പലതരത്തിലുള്ള ബാക്ടീരിയ, വൈറസ് പോലുള്ള രോഗാണുക്കളുടെ വിളനിലമാണ് പലപ്പോഴും വാട്ടർബോട്ടിൽ

ആരോഗ്യ സംരക്ഷണത്തിൽ വെള്ളം കുടിക്കേണ്ടതിന്റെ പങ്കിനെ കുറിച്ച് വാചാലരാകുന്ന നമ്മൾ ഒരിക്കലും ദിവസവും ഉപയോഗിക്കുന്ന വാട്ടര്‍ബോട്ടിലിനെ കുറിച്ച് ഓർക്കാറില്ല. സ്കൂൾ തലം മുതൽ ജോലിക്കാര് വരെ പല രൂപത്തിലും സൈസിലുമുള്ള കുപ്പികളിൽ തിളപ്പിച്ചും അല്ലാതെയും വെള്ളം നിറച്ചു മണിക്കൂറുകൾ സൂക്ഷിച്ചു വെച്ച് കുടിക്കാറുണ്ട്.
വാട്ടര്‍ ബോട്ടില്‍ നന്നായി സോപ്പും ചൂടുവെള്ളവും ഉപയോഗിച്ച് കഴുകിയ ശേഷമാണോ വെള്ളം കുടിക്കാൻ എടുക്കുന്നത്? ദിവസവും വാട്ടർബോട്ടിൽ കഴുകേണ്ടതിന്റെ പ്രധാനപ്പെട്ട അഞ്ച് കാരണങ്ങൾ അറിയാം.
1. ബാക്ടീരിയ/വൈറസ്
പലതരത്തിലുള്ള ബാക്ടീരിയ, വൈറസ് പോലുള്ള രോഗാണുക്കളുടെ വിളനിലമാണ് പലപ്പോഴും വാട്ടർബോട്ടിൽ. ദിവസവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകാതിരുന്നതാൽ വാട്ടൽബോട്ടിലിൽ പലതരത്തിലുള്ള അപകടകരമായ രോഗാണുക്കൾ വളരാനും വെള്ളത്തിലൂടെ പല ആവർത്തി നമ്മുടെ ശരീരത്തിൽ കയറാനും കാരണമാകും. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
2. ഫംഗസ്
വാട്ടർബാട്ടിലിനുള്ളിലെ ജലാംശം ചില ഫംഗസുകൾക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നു. ഇത് നിരവധി രോഗങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്.
3. അഴുക്ക് അടിഞ്ഞുകൂടുക
പതിവായി കഴുകാത്ത വാട്ടർബോട്ടിലിൽ പലതരത്തിലുള്ള കഴുക്കുകയും അവശിഷ്ടങ്ങളും അടിഞ്ഞുകൂടാൻ കാരണമാവുകയും അത് കുടിവെള്ളത്തിലൂടെ ശരീരത്തിൽ എത്തുന്നതോടെ പല തരത്തിലുള്ള രോഗങ്ങളിലേക്ക് നയിച്ചേക്കാം.
4. ദുർഗന്ധം
വാട്ടർബോട്ടിൽ പതിവായി കഴുകാതിരിക്കുന്നത് കുപ്പിക്കുള്ളിൽ മോശം ഗന്ധം ഉണ്ടാകാനും അത് വെള്ളത്തിന്റെ രുചി തന്നെ മാറ്റാന്ഡ കാരണമാകും.
5. ധാതുക്കള്‍ അടിഞ്ഞുകൂടാം
ഹാർട് വാട്ടറിൽ നിന്ന് ധാതുക്കൾ വാട്ടർബോട്ടിൽ അടിഞ്ഞു കിടക്കാനും അത് വെള്ളത്തിന്റെ ഗുണനിലവാരം കുറയ്ക്കാനും കാരണമാകും.