യുപിഎസ്‍‍സി പരീക്ഷ: ഞായറാഴ്ച അധിക സർവീസുമായി കൊച്ചി മെട്രോ, സമയക്രമമറിയാം

യുപിഎസ്‍‍സി പരീക്ഷ: ഞായറാഴ്ച അധിക സർവീസുമായി കൊച്ചി മെട്രോ, സമയക്രമമറിയാം

കൊച്ചി: യുപിഎസ്‍സി പരീക്ഷയുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഉദ്യോഗാർഥികൾക്കായി അധിക സർവീസ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ. സെപ്റ്റംബർ ഒന്ന് ഞായറാഴ്ചയാണ് യുപിഎസ്സി പരീക്ഷ. ഞായറാഴ്ചയിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തും ഉദ്യോഗാര്‍ഥികളുടെ യാത്രാ സൗകര്യത്തിനുമായാണ് അധിക സർവീസ് പ്രഖ്യാപിച്ചത്.

യുപിഎസ്‍സി പരീക്ഷ നടക്കുന്ന സെപ്റ്റംബർ ഒന്നിന് ഞായറാഴ്ച സർവീസ് സമയം ദീർഘിപ്പിക്കണമെന്ന ആവശ്യത്തോടും അനുകൂല നിലപാടാണ് കൊച്ചി മെട്രോ സ്വീകരിച്ചത്. സർവീസ് സമയം ദീർഘിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

യുപിഎസ്‍സി പരീക്ഷയെഴുതുന്ന ഉദ്യോഗാർഥികൾക്ക് കൃത്യസമയത്ത് പരീക്ഷാ സെന്‍ററിൽ എത്തുന്നതിനായി ഞായറാഴ്ച രാവിലെ 7 മണി മുതൽ കൊച്ചി മെട്രോ സർവീസ് ആരംഭിക്കും. ആലുവ, തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനുകളിൽ നിന്നാകും സർവീസ് ആരംഭിക്കുക.

നിലവിൽ രാവിലെ 7.30നാണ് കൊച്ചി മെട്രോ ഞായറാഴ്ച്ചകളിൽ സർവീസ് ആരംഭിച്ചിരുന്നത്. അരമണിക്കൂര്‍ നേരത്തെയാണ് സര്‍വീസ് ആരംഭിക്കുന്നത്. സമയം ദീര്‍ഘിപ്പിച്ചതിനാല്‍ സര്‍വീസുകളുടെ എണ്ണവും വര്‍ധിക്കും. ഇത് പരീക്ഷയ്ക്ക് എത്തുന്ന ഉദ്യോഗാർഥികൾ ഉൾപ്പെടെയുള്ള കൂടുതല്‍ യാത്രക്കാര്‍ക്ക് ഗുണകരമാകും.

ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2024 – 2025 അദ്ധ്യയന വർഷത്തെ എഫ്ഡിജിടി പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റും ട്രയൽ അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/fdgt എന്ന അഡ്മിഷൻ പോർട്ടലിൽ അപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി “Trial Rank Details, Trial allotment details” എന്നീ ലിങ്കുകൾ വഴി അവരവരുടെ ട്രയൽ റാങ്കും, ലഭിക്കാൻ സാദ്ധ്യതയുള്ള അലോട്ട്മെന്റും പരിശോധിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

അപേക്ഷകർക്ക് ഓൺലൈനായി ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും, അപേക്ഷകളിൽ എന്തെങ്കിലും തിരുത്തലുകൾ നടത്തുന്നതിനും 30- 08 – 2024 നു വൈകിട്ട് 5 മണി വരെ സമയമുണ്ടായിരിക്കുന്നതാണ്. ഓൺലൈൻ തിരുത്തലുകൾക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റ് സംശയ നിവാരണങ്ങൾക്കും ഏറ്റവും അടുത്തുള്ള ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സ്ഥാപനത്തിലെ ഹെല്പ് ഡെസ്ക്കുമായി ബന്ധപ്പെടേണ്ടതാണ്. ട്രയൽ റാങ്ക് ലിസ്റ്റ് അന്തിമമല്ലാത്തതിനാൽ അപേക്ഷകന് അന്തിമ റാങ്ക് ലിസ്റ്റിലോ അലോട്ട്മെന്റ് ലിസ്റ്റിലോ റാങ്കോ, പ്രവേശനമോ ഉറപ്പ് നൽകുന്നില്ലെന്ന് അധികൃതർ അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *