മോദിയുടെ പേരില്‍ ക്ഷേത്രം നിർമ്മിച്ച നേതാവ് ബിജെപി വിട്ടു!

മോദിയുടെ പേരില്‍ ക്ഷേത്രം നിർമ്മിച്ച നേതാവ് ബിജെപി വിട്ടു!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ ക്ഷേത്രം പണിത ബിജെപി നേതാവ് പാർട്ടി വിട്ടു. ശ്രീ നമോ ഫൗണ്ടേഷന്റെ മയൂര്‍ മുണ്ഡെയാണ് പാര്‍ട്ടി വിട്ടത്. പുണെയിലെ അന്ധ് മേഖലയില്‍ 2021ലാണ് മയൂര്‍ മുണ്ഡെ മോദിക്കായി പ്രത്യേക ക്ഷേത്രം നിര്‍മിച്ചത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്…
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; തീവ്രവാദ ബന്ധം സംശയിക്കുന്ന ഏഴുപേർ കസ്റ്റഡിയിൽ

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; തീവ്രവാദ ബന്ധം സംശയിക്കുന്ന ഏഴുപേർ കസ്റ്റഡിയിൽ

തീവ്രവാദ ബന്ധം സംശയിച്ച് രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്ഡ്. ജമ്മു കാശ്മീർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം, ഡൽഹി എന്നിവിടങ്ങളിലെ 22 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് റെയ്ഡ്.…
രേണുകസ്വാമിയുടെ ആത്മാവ് ശല്യം ചെയ്യുന്നു, ഉറങ്ങാനാവുന്നില്ല..; ജയില്‍ മാറ്റം ആവശ്യപ്പെട്ട് ദര്‍ശന്‍

രേണുകസ്വാമിയുടെ ആത്മാവ് ശല്യം ചെയ്യുന്നു, ഉറങ്ങാനാവുന്നില്ല..; ജയില്‍ മാറ്റം ആവശ്യപ്പെട്ട് ദര്‍ശന്‍

രേണുകാസ്വാമിയുടെ ആത്മാവ് തന്നെ അലട്ടുന്നതായി കൊലക്കേസില്‍ തടവില്‍ കഴിയുന്ന നടന്‍ ദര്‍ശന്‍. രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന നടന്‍ ബെള്ളാരി ജയിലില്‍ ഒറ്റയ്ക്ക് ഒരു സെല്ലിലാണ് കഴിയുന്നത്. രേണുകസ്വാമിയുടെ ആത്മാവ് ദുസ്വപ്നങ്ങളിലെത്തി തന്നെ അലട്ടുന്നു. ഭയം കാരണം ഉറങ്ങാനാവുന്നില്ല എന്നാണ്…
‘ഇറാന്‍റെ ആണവശേഖരം ആദ്യം തകർക്കുക, അതോടെ എല്ലാം തീരും’; മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

‘ഇറാന്‍റെ ആണവശേഖരം ആദ്യം തകർക്കുക, അതോടെ എല്ലാം തീരും’; മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

ഇറാനെ തകര്‍ക്കാന്‍ അവരുടെ ആണവശേഖരത്തെ ഇല്ലാതാക്കുകയാണ് ആദ്യം വേണ്ടതെന്ന് ഡോണള്‍ഡ് ട്രംപ്. അമേരിക്കയ്ക്കും ലോകത്തിനുള്ള ഭീഷണി തന്നെ ഇറാന്‍റെ ആണവശേഖരമാണെന്നും അത് തകര്‍ക്കുന്നതോടെ ശേഷമുള്ളത് ഇല്ലാതെയാകുമെന്നും ട്രംപ് പറ​ഞ്ഞു. ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസ് മധ്യപൂര്‍വേഷ്യയിലെ പ്രശ്നങ്ങളെ കുറിച്ച് കാര്യമായി സംസാരിക്കുന്നില്ലെന്ന…
സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി

സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി

സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനോടും മറ്റ് ഉദ്യോഗസ്ഥരോടും ഹാജരാകാന്‍ ആവശ്യപ്പെട്ട് പാര്‍ലമെന്ററി നിരീക്ഷണ സമിതിയായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി). ഒക്ടോബര്‍ 24 ന് സെബിയുടെ നിലവിലെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം. അദാനി ഗ്രൂപ്പ് ഓഫ് കമ്പനീസിനെതിരായ…
ഹരിയാന ഇന്ന് വിധി എഴുതും; വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്

ഹരിയാന ഇന്ന് വിധി എഴുതും; വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക്

ഇന്ന് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്. 2.03 ജനങ്ങൾ ഇന്ന് 20,629 ബൂത്തുകളിലായി നിയമസഭ വിധി എഴുതും. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ് സമയം. ഹരിയാനയിലെ വോട്ടെണ്ണൽ അടുത്ത ചൊവ്വാഴ്ച ജമ്മു- കാശ്‌മീരിനൊപ്പമാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. കോൺഗ്രസ്സും…
ഭർതൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍! ഭർത്താവിന് ബലാത്സംഗം ചെയ്യാമെന്നാണോ മോദി സർക്കാർ നിലപാട്?

ഭർതൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കരുതെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍! ഭർത്താവിന് ബലാത്സംഗം ചെയ്യാമെന്നാണോ മോദി സർക്കാർ നിലപാട്?

ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച കേന്ദ്രത്തിന്റെ നടപടി അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. ഇന്ത്യയെ അതിവേഗം വളരുന്ന രാജ്യമായി ലോകത്തിന് മുൻപിൽ അവതരിപ്പിക്കാൻ വെമ്പുന്ന ഒരു ഭരണകൂടം, സ്ത്രീകളുടെ സ്വതന്ത്ര്യത്തിന്റെയും സമ്മതത്തിന്റെയും കാര്യം വന്നപ്പോൾ പക്ഷേ നൂറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിക്കുന്ന സമീപനമാണ്…
അടിയന്തരമായി 24 ഗ്രാമങ്ങള്‍ക്കുകൂടി ഒഴിയണം; ജനങ്ങള്‍ നാടുവിടണം; ഹിസ്ബുള്ളയുമായി ഇനി അതിര്‍ത്തികടന്ന് കരയുദ്ധം; ലബനന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ സൈന്യം

അടിയന്തരമായി 24 ഗ്രാമങ്ങള്‍ക്കുകൂടി ഒഴിയണം; ജനങ്ങള്‍ നാടുവിടണം; ഹിസ്ബുള്ളയുമായി ഇനി അതിര്‍ത്തികടന്ന് കരയുദ്ധം; ലബനന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ സൈന്യം

യുദ്ധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ലബനനിലെ 24 ഗ്രാമങ്ങള്‍ക്കുകൂടി ഒഴിയാന്‍ നിര്‍ദേശം നല്‍കി ഇസ്രയേല്‍. ജനങ്ങള്‍ പ്രദേശത്തുനിന്ന് അടിയന്തരമായി ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടിരിക്കുന്നത്. ഹിസ്ബുള്ളയുമായി അതിര്‍ത്തികടന്ന് കരയുദ്ധം ആരംഭിച്ചതിനു ശേഷം ഇന്നലെയാണ് ഇസ്രയേല്‍ സൈന്യം കൂടുതല്‍ പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് ഉത്തരവിട്ടിരിക്കുന്നത്.…
‘ശസ്ത്രക്രിയയ്ക്ക് ഡോക്ടർ ഉപയോഗിച്ചത് ‘പേനാക്കത്തി’; അതും ഉച്ചയ്ക്ക് പഴങ്ങൾ മുറിക്കാൻ ഉപയോഗിച്ചത്

‘ശസ്ത്രക്രിയയ്ക്ക് ഡോക്ടർ ഉപയോഗിച്ചത് ‘പേനാക്കത്തി’; അതും ഉച്ചയ്ക്ക് പഴങ്ങൾ മുറിക്കാൻ ഉപയോഗിച്ചത്

ഇംഗ്ലണ്ടിൽ ഹൃദയശസ്ത്രക്രിയയ്ക്ക് ഡോക്ടർ പേനാക്കത്തി ഉപയോഗിച്ചതായി റിപ്പോർട്ട്. ഇംഗ്ലണ്ടിലെ ബ്രൈട്ടണിലെ റോയൽ സസെക്സ് ഹോസ്പിറ്റലിലാണ് ഹൃദയശസ്ത്രക്രിയയ്ക്ക് ഡോക്ടർ സ്വിസ് ആര്‍മിയുടെ പേനാക്കത്തി ഉപയോഗിച്ചതായുള്ള റിപ്പോർട്ട് പുറത്ത് വരുന്നത്. സര്‍ജിക്കൽ ബ്ലൈഡ് കിട്ടാത്തതിനെ തുടർന്നാണ് ഡോക്ടർ പേനാക്കത്തി ഉപയോഗിച്ചത്. ഓപ്പറേഷന്‍ തീയറ്ററില്‍ വച്ച് അണുവിമുക്തമാക്കിയ…
തടവറയിലെ തൊഴിൽ വിവേചനം ഇനി വേണ്ട, ജയില്‍ രജിസ്റ്ററിലെ ജാതിക്കോളം ഇല്ലാതാക്കാൻ സുപ്രീംകോടതി ഉത്തരവ്

തടവറയിലെ തൊഴിൽ വിവേചനം ഇനി വേണ്ട, ജയില്‍ രജിസ്റ്ററിലെ ജാതിക്കോളം ഇല്ലാതാക്കാൻ സുപ്രീംകോടതി ഉത്തരവ്

ജയില്‍ രജിസ്റ്ററിലെ ജാതിക്കോളങ്ങള്‍ ഇല്ലാതാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ജയിലുകളില്‍ തടവുകാര്‍ക്ക് ജാതി അടിസ്ഥാനത്തിൽ തൊഴിൽ നൽകുന്നതിനെതിരെയാണ് കോടതി ഉത്തരവ്. പിന്നോക്ക ജാതിക്കാരായ തടവുകാര്‍ക്ക് ശുചീകരണവും തൂത്തുവാരലും ഉയര്‍ന്ന ജാതിയിലുള്ള തടവുകാര്‍ക്ക് പാചക ജോലിയും നല്‍കുന്നതു പ്രത്യക്ഷത്തിലുള്ള ജാതി വിവേചനമാണെന്ന് കോടതി നിരീക്ഷിച്ചു.…