രജനി ചിത്രം ‘വേട്ടയനി’ലെ പൊലീസ് ഏറ്റുമുട്ടലിനെ പ്രകീർത്തിക്കുന്ന ഭാഗം നീക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി

രജനി ചിത്രം ‘വേട്ടയനി’ലെ പൊലീസ് ഏറ്റുമുട്ടലിനെ പ്രകീർത്തിക്കുന്ന ഭാഗം നീക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി

രജനീകാന്ത് ചിത്രം വേട്ടയ്യാനിലെ പൊലീസ് ഏറ്റുമുട്ടലുകളെ പ്രകീർത്തിക്കുന്ന സംഭാഷണം നീക്കണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. അതുവരെ ചിത്രത്തിന്റെ റിലീസ് തടയണമെന്നും മധുര സ്വദേശിയായ കെ.പളനിവേലു ഹൈക്കോടതി മധുരബെഞ്ചിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.

ഹർജി പരിഗണിച്ച ജസ്റ്റിസ് ആർ. സുബ്രഹ്മണ്യൻ, ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി എന്നിവർ അടങ്ങിയ ബെഞ്ച് നിർമാതാക്കൾക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ഒക്ടോബർ പത്തിനാണ് വേട്ടയന്റെ റിലീസ്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസറിലെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി.

ഏറ്റുമുട്ടൽ കൊലപാതകങ്ങൾ കുറ്റവാളികൾക്കുള്ള ശിക്ഷ മാത്രമല്ല, ഭാവിയിൽ കുറ്റകൃത്യങ്ങൾ തടയാനുള്ള മുൻകരുതൽ കൂടിയാണെന്ന് രജനീകാന്ത് അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം പറയുന്നുണ്ട്. ഇതാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *