‘റോജ’ കണ്ടപ്പോൾ സ്വയം ചെരുപ്പൂരി തലയിലടിച്ചു; സിനിമാ ജീവിതത്തിലുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ഐശ്വര്യ ഭാസ്ക‌രൻ

‘റോജ’ കണ്ടപ്പോൾ സ്വയം ചെരുപ്പൂരി തലയിലടിച്ചു; സിനിമാ ജീവിതത്തിലുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ഐശ്വര്യ ഭാസ്ക‌രൻ

സിനിമയിലും പിന്നീട് സീരിയലിലും ഐശ്വര്യ നിരവധി വേഷങ്ങൾ ചെയ്‌ത്‌ ബിഗ് സ്ക്രീൻ, മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാസ്ക‌രൻ. മുൻകാല നായിക ലക്ഷ്‌മിയുടെ മകൾ എന്ന നിലയിലാണ് ഐശ്വര്യയെ മലയാള സിനിമ പരിചയപ്പെട്ടതെങ്കിലും വളരെ നല്ല വേഷങ്ങൾ ചെയ്‌ത്‌ ഐശ്വര്യ സ്വന്തമായി ഒരു ഇടം കണ്ടെത്തുകയുമുണ്ടായി. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലുണ്ടായ വലിയ നഷ്‌ടങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യ ഭാസ്ക്കരൻ. മണിരത്നം സിനിമകൾ വേണ്ടന്നുവച്ചതിനെ തുടർന്ന് തന്റെ സിനിമാ ജീവിതത്തിലുണ്ടായ വലിയ നഷ്‌ടങ്ങളാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

ദളപതി, റോജ, തിരുടാ തിരുടാ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളാണ് ഐശ്വര്യയ്ക്കു വേണ്ടന്നു വയ്ക്കേണ്ടി വന്നത്. “ആദ്യം മണിരത്നം സാർ വിളിച്ചത് ദളപതിക്കായി ശോഭന ചെയ്ത വേഷം ചെയ്യാനായിരുന്നു. ആ സമയത്ത് താൻ ഒരു പടം കമ്മിറ്റ് ചെയ്തിരുന്നു. മുത്തശ്ശി ഡേറ്റ് ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നുവെന്ന് തരാം പറയുന്നു.

രണ്ടാമത് തനിക്ക് നഷ്ടപ്പെട്ടതായി തരാം പറയുന്ന പടം റോജയാണ്. ആ സമയത്ത് എൻ്റെ മുത്തശ്ശി ഒരു തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയിരുന്നു. ഹൈദരാബാദ് പോകാൻ നിൽക്കുമ്പോഴാണ് കുളു മണാലിയിൽ 40 ദിവസത്തെ ഡേറ്റ് ചോദിച്ചത്. തെലുങ്ക് ചിത്രത്തിൽനിന്ന് അഡ്വാൻസ് വാങ്ങി വരാൻ സാധിക്കില്ലെന്ന് പറഞ്ഞു. മുത്തശ്ശിയാണ് ഡേറ്റ് നോക്കിയിരുന്നത്. തനിക്കൊന്നും ഒന്നും അറിയില്ലെന്ന് താരം പറയുന്നു.

അന്ന് തെലുങ്ക് ചിത്രത്തിന്റെ പ്രൊഡ്യൂസറും ഡിസ്ട്രിബ്യൂട്ടറും തമ്മിലുള്ള പ്രശശ്നത്തിൽ നാല് ദിവസംകൊണ്ട് ആ സിനിമയുടെ ചിത്രീകരണം നിന്നുപോയി. കോയമ്പത്തൂരിൽ വച്ചായിരുന്നു ‘റോജ’ സിനിമ കണ്ടത്. പടം കണ്ട് കഴിഞ്ഞ് കാറിൽ ആരും ഒന്നും മിണ്ടിയില്ല. ഞാൻ ഒന്നും മിണ്ടാതെ വീട്ടിലെത്തി. ചെരുപ്പ് വച്ച് തലയിൽ അടിച്ചു. മുത്തശ്ശി ഓടി വന്നു എന്നെ തടഞ്ഞു. വേണ്ട അടിക്കരുതെന്ന് മുത്തശ്ശി പറഞ്ഞു. ഞാൻ മുത്തശ്ശിയോട് പറഞ്ഞു നിങ്ങളെ അടിക്കാൻ എനിക്ക് പറ്റില്ലല്ലോ അതുകൊണ്ട് ഞാൻ എന്നെ തന്നെ അടിക്കട്ടെ – താരം പറയുന്നു.

‘റോജ’ ഇത് പോലെ ഹിറ്റാകുമെന്ന് കരുതിയില്ല. ദളപതിയിലെ ചെറിയ കഥാപാത്രമാണ് നഷ്ടമായത്. എങ്കിലും അത് പ്രാധാന്യമുള്ളതായിരുന്നു. മൂന്നാമത് നഷ്ട‌പ്പെട്ടത് തിരുടാ തിരുടായായിരുന്നു. അതിന് ടെസ്‌റ്റ് നടന്നിരുന്നു. തിരുടാ തിരുടായിൽ മണിസാർ വിളിച്ചപ്പോൾ ഹിന്ദി സിനിമ ഗർദിഷിലേക്ക് ഓഫർ വന്നിരിക്കുകയായിരുന്നു. തിരുടാ തിരുടാ പോയതോടെ ഈ ജന്മത്തിൽ അദ്ദേഹം ഇനി വിളിക്കില്ലല്ലോ എന്ന ചിന്തയായി. ഞാൻ എൻ്റെ ഡേറ്റ് നോക്കാതിരുന്നതിനാലാണ് ഈ ചിത്രങ്ങളെല്ലാം എനിക്കു നഷ്‌ടപ്പെട്ടതെന്നും താരം പറയുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *