രാജമൗലി, പ്രശാന്ത് നീൽ, സുകുമാർ ലീഗിലേക്ക് ഹനിഫ് അദേനി എത്താൻ ഒരേയൊരു തടസ്സമേയുള്ളൂ. ഹുക്ക് ചെയ്യുന്ന രീതിയിൽ കഥ ഒരുക്കാനുള്ള ആ ഒരു ടെക്നിക്ക്! ആ ഒരേയൊരു കുറവാണ് ഈ സിനിമ ഒരു പാൻ ഇന്ത്യൻ നിലവാരത്തിലേക്ക് എത്താതിരിക്കാൻ കാരണവും. അതിൽ കൂടുതൽ ആ വിഷയം പറഞ്ഞ് ഈ ആഘോഷ മൂഡ് കളയുന്നില്ല. ഇങ്ങിനെ ഒരു മലയാളം സിനിമ ഇന്ന് വരെ കണ്ടിട്ടില്ല എന്ന് ഉറപ്പിച്ചു പറയാം. വേറെ ആർക്കും അവതരിപ്പിച്ചു ഫലിപ്പിക്കാനാവില്ല എന്ന ലെവലിൽ ഒരു സിനിമ ചെയ്യുന്നതാണ് ഒരു അഭിനേതാവിന്റെ വിജയം എന്ന് ഞാൻ കരുതുന്നു. ഉണ്ണിയുടെ ഓരോ ചലനങ്ങളിലെയും സ്റ്റൈലിഷ്നസ് ആണ് ഈ സിനിമയുടെ ജീവൻ. വേറെ ഏത് മലയാള നടന് കഴിയും ഇത്രയും സ്വാഗ് സ്‌ക്രീനിൽ ഫലിപ്പിക്കാൻ? ചിലപ്പോൾ ഒരു 20- വർഷം മുൻപത്തെ ബാബു ആന്റണിക്ക് കഴിയുമായിരുന്നിരിക്കും. അല്ലെങ്കിൽ 40 വർഷം മുൻപത്തെ ജയന്! 1980ൽ – ഇറങ്ങിയ ജയന്റെ “മൂർഖൻ ” എന്ന സിനിമ അന്ന് കണ്ടിട്ടുള്ളവർ ഓർക്കും പ്രതികാരത്തിന്റെ മൂർച്ച ഒരാളിലെ നന്മ എങ്ങിനെ വറ്റിച്ചു കളയും എന്നത്. പെങ്ങളുടെ മരണത്തിന് പ്രതികാരത്തിനിറങ്ങുന്ന ജയൻ വില്ലന്റെ നിഷ്കളങ്കയായ പെങ്ങളെ സ്വിമ്മിങ് പൂളിൽ മുക്കി കൊല്ലാൻ തുനിയുന്നത് അന്ന് കാണികളുടെ രക്തം തണുപ്പിച്ചിരുന്നു. ങ്ഹാ.. അതൊക്ക ഒരു കാലം! മലയാളത്തിൽ ഉണ്ണിയല്ലാതെ ഓരോ ചലനങ്ങളിലും ഒരു സ്റ്റൈൽ ഉള്ളത് നിലവിൽ മമ്മൂക്ക, ലാലേട്ടൻ, ദുൽഖർ എന്നിവർ മാത്രമാണ് എന്നോർക്കണം. എന്നാൽ മാർക്കോ പോലെ ഉടനീളം നിറഞ്ഞു നിൽക്കുന്ന കൈ മെയ് മറന്നുള്ള ആക്ഷൻ ഇവർക്ക് ആർക്കും ഇതേ രീതിയിൽ ഫലിപ്പിക്കാനാകില്ല. സ്റ്റൈൽ കൊണ്ടും ആക്ഷൻ കൊണ്ടും ഉണ്ണി ഈ സിനിമ തന്റേത് മാത്രമാക്കിയെടുത്തു. ഓരോ മുടിയിഴ പോലും ഉണ്ണിയുടെ സ്വാഗിനനുസരിച്ചാണ് ചലിച്ചത്.
വയലൻസിന്റെ പേരിലാണ് സിനിമ പ്രൊമോട്ട് ചെയ്യപ്പെടുന്നത് എങ്കിലും അതിലുപരി എടുത്ത് പറയേണ്ടത് ഇതിലെ ആക്ഷൻ സീനുകളാണ്. ഓരോ പഞ്ചും കിക്കും കൃത്യ സ്ഥലത്താണ് പതിക്കുന്നത്. ചൈനീസ് കൊറിയൻ സിനിമകളുടെ രീതിയിലാണ് ആക്ഷൻ സീനുകൾ ചെയ്തിരിക്കുന്നത്. കൈകൊണ്ടും കാലുകൊണ്ടും കത്തികൊണ്ടും നടത്തുന്ന ഓരോ ഫൈറ്റും അതി മനോഹരമായാണ് ചെയ്തിരിക്കുന്നത്. തോക്ക് എടുക്കുന്ന സീനുകളിൽ മാത്രം സിനിമ അൽപ്പം ഡൌൺ ആയി എന്ന് തോന്നി. സ്റ്റൈലിനപ്പുറം ഉണ്ണിയിലെ ഒരു അഭ്യാസിയുടെ മെയ് വഴക്കം ശരിക്കും എടുത്ത് കാട്ടിയിട്ടുണ്ട്. ഓരോ ഫൈറ്റ് സീനും ഒരു ഡാൻസ് കൊറിയോ ഗ്രാഫ് ചെയ്യുന്നത് പോലെ സൂഷ്മമായാണ് ഒരുക്കിയിരിക്കുന്നത്. OTT യിൽ വരുമ്പോൾ പലകുറി റിപ്പീറ്റ് അടിച്ച് കാണാൻ തോന്നുന്ന തരം ത്രിൽ ആയിരുന്നു ഓരോ ഫൈറ്റും.
ഉണ്ണിക്കൊപ്പം പോന്ന വില്ലന്മാർ ആയിരുന്നില്ല എന്നത് ചെറുതായി രസം കുറച്ചു. നന്നായി അഭ്യാസമറിയുന്ന രണ്ട് പേരെയായിരുന്നു അവസാന സീനുകൾക്ക് ആവശ്യമായിരുന്നത്. ചെറു ബഡ്ജറ്റിൽ വന്ന RDX, കൊണ്ടൽ സിനിമകളിലെപ്പോലെ നായകനൊത്ത കട്ട വില്ലന്മാരെയല്ല നിരത്തിയത്. സിദ്ദിക്കും ജഗദീഷും തകർത്തു. പ്രേമം, സെന്റിമെന്റ്സ് ഒക്കെ ഒഴിവാക്കി ഒന്ന് കൂടി ട്രിമ്മ് ചെയ്തെടുത്താൽ ഒന്ന് കൂടി ഭംഗിയായേനെ എന്ന് തോന്നി. സംവിധായകന്റെ ഉള്ളിലെ വിഷൻ സ്‌ക്രീനിൽ ഓരോ ചെറിയ വിശദാംശങ്ങളിലും കാണാം. മൂന്നാം ദിവസം മുടക്ക് മുതൽ പിടിച്ച സിനിമയ്ക്ക് ഇനിയും അതി ദൂരം മുൻപോട്ട് പോകാൻ കഴിയും എന്നതിന് ഉദാഹരണമായി ഒന്നൊഴിയാതെ തീയേറ്ററുകളിൽ കാണുന്ന ഹൌസ് ഫുൾ ബോർഡുകൾ മാത്രം മതിയല്ലോ!
25 ന് ഇറങ്ങുന്ന ബാറോസിൽ നമ്മൾ പ്രതീക്ഷിക്കാത്ത എന്തെങ്കിലും ഇല്ലെങ്കിൽ ക്രിസ്മസ് വിന്നർ മാർക്കോ തന്നെയാകും