മുൻ ഇന്ത്യൻ ബാറ്റർ വീരേന്ദർ സെവാഗ് ദേശീയ ടീമിൻ്റെ കോച്ചിംഗ് റോൾ ഏറ്റെടുക്കാൻ താൽപ്പര്യമില്ലാത്തത് എന്തുകൊണ്ടാണെന്ന് പറഞ്ഞിരിക്കുകയാണ്. തൻ്റെ മക്കൾ ചെറുപ്പമാണെന്നും താൻ ഈ റോൾ ഏറ്റെടുത്താൽ അവർക്ക് ഒപ്പം സമയം ചിലവാക്കാൻ കഴിയില്ലെന്നും എന്നാൽ ഐപിഎല്ലിൽ താൻ ഒരു മെൻ്റർ റോൾ ഏറ്റെടുത്തേക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീരേന്ദർ സെവാഗ് ഈ കളി കളിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ്. ഓപ്പണിങ് റോളിൽ എതിർ ബോളർമാരെ കൊന്നു കൊലവിളിച്ചിട്ടുള്ള ബാറ്റിംഗ് ശൈലിയാണ് വീരുവിന്റെ. മൂന്ന് ഫോർമാറ്റുകളിലും അദ്ദേഹം അത് ചെയ്തിട്ടുണ്ട്. തുടർച്ചയായി ഇന്ത്യയ്ക്ക് ശക്തമായ തുടക്കങ്ങൾ നൽകുകയും നിരവധി മത്സരങ്ങൾ ജയിക്കാൻ അവരെ സഹായിക്കുകയും ചെയ്തു.
വീരേന്ദർ സെവാഗ് 2015 ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. അതിനുശേഷം അദ്ദേഹം ഒരു കമൻ്ററി സ്റ്റെൻ്റ് തിരഞ്ഞെടുത്തു, തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിൽ പരിശീലക വേഷവും ഏറ്റെടുത്തു. 2014 ലും 2015 ലും പഞ്ചാബ് കിംഗ്‌സിനായി കളിച്ച അദ്ദേഹം 2016 ൽ ഫ്രാഞ്ചൈസിയുടെ മെൻ്റർ റോൾ ഏറ്റെടുത്തു.
ഒരു സീസണിൽ ടീമിൻ്റെ മെൻ്ററായിരുന്ന ശേഷം പഞ്ചാബ് കിംഗ്‌സിൻ്റെ ക്രിക്കറ്റ് ഡയറക്ടറായി നിയമിതനായി. മുൻ ഇന്ത്യൻ ഓപ്പണർ 2018 വരെ ഫ്രാഞ്ചൈസിക്കൊപ്പമായിരുന്നു. എന്നിരുന്നാലും, അതിനുശേഷം അദ്ദേഹം പരിശീലക റോളിൽ നിന്ന് വിട്ടുനിൽക്കുകയും കമൻ്ററി റോളിൽ ചെയ്യുകയും ചെയ്തു.
2017-ൽ വീരേന്ദർ സെവാഗും ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി അപേക്ഷിച്ചെങ്കിലും രവി ശാസ്ത്രിക്ക് ആണ് അവസരം കിട്ടിയത്. ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും എന്നാൽ ഐപിഎൽ അവസരം വന്നാൽ അതിനായി താൻ ഉത്സാഹിക്കുമെന്നും വീരേന്ദർ സെവാഗ് പറഞ്ഞു.
“എനിക്ക് തോന്നുന്നു ഇന്ത്യൻ ടീമിന്റെ പരിശീലകനായാൽ ഒരുപാട് ഉത്തരവാദിത്വം ഉണ്ടാകും. അത് എനിക്ക് താത്പര്യം ഇല്ല. പകരം ഐപിഎലിൽ അവസരം കിട്ടിയാൽ അത് ഞാൻ ചെയ്യും. ഞാൻ ഇന്ത്യൻ ടീമിൻ്റെ പരിശീലകനായാൽ, ഞാൻ ഇത്രയും വര്ഷം ചെയ്ത അതെ റോൾ വീണ്ടും ചെയ്യേണ്ടതായി വരും.”
തുടർന്ന് പറഞ്ഞത് ഇങ്ങനെ
” ഇപ്പോൾ, എൻ്റെ മക്കൾക്ക് 14 ഉം 16 ഉം വയസ്സുണ്ട്, അവർക്ക് എന്നെ വേണം. ഇരുവരും ക്രിക്കറ്റ് കളിക്കുന്നു. ഒരാൾ ഓഫ് സ്പിന്നർ ആണ്, ഒരാൾ ഓപ്പണിംഗ് ബാറ്റ്‌സ്മാനാണ്…അവരോടൊപ്പം സമയം ചിലവഴിക്കണം.” അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചു.