ഞങ്ങളെ ആക്രമിക്കാനുള്ള ഇസ്രയേല്‍ നീക്കത്തെ പിന്തുണയ്ക്കരുത്; സൗദി അടക്കമുള്ള മുസ്ലീം രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ഇറാന്‍; അമേരിക്കയുടെ സംരക്ഷണം തേടി സഖ്യരാജ്യങ്ങള്‍

ഞങ്ങളെ ആക്രമിക്കാനുള്ള ഇസ്രയേല്‍ നീക്കത്തെ പിന്തുണയ്ക്കരുത്; സൗദി അടക്കമുള്ള മുസ്ലീം രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ഇറാന്‍; അമേരിക്കയുടെ സംരക്ഷണം തേടി സഖ്യരാജ്യങ്ങള്‍

തങ്ങളെ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ നീക്കങ്ങളെ പിന്തുണച്ചാല്‍ ഗുരുതത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പശ്ചിമേഷ്യയിലെ അമേരിക്കന്‍ സഖ്യരാജ്യങ്ങളോട് ഇറാന്‍. മുസ്ലീം രാജ്യങ്ങള്‍ക്ക് നേരെയാണ് ഇറാന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. സൗദി, യുഎഇ, ജോര്‍ദാന്‍, ഖത്തര്‍ മുതലായ രാജ്യങ്ങള്‍ക്ക് നയതന്ത്ര ചാനലിലൂടെയാണ് മുന്നറിയിപ്പു നല്‍കിയത്. മാസാദ്യം ഇറാന്‍…
‘ഞങ്ങളുടെ പൗരന്‍മാരെ തൊട്ടുകളിക്കരുത്’; സംരക്ഷണം ഒരുക്കാന്‍ പാകിസ്ഥാനില്‍ സൈന്യത്തെ വിന്യസിക്കുമെന്ന് ചൈന; കടുത്ത നടപടി

‘ഞങ്ങളുടെ പൗരന്‍മാരെ തൊട്ടുകളിക്കരുത്’; സംരക്ഷണം ഒരുക്കാന്‍ പാകിസ്ഥാനില്‍ സൈന്യത്തെ വിന്യസിക്കുമെന്ന് ചൈന; കടുത്ത നടപടി

പൗരന്‍മാരെ ആക്രമിച്ചാല്‍ പാകിസ്ഥാനില്‍ സൈന്യത്തെ വിന്യസിക്കുമെന്ന് ചൈന. ചൈന – പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് പൗരന്‍മാര്‍ നിരന്തരം ആക്രമണങ്ങള്‍ക്ക് ഇരയാവുകയാണ്. പൗരന്‍മാര്‍ക്ക് സംരക്ഷണം ഒരുക്കാനാണ് സൈന്യത്തെ വിന്യസിക്കുന്നതെന്നും ചൈന അറിയിച്ചു. ഒക്ടോബര്‍ 6ന് ഗ്വാദറില്‍ ബലൂച്…
ഹരിയാനയില്‍ കോണ്‍ഗ്രസിന് ജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നു; നേതാക്കള്‍ പാര്‍ട്ടിയെക്കുറിച്ച് ചിന്തിച്ചില്ല; രൂക്ഷവിമര്‍ശനവുമായി രാഹുല്‍; യോഗത്തില്‍ നിന്ന് ഇറങ്ങിപോയി

ഹരിയാനയില്‍ കോണ്‍ഗ്രസിന് ജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നു; നേതാക്കള്‍ പാര്‍ട്ടിയെക്കുറിച്ച് ചിന്തിച്ചില്ല; രൂക്ഷവിമര്‍ശനവുമായി രാഹുല്‍; യോഗത്തില്‍ നിന്ന് ഇറങ്ങിപോയി

ഹരിയാനയിലെ തോല്‍വിയില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന് ജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നു ഹരിയാനയിലേത്. പാര്‍ട്ടിയേക്കാള്‍ സ്വന്തം മുന്നേറ്റത്തിനാണ് പ്രാദേശിക നേതാക്കള്‍ക്ക് താല്‍പര്യം പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ നേതാക്കള്‍ പാര്‍ട്ടിയെക്കുറിച്ച് ചിന്തിച്ചില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. ഇത്രയും പറഞ്ഞ ശേഷം അദ്ദേഹം യോഗത്തില്‍ നിന്ന്…
അര്‍ണാബിനെ രക്ഷിച്ചെടുത്തു; മുബൈ പൊലീസിന്റെ തീരുമാനം കോടതിയും ശരിവെച്ചു; ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് തട്ടിപ്പ് കേസ് ഏഴുതിതള്ളി

അര്‍ണാബിനെ രക്ഷിച്ചെടുത്തു; മുബൈ പൊലീസിന്റെ തീരുമാനം കോടതിയും ശരിവെച്ചു; ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് തട്ടിപ്പ് കേസ് ഏഴുതിതള്ളി

വിവാദമായ ടെലിവിഷന്‍ റേറ്റിങ് പോയന്റ് (ടി.ആര്‍.പി) തട്ടിപ്പ് കേസ് പിന്‍വലിച്ച് കോടതി. റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുമടക്കം 16പേര്‍ പ്രതികളായ കേസാണ് പ്രത്യേക പിഎംഎല്‍എ കോടതി പിന്‍വലിച്ചിരിക്കുന്നത്. വിവാദ സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ ആരെയും ശിക്ഷിക്കാനാകില്ലെന്നുപറഞ്ഞ് മുംബൈ…
തമിഴ്നാട് ട്രെയിൻ അപകടം; 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി, കേരളത്തിൽ നിന്നുള്ളവ ഉൾപ്പെടെ വഴിതിരിച്ചുവിടും

