തമിഴ്‌നാട്ടിലെ ചുവന്ന മരുഭൂമി

തമിഴ്‌നാട്ടിലെ ചുവന്ന മരുഭൂമി

തൂത്തുക്കുടി ജില്ല, തിരുച്ചെന്തൂർ താലൂക്കിൽ കുതിരമൊഴി, സാത്താൻകുളം മേഖലകളിലെ ഏകദേശം 3300 ഹെക്ടർ വിസ്തൃതിയിൽ, തേരിക്കാട് എന്ന പേരിൽ ഈ ചുവപ്പ് മരുഭൂമി വ്യാപിച്ചുകിടക്കുന്നു.

തൂത്തുക്കുടി ജില്ല, തിരുച്ചെന്തൂർ താലൂക്കിൽ കുതിരമൊഴി, സാത്താൻകുളം മേഖലകളിലെ ഏകദേശം 3300 ഹെക്ടർ വിസ്തൃതിയിൽ, തേരിക്കാട് എന്ന പേരിൽ ഈ ചുവപ്പ് മരുഭൂമി വ്യാപിച്ചുകിടക്കുന്നു. ചുവന്ന മണൽപ്പരപ്പും, മണൽത്തിട്ടകളുമായി ഇത് സ്ഥിതി ചെയ്യുന്നു. കരിമ്പനകളും, മരുഭൂവൃക്ഷങ്ങളും വ്യാപകമായി ഉണ്ട്. ജനവാസം ഇല്ലാത്തതാണ്.

ബംഗാൾ ഉൾക്കടലിൻ്റെ തീരപ്രദേശമേഖലയാണിത്. പശ്ചിമഘട്ടനിരയുടെ മഹേന്ദ്രഗിരി ,ആരൽവായ്മൊഴി ചുരവിടവിൻ്റേയും, ബംഗാൾ ഉൾക്കടലിൻ്റേയും ഇടയിലുള്ള ഈ പ്രദേശത്ത് നിരന്തരമായ കാറ്റിനെത്തുടർന്ന് പൂഴി സംഭരിക്കപ്പെട്ടതെന്നും, അല്ലെങ്കിൽ സമുദ്രപ്രദേശമായ ഇവിടെ നിന്നും കടൽ പിൻവാങ്ങി കരയായതാണെന്നും പറയപ്പെടുന്നു.

പ്രപഞ്ചയുൽപ്പത്തിക്ക് ശേഷം നാലാംഘട്ട പരിണാമകാലത്തിൻ്റെ പഴക്കം ഈ മേഖലയ്ക്ക് കണക്കാക്കുന്നു. ഇവിടുത്തെ മണൽത്തരികളിൽ ചുണ്ണാമ്പ് അടക്കം നിരവധി മൂലകങ്ങളുടെ അംശം ഉണ്ടെന്ന് പറയുന്നു. കാറ്റിലോ, കടൽത്തിരമാലയിലോ പൂഴി തേറി തേറി വന്ന സ്ഥിതിയിൽ തമിഴിൽ ഇതിന് തേരിക്കാട് എന്നു പറയുന്നു.

ഏതായാലും തമിഴ്നാട്ടിലെ മാത്രമല്ല, പുറത്തുള്ളവർക്കും, വിദേശികൾക്കും കാണാനുള്ള സ്ഥലങ്ങളിലൊന്നായി തേരിക്കാട് കാതുകപൂർവ്വം മാറിയിട്ടുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *