്ലെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. യാതൊരു സുരക്ഷാ മുൻകരുതലുകളും ഒരുക്കാതെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ഡി ശില്പ…