KGF ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ പ്രേമികളുടെ റോക്കി ഭായി ആയിത്തീർന്ന താരമാണ് യഷ്. കർണാടകയിലെ ഭുവനഹള്ളിയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച യഷ് ഇന്നീ കാണുന്ന താരസിംഹാസനത്തിൽ എത്തിയതിനു പുറകിൽ സിനിമകളെ വെല്ലുന്ന ഒരു കഥയുമുണ്ട്. സ്റ്റേറ്റ് ട്രാൻസ്‌പോർട് വിഭാഗത്തിൽ ഉദ്യോഗസ്ഥനായ അരുൺ കുമാർ ഗൗഡയുടെയും, വീട്ടമ്മയായ പുഷ്പയുടെയും മകനായി ജനിച്ച യാഷിന് പിതാവിന്റെ ഭാഗത്ത് നിന്നും നവീൻ എന്നും, അമ്മയുടെ ഭാഗത്ത് നിന്ന് യശ്വന്ത് എന്നും പേരുകൾ ലഭിച്ചു.
സ്‌കൂൾ കാലഘട്ടങ്ങൾ മുതൽ തന്നെ അഭിനയത്തിലും നൃത്തത്തിലും താല്പര്യമുണ്ടായിരുന്ന യഷ്, ഹൈ സ്‌കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്യുമായിരുന്നു. അച്ഛന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയിൽ സഹായി ആയി നിൽക്കുന്ന പതിവും സ്‌കൂൾ കാലഘട്ടങ്ങളിൽ അദ്ദേഹത്തിനുണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വീട്ടുകാർ പഠനത്തിനും, മകൻ സിനിമയ്ക്കും വേണ്ടി വാശി പിടിച്ചപ്പോൾ, രക്ഷിതാക്കൾ ഒരു വ്യവസ്ഥയുടെ പുറത്ത് യഷിനെ ബാംഗ്ളൂരിലേയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചു.
യഷ് സിനിമാ ഇൻഡസ്ട്രിയിൽ അവസരം ലഭിക്കുമോ എന്ന് പരീക്ഷിച്ച് പരാജയപ്പെടുന്ന പക്ഷം തിരികെ വീട്ടിലേയ്ക്ക് വരണമെന്നും, പിന്നീട് ഒരിക്കലും സിനിമയെന്ന ആഗ്രഹം വീട്ടിൽ പറയരുത് എന്നുമായിരുന്നു അച്ഛനമ്മമാർ മുൻപോട്ടു വെച്ച കരാർ. രക്ഷിതാക്കളുടെ നിർദ്ദേശം അംഗീകരിച്ച യഷ് ബാംഗ്ളൂരിലെത്തി ഒരു സിനിമയിൽ സംവിധാന സഹായി ആയി കൂടാൻ ശ്രമിച്ചെങ്കിലും, ആ സിനിമ പിന്നീട് ഉപേക്ഷിക്കപ്പെട്ടു. ആ സമയത്ത് മുന്നൂറു രൂപ മാത്രമാണ് കയ്യിലുണ്ടായിരുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ജീവിതം മുൻപോട്ടു കൊണ്ട് പോകാനായി അദ്ദേഹം പ്രതിദിനം മുപ്പതു രൂപ വേതനത്തിൽ ബാംഗ്ലൂരിലെ ഒരു നാടകട്രൂപ്പിൽ ചേർന്നു.
2004 മുതൽ നാടകങ്ങളിലും, ടെലിവിഷൻ സീരിയലുകളിലും ചെറിയ വേഷങ്ങൾ ചെയ്യാൻ അവസരം ലഭിച്ച യഷിന് 2007 ലാണ് സിനിമയിലേയ്ക്കുള്ള വഴി തുറക്കുന്നത്. സഹനടനായി കരിയർ ആരംഭിച്ച താരം 2008 ൽ നായകനായും അരങ്ങേറി. പ്രതിദിനം മുപ്പതു രൂപ പ്രതിഫലം ലഭിച്ചിരുന്ന താരത്തിനെ KGF എന്ന ഒരൊറ്റ ചിത്രം കൊണ്ടെത്തിച്ചത് മുപ്പതു കോടി രൂപ പ്രതിഫലമെന്ന മാന്ത്രിക സംഖ്യയിലേയ്ക്കാണ്. അണിയറയിൽ ഒരുങ്ങുന്ന രാമായണം എന്ന ചിത്രത്തിനായി അദ്ദേഹം 150- 200 കോടി രൂപയാണ് ഈടാക്കുന്നത് എന്നാണ് വാർത്തകൾ.
അഞ്ചു കോടിയിലേറെ വിലയുള്ള ബാംഗ്ലൂരിലെ ഏറ്റവും ലക്ഷ്വറി റസിഡൻഷ്യൽ ഏരിയകളിലൊന്നിൽ നിർമ്മിക്കപ്പെട്ട വീടിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വലിപ്പവും, ഭംഗിയുമുള്ള വീട്ടിലെ പൂജാമുറി, ജിം, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾ അടങ്ങുന്ന ഡ്യുപ്ലെക്സ് അപാർട്മെന്റാണ് യശോമാർഗ