തമിഴ്നാട് ട്രെയിൻ അപകടം; 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി, കേരളത്തിൽ നിന്നുള്ളവ ഉൾപ്പെടെ വഴിതിരിച്ചുവിടും

തിരുവള്ളൂവര്‍ കവരൈപേട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ചെന്നൈ – വിജയവാഡ റൂട്ടിൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. ഈ റൂട്ടിലെ ഇന്നത്തെ 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി. കേരളത്തിൽ നിന്നുൾപ്പെടെയുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. എറണാകുളത്ത് നിന്ന്…
തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 13 കോച്ചുകള്‍ പാളം തെറ്റി; രണ്ടു കോച്ചുകള്‍ക്ക് തീപിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 13 കോച്ചുകള്‍ പാളം തെറ്റി; രണ്ടു കോച്ചുകള്‍ക്ക് തീപിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

തിരുവള്ളൂവര്‍ കവരൈപേട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. അപകടത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റി. 2 കോച്ചുകള്‍ക്ക് തീപിടിച്ചു. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. മൈസൂര്‍ – ദര്‍ബാംഗ ഭാഗമതി എക്‌സ്പ്രസ് ട്രെയിന്‍ (12578) നിര്‍ത്തിയിട്ടിരുന്ന ചരക്കു ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.…
ബംഗ്ലാദേശിലെ ക്ഷേത്രത്തില്‍ നരേന്ദ്രമോദി സമര്‍പ്പിച്ച കിരീടം മോഷണം പോയി; ആശങ്ക പങ്കുവച്ച് ഇന്ത്യന്‍ എംബസി

ബംഗ്ലാദേശിലെ ക്ഷേത്രത്തില്‍ നരേന്ദ്രമോദി സമര്‍പ്പിച്ച കിരീടം മോഷണം പോയി; ആശങ്ക പങ്കുവച്ച് ഇന്ത്യന്‍ എംബസി

ബംഗ്ലാദേശിലെ കാളി ക്ഷേത്രത്തില്‍ നരേന്ദ്രമോദി സമര്‍പ്പിച്ച കിരീടം മോഷണം പോയി. വിഷയത്തില്‍ ഇന്ത്യന്‍ എംബസി ആശങ്ക പങ്കുവച്ചു. വിശദമായ അന്വേഷണം നടത്തി മോഷ്ടാക്കളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ഇന്ത്യന്‍ എംബസി ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 2021ലെ ബംഗ്ലാദേശ് സന്ദര്‍ശനത്തിലായിരുന്നു പ്രധാനമന്ത്രി കിരീടം…
രത്തൻ ടാറ്റയ്ക്ക് പിൻഗാമിയായി; ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നോയല്‍ ടാറ്റ

രത്തൻ ടാറ്റയ്ക്ക് പിൻഗാമിയായി; ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നോയല്‍ ടാറ്റ

ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു. രത്തൻ ടാറ്റയുടെ അർധസഹോദരനാണ് 67 കാരനായ നോയൽ ടാറ്റ. നോയൽ നിലവിൽ ടാറ്റ ട്രസ്റ്റിന്റെ ഭാഗമായി സർ ദോരാബ്ജി ട്രസ്റ്റിലും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിലും അംഗമാണ്. ടാറ്റ സൺസിൽ രണ്ട്…
3,800 കോടി രൂപയുടെ ടാറ്റ സാമ്രാജ്യത്തിന്റെ താക്കോൽ ഇനി ആർക്ക്?

3,800 കോടി രൂപയുടെ ടാറ്റ സാമ്രാജ്യത്തിന്റെ താക്കോൽ ഇനി ആർക്ക്?

ശതകോടീശ്വരന്മാരുടെ ഒരൊറ്റ ലിസ്റ്റിൽ പോലും ഇതുവരെ പ്രത്യക്ഷപ്പെടാതിരുന്ന ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യവസായികളിൽ ഒരാൾ. 6 ഭൂഖണ്ഡങ്ങളിലായി 100-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 30-ലധികം കമ്പനികളെ നിയന്ത്രിച്ചിരുന്ന, ലളിതമായ ജീവിതം നയിച്ച് പോന്ന ഇന്ത്യയിലെ വ്യവസായ ഭീമൻ. അതായിരുന്നു രത്തൻ ടാറ്റ. രത്തൻ…
രോഗം മാറ്റാൻ അരുംകൊല; ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി ദമ്പതികൾ

രോഗം മാറ്റാൻ അരുംകൊല; ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി ദമ്പതികൾ

അമ്മയുടെ രോ​ഗം ഭേദമാകാൻ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ബലി നൽകി ദമ്പതികൾ. കുഞ്ഞിന്റെ ‘അമ്മ മമതയുടെ അസുഖം മാറാനാണ് കുഞ്ഞിനെ ബലിനൽകിയത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ മമത, അച്ഛൻ ​ഗോപാൽ കശ്യപ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മുസാഫർന​ഗറിലാണ്…