ബാറ്റ ഒരു ഇന്ത്യൻ കമ്പനി ആണെന്നാണ് പലരുടെയും ധാരണ. എന്നാൽ ബാറ്റാ ഒരു വിദേശ കമ്പനിയാണ്. 1894 ആഗസ്റ്റ് 24 ന് ഹംഗറി യില് Zlin ടൗൺ (ചെക്കോസ്ലോവാക്യ) ആണ് ബാറ്റയുടെ ജന്മനാട്.

ബാറ്റ ഒരു ഇന്ത്യൻ കമ്പനി ആണെന്നാണ് പലരുടെയും ധാരണ. എന്നാൽ ബാറ്റാ ഒരു വിദേശ കമ്പനിയാണ്. 1894 ആഗസ്റ്റ് 24 ന് ഹംഗറി യില് Zlin ടൗൺ (ചെക്കോസ്ലോവാക്യ) ആണ് ബാറ്റയുടെ ജന്മനാട്. തോമസ് ബാറ്റാ, സഹോദരൻ ആൻറ്റൊണിൻ ബാറ്റായ്ക്കും സഹോദരി അന്നാ ബാറ്റായ്ക്കും ഒപ്പം തുടങ്ങിയ സംരംഭമാണ് ഇത്. അവർ പാരമ്പര്യമായി ചെരുപ്പു ഉണ്ടാക്കുന്നവർ ആയിരുന്നു. അവരാണ് T & A ബാറ്റാ company തുടങ്ങിയത്. തുടക്കത്തിൽ പത്തു ജോലിക്കാരായിരുന്നു ഉണ്ടായിരുന്നത് . ക്ലിപ്ത സമയം ജോലി, നിശ്ചിത വേതനം ഇതായിരുന്നു സമ്പ്രദായം.
തുടക്കത്തിൽ തുകലു കൊണ്ടും പിന്നീട് ക്യാൻവാസിലേക്കും മാറി. വളരെപ്പെട്ടെന്ന് തന്നെ അവർ യൂറോപ്പിലെ മുൻനിര ഷൂ നിർമ്മാതാക്കളായി മാറി. ഒന്നാം ലോകമഹായുദ്ധ കാലം ബാറ്റാക്ക് സുവർണ്ണകാലമായിരുന്നു. സൈനിക ആവശ്യത്തിനുള്ള വൻകിട ഓഡറുകൾ കമ്പനിക്കു ലഭിച്ചു. പിന്നീടുണ്ടായ നാണയത്തിന്റെ വിലയിടിവും മറ്റും വില്പ്പനയെ ബാധിച്ചപ്പോൾ ഉത്പന്നങ്ങൾക്ക് 50% വിലകുറച്ച് ബാറ്റാ ഇതിനെ നേരിട്ടു. ആദ്യമായി പഞ്ചദിന പ്രവർത്തി സമ്പ്രദായം (Five days working ) ആരംഭിച്ചത് ബാറ്റയാണ്.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, സോഷ്യലിസ്റ്റ് സംസ്ഥാനങ്ങളിലെ ഫാക്ടറികൾ ദേശസാൽക്കരിക്കപ്പെടുകയും മുതലാളിത്ത സംസ്ഥാനങ്ങളിലെ ശാഖകൾ കുടുംബത്തിന്റെ ഉടമസ്ഥതയിൽ തുടരുകയും ചെയ്തു. പ്രധാന അനുബന്ധ സ്ഥാപനങ്ങൾ ഇവയാണ്: ബാറ്റ യൂറോപ്പ് (സ്ലോൺ ആസ്ഥാനം), ബാറ്റ നോർത്ത് അമേരിക്ക (ടൊറന്റോ ആസ്ഥാനം), ബാറ്റ ഏഷ്യ-പസഫിക്-ആഫ്രിക്ക (സിംഗപ്പൂർ ആസ്ഥാനം), ബാറ്റ ലാറ്റിൻ അമേരിക്ക (മെക്സിക്കോ ആസ്ഥാനം). 9 ന്റെ വിലനിർണ്ണയതന്ത്രം നടപ്പിലാക്കിയ ആദ്യത്തെ കമ്പനികളിൽ ഒന്നാണ് (1000 ന് പകരം 999),
ബാറ്റാ കടന്നു ചെന്ന മിക്ക രാജ്യങ്ങളിലും ജോലിക്കാർക്കായി ഫാക്ടറിയോട് ചേർന്ന് ഒരു ഗ്രാമം ഏറ്റെടുത് അവിടെ സർവ്വ സൗകര്യങ്ങളോടും കൂടിയ ടൌണ്‍ഷിപ് പണിയുക എന്നത് പോളിസി ആക്കിയിരുന്നു. 1930 കളിൽ ഇന്ത്യയിലേക്ക് കടന്ന ബാറ്റ ഷൂ സംഘടന 1931 ൽ കൊൽക്കത്തയ്ക്ക് സമീപം കൊന്നഗറിൽ ഒരു ഫാക്ടറി സ്ഥാപിച്ചു. ഇന്ത്യയിൽ ആദ്യമായി റബ്ബറും ക്യാൻവാസ് ഷൂസും ഉത്പാദിപ്പിക്കാൻ തുടങ്ങി. 1936 അവസാനത്തോടെ ലെതർ പാദരക്ഷകൾ നിർമ്മിക്കാൻ തുടങ്ങി. പിന്നീട് ഫാക്ടറി കൊൽക്കത്തയ്ക്കടുത്തുള്ള ബറ്റാനഗറിലേക്ക് മാറ്റി.
ചെക്കോ സ്ലൊവാക്യയിലെ ജർമ്മൻ അധിനിവേശത്തിനു മുമ്പ് അവിടെ ജോലിക്കാരായ ജൂത വംശജരെ നാസി പടയിൽ നിന്ന് രക്ഷിക്കാൻ കമ്പനി പുറം രാജ്യങ്ങളിൽ ജോലി നല്കി പുനരധിവസിപ്പിച്ചു. 1947 ൽ കമ്പനിയുടെ ചെക്കോ സ്ലൊവാക്യയിലുള്ള വസ്തു വകകൾ കണ്ടു കെട്ടിയപ്പോൾ ആസ്ഥാനം കാനഡയിലേക്ക് മാറ്റി. 1965 ൽ ആസ്ഥാനം ന്യൂയോർക്കിലേക്ക് മാറ്റി. നിലവിൽ ബാറ്റയുടെ ആസ്ഥാനം സ്വിസ്സർലാൻഡിലാണ്.

ലോകത്ത് ഏറ്റവും കൂടുതൽ ചെരുപ്പുകൾ വിറ്റ റെക്കോർഡ് ബാറ്റയ്ക്കാണ്. പ്രതിവർഷം 180 മില്യണിലധികം ജോഡി ഷൂകൾ വിൽക്കുന്നു. അഞ്ചു ഭൂഖണ്ഡങ്ങളിൽ 70 രാജ്യങ്ങളിലായി 5800 ന് മേൽ retail stores ആണുള്ളത്. 1931 ൽ ആരംഭിച്ച ബാറ്റാക്ക് ഇന്ത്യയിലാകട്ടെ ഇന്നും അഞ്ചു ഫാക്റ്ററികളും രണ്ടു തുകൽ സംസ്കരണ യൂണിറ്റുകളും നിരവധി ഔട്ട്‌ലെറ്റ്കളുമുണ്ട്.