സീറോ – മലബാര്‍ സഭയിലെ രണ്ട് ബിഷപ്പുമാര്‍ക്ക് തീവ്രവാദികളുമായി ബന്ധം’; ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് കൈമാറി ആലഞ്ചേരി അനുകൂലികള്‍; തമ്മിലടി രൂക്ഷം

സീറോ – മലബാര്‍ സഭയിലെ രണ്ട് ബിഷപ്പുമാര്‍ക്ക് തീവ്രവാദികളുമായി ബന്ധം’; ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് കൈമാറി ആലഞ്ചേരി അനുകൂലികള്‍; തമ്മിലടി രൂക്ഷം

സീറോ – മലബാര്‍ സഭയിലെ രണ്ട് ബിഷപ്പുമാര്‍ക്ക് തീവ്രവാദികളുമായി ബന്ധം ഉണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി. ഇവര്‍ക്കെതിരെ അടിയന്തര അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നും കത്തില്‍ പറയുന്നു. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ അനുകൂലിക്കുന്നവരാണ് പരാതിക്ക് പിന്നിലെന്ന് വിമത…
ഔദ്യോഗിക വസതി ഒഴിഞ്ഞ് അരവിന്ദ് കെജ്രിവാള്‍; താമസം മാറിയത് എഎപി ബംഗ്ലാവിലേക്ക്

ഔദ്യോഗിക വസതി ഒഴിഞ്ഞ് അരവിന്ദ് കെജ്രിവാള്‍; താമസം മാറിയത് എഎപി ബംഗ്ലാവിലേക്ക്

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ജയില്‍ മോചിതനായ ശേഷം മുഖ്യമന്ത്രി പദം രാജിവച്ച അരവിന്ദ് കെജ്രിവാള്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് കെജ്രിവാള്‍ ഔദ്യോഗിക വസതി ഒഴിഞ്ഞത്. നോര്‍ത്ത് ഡല്‍ഹിയിലെ 6 ഫ്‌ളാഗ്സ്റ്റാഫ് റോഡിലെ വസതിയാണ് വെള്ളിയാഴ്ച രാവിലെ ഒഴിഞ്ഞത്.…
തിരുപ്പതി ലഡു വിവാദം; പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി, അഞ്ചംഗ സംഘത്തെ നിയമിച്ചു

തിരുപ്പതി ലഡു വിവാദം; പുതിയ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി, അഞ്ചംഗ സംഘത്തെ നിയമിച്ചു

തിരുപ്പതി ലഡു വിവാദത്തിൽ സ്വതന്ത്ര അന്വേഷണത്തിനായി അഞ്ചാംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീംകോടതി. രണ്ട് സിബിഐ ഓഫീസർമാർ, രണ്ട് സംസ്ഥാന പോലീസ് ഉദ്യോഗസ്ഥർ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) യിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ…
തടവറയിലെ തൊഴിൽ വിവേചനം ഇനി വേണ്ട, ജയില്‍ രജിസ്റ്ററിലെ ജാതിക്കോളം ഇല്ലാതാക്കാൻ സുപ്രീംകോടതി ഉത്തരവ്

തടവറയിലെ തൊഴിൽ വിവേചനം ഇനി വേണ്ട, ജയില്‍ രജിസ്റ്ററിലെ ജാതിക്കോളം ഇല്ലാതാക്കാൻ സുപ്രീംകോടതി ഉത്തരവ്

ജയില്‍ രജിസ്റ്ററിലെ ജാതിക്കോളങ്ങള്‍ ഇല്ലാതാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ജയിലുകളില്‍ തടവുകാര്‍ക്ക് ജാതി അടിസ്ഥാനത്തിൽ തൊഴിൽ നൽകുന്നതിനെതിരെയാണ് കോടതി ഉത്തരവ്. പിന്നോക്ക ജാതിക്കാരായ തടവുകാര്‍ക്ക് ശുചീകരണവും തൂത്തുവാരലും ഉയര്‍ന്ന ജാതിയിലുള്ള തടവുകാര്‍ക്ക് പാചക ജോലിയും നല്‍കുന്നതു പ്രത്യക്ഷത്തിലുള്ള ജാതി വിവേചനമാണെന്ന് കോടതി നിരീക്ഷിച്ചു.…
‘വിവാഹമോചനത്തിന് കാരണമായത് കെടിആര്‍, നാഗാര്‍ജുന അത് ആവശ്യപ്പെട്ടത് സാമന്ത അനുസരിച്ചില്ല’; മന്ത്രിയുടെ വിവാദ പരാമര്‍ശം, കനത്ത പ്രതിഷേധം, പ്രതികരിച്ച് നാഗചൈതന്യ

‘വിവാഹമോചനത്തിന് കാരണമായത് കെടിആര്‍, നാഗാര്‍ജുന അത് ആവശ്യപ്പെട്ടത് സാമന്ത അനുസരിച്ചില്ല’; മന്ത്രിയുടെ വിവാദ പരാമര്‍ശം, കനത്ത പ്രതിഷേധം, പ്രതികരിച്ച് നാഗചൈതന്യ

നാഗചൈതന്യയും സാമന്തയും വേര്‍പിരിയാന്‍ കാരണമായത് മുന്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ബിആര്‍എസ് നേതാവുമായ കെടി രാമ റാവു ആണെന്ന തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയുടെ ആരോപണത്തില്‍ കനത്ത പ്രതിഷേധം. സിനിമാ മേഖലയില്‍ നിന്ന് നടിമാര്‍ മാറി…
‘ഇന്ത്യയ്ക്ക് പിതാവില്ല’ ഗാന്ധിയുടെ ജന്മദിനത്തിൽ വിവാദത്തിന് തിരികൊളുത്തി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്

‘ഇന്ത്യയ്ക്ക് പിതാവില്ല’ ഗാന്ധിയുടെ ജന്മദിനത്തിൽ വിവാദത്തിന് തിരികൊളുത്തി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്

മഹാത്മാഗാന്ധിയെയും മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയെയും കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മറ്റൊരു വിവാദത്തിന് തിരികൊളുത്തി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ബുധനാഴ്ച, ശാസ്ത്രിയുടെ 120-ാം ജന്മദിനത്തിൽ റണാവത്ത് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു, എന്നാൽ രാഷ്ട്രപിതാവെന്ന നിലയിൽ ഗാന്ധിയുടെ…
ഡൽഹിയിലെ ആശുപത്രിക്കുള്ളിൽ ഡോക്ടർ വെടിയേറ്റ് മരിച്ചു

ഡൽഹിയിലെ ആശുപത്രിക്കുള്ളിൽ ഡോക്ടർ വെടിയേറ്റ് മരിച്ചു

കാളിന്ദി കുഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജെയ്ത്പൂരിലെ നിമ ആശുപത്രിക്കുള്ളിൽ വ്യാഴാഴ്ച ഡോക്ടർ വെടിയേറ്റ് മരിച്ചു. മാരകമായ ആക്രമണത്തിന് ഉത്തരവാദികളായ അക്രമികളെ തിരിച്ചറിയാൻ അധികൃതർ നിലവിൽ സിസിടിവി ദൃശ്യങ്ങൾ അവലോകനം ചെയ്യുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു. പരിക്കേറ്റ രണ്ട് പേർ ചികിത്സ…
മതിയായ തെളിവുകളില്ല; എൻഡിടിവിക്കെതിരായ കേസ് അവസാനിപ്പിച്ച് സിബിഐ

മതിയായ തെളിവുകളില്ല; എൻഡിടിവിക്കെതിരായ കേസ് അവസാനിപ്പിച്ച് സിബിഐ

എൻഡിടിവിക്കെതിരായ കേസ് അവസാനിപ്പിച്ച് സിബിഐ. എൻഡിടിവിയുടെ മുൻ പ്രൊമോട്ടർമാരും ഡയറക്‌ടർമാരുമായ പ്രണോയ് റോയ്, രാധികാ റോയ് എന്നിവർക്കെതിരായ കേസാണ് സിബിഐ അവസാനിപ്പിച്ചത്. കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് സിബിഐ റിപ്പോർട്ട് നൽകിയിട്ടുമുണ്ട്. വഞ്ചനകുറ്റമായിരുന്നു ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഏഴുവർഷത്തിനുശേഷമാണ് സിബിഐ കേസ് അവസാനിപ്പിച്ചിരിക്കുന്നത്. 2009…
അംബാനി പൊതുജനത്തിന്റെ പണം വിവാഹത്തിനായി ധൂര്‍ത്തടിച്ചു; ബിജെപി ഭരണഘടനയെ അട്ടിമറിക്കുന്നു; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

അംബാനി പൊതുജനത്തിന്റെ പണം വിവാഹത്തിനായി ധൂര്‍ത്തടിച്ചു; ബിജെപി ഭരണഘടനയെ അട്ടിമറിക്കുന്നു; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

അംബാനി പൊതുജനത്തിന്റെ പണം വിവാഹത്തിനായി ധൂര്‍ത്തടിച്ചെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സാമ്പത്തിക അസമത്വം രാജ്യത്തിന്റെ ജനാധിപത്യപരവും ഭരണഘടനാപരവുമായ അടിത്തറയെ തകര്‍ക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു. മുകേഷ് അംബാനി ആയിരക്കണക്കിന് കോടി രൂപയാണ് മകന്റെ വിവാഹത്തിന് ചെലവാക്കിയതെന്ന് രാഹുല്‍ പറഞ്ഞു. ഭരണഘടനയെ…
ഇറാന്‍ അപകടകരമായ ശക്തി; ആക്രമണങ്ങളില്‍ ഇസ്രയേലിന് പൂര്‍ണ പിന്തുണയെന്ന് കമലാ ഹാരിസ്; അമേരിക്കയുടെ നേതൃത്വം നഷ്ടപ്പെട്ടുവെന്ന് ട്രംപ്; തിരഞ്ഞെടുപ്പിലും ‘യുദ്ധം’

ഇറാന്‍ അപകടകരമായ ശക്തി; ആക്രമണങ്ങളില്‍ ഇസ്രയേലിന് പൂര്‍ണ പിന്തുണയെന്ന് കമലാ ഹാരിസ്; അമേരിക്കയുടെ നേതൃത്വം നഷ്ടപ്പെട്ടുവെന്ന് ട്രംപ്; തിരഞ്ഞെടുപ്പിലും ‘യുദ്ധം’

ഇറാന്റെ ആക്രമണത്തില്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് യുഎസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസ്. ഇറാന്‍ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ എന്നിവയ്‌ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള കഴിവ് ഇസ്രായേലിന് ഉണ്ടെന്ന് ഞാന്‍ എപ്പോഴും ഉറപ്പാക്കുമെന്നും കമല ഹാരിസ് പറഞ്ഞു.…