നേത്രാവതി പുഴയുടെ ആഴങ്ങളില്‍ സിദ്ധാർത്ഥ ജീവനോടുക്കിയതോടെ കഫെ കോഫി ഡേ നേരിടുന്ന പ്രതിസന്ധി ലോകമറിഞ്ഞു. സ്ഥാപനത്തില്‍ നടന്ന ആദയനികുതി വകുപ്പിന്റെ പരിശോധനകളടക്കം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിവിട്ടു
ഒരു മനുഷ്യൻ ഒരു കാപ്പിത്തൈയോടു കാണിച്ച പ്രതിബദ്ധതയുടെ കഥയെ “കാപ്പിച്ചെടിയുടെ വ്യാപനത്തെക്കുറിച്ചുള്ള ചരിത്രത്തിലെ ഏറ്റവും മനംകവരുന്ന അധ്യായം” എന്നു വിശേഷിപ്പിക്കുന്നുവെന്ന് “ഓൾ എബൗട്ട് കോഫി” എന്ന പുസ്‌തകം പറയുന്നു. രാവിലെ എണീക്കുമ്പോൾ ഒരു കപ്പ് ബെഡ് കോഫി കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസം പോയി എന്ന് പറയുന്നവരുണ്ട്. കാപ്പി കുടിക്കുന്നത് ഉന്മേഷമാണ്. കാപ്പി കുടിച്ചില്ലേൽ ഒരു ഉഷാറും ഉണ്ടാകില്ല, എന്നൊക്കെ നമ്മൾ ഇടയ്ക്കു പറയാറുണ്ട്.
പണ്ട് ഒരു ചായയ്‌ക്കോ കാപ്പിക്കോ ആയാണ് കോഫി ഷോപ്പുകള്‍ അന്വേഷിച്ചിരുന്നതെങ്കില്‍ ഇന്ന് ഇരിക്കാന്‍ ഒരിടം എന്ന വിശേഷണത്തിലേക്ക് മാറിയിരിക്കുകയാണ് കോഫീ ഷോപ്പുകൾ . ഇന്ത്യക്കാരുടെ കാപ്പിക്കൊതിയ്ക്ക് കൃത്യമായ ഉത്തരമായിരുന്നു ഒരു കാലത്ത് കഫെ കോഫി ഡേ (CCD). ഇന്റീരിയർ ഡിസൈനിലും , കസ്റ്റമർ സർവീസിലും അത്തരമൊരു അനുഭവം നമ്മളിലേക്ക് കൊണ്ട് വന്നത് ,ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച കഫേ ശൃംഖലകളിലൊന്നായ കഫേ കോഫിഡേയാണ്. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ കാപ്പിക്കൊതിയന്‍മാരുടെ മനം കവര്‍ന്ന കോഫി ശൃംഖല.സ്വന്തമായി കാപ്പി കൃഷി ചെയ്ത് സ്വന്തമായി വികസിപ്പിച്ച മെഷീനില്‍ കാപ്പിയുണ്ടാക്കി സ്വന്തമായി നിര്‍മ്മിച്ച ഫര്‍ണിച്ചറുകളില്‍ ആളുകളെ സത്കരിക്കുന്ന പതിവായിരുന്നു കഫെ കോഫി ഡേയ്ക്ക്. 1996ല്‍ ബെംഗളൂരുവില്‍ ആരംഭിച്ച ഈ സ്ഥാപനത്തിന് 2011ല്‍ രാജ്യത്തൊട്ടാകെ ആയിരത്തിലേറെ ഔട്ട്‌ലെറ്റുകളുണ്ടായിരുന്നു.
വി. ജി. സിദ്ധാര്‍ത്ഥ : അധികമാർക്കും പരിചയമില്ലാത്ത പേരാണിത് , എന്നാൽ കഫെ കോഫി ഡേ, അല്ലെങ്കിൽ സി സി ഡി എന്ന കഫേ ശൃംഖലയുടെ തലവൻ, എന്ന രീതിയിൽ ബിസിനസ് സർക്കിളുകളിൽ പ്രശസ്തൻ. രാജ്യത്തെ കാപ്പിക്കുരു കയറ്റുമതിക്കാരിൽ പ്രമുഖനായിരുന്നു വിജി സിദ്ധാർത്ഥ. ‘കോഫി കിങ്’ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. കർണാടകത്തിലെ ചിക്മംഗലൂരു ജില്ലയിലെ കാപ്പി വ്യവസായ മേഖലയിൽ 140 വർഷത്തിലധികം പരിചയമുള്ള കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത് . കർണ്ണാടകയിലെ മംഗലാപുരം യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം നേടിയ സിദ്ധാർത്ഥയുടെ ഭാര്യാ പിതാവ് കർണാടക മുൻ മുഖ്യമന്ത്രിയും , മഹാരാഷ്ട്ര ഗവർണറുമായിരുന്ന എസ്. എം. കൃഷ്ണയാണ്. പഠനം പൂർത്തിയാക്കിയ ഉടൻ സിദ്ധാർഥയുടെ ജീവിതം ആരംഭിച്ചു! അദ്ദേഹത്തിന്റെ കുടുംബത്തിന് സ്വന്തമായുള്ള പ്പോൾ, തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 350 ഏക്കർ കാപ്പിത്തോട്ടത്തിൽ നിന്ന് അയാൾക്ക് എളുപ്പത്തിൽ വരുമാനം കണ്ടെത്താമായിരുന്നു .എന്നാൽ സിദ്ധാർഥ് തിരഞ്ഞെടുത്തത് മറ്റൊരു വഴിയാണ് .തന്റേതായ എന്തെങ്കിലും പുതിയ സംരംഭം തുടങ്ങണമെന്ന സിദ്ധാർത്ഥയുടെ ആഗ്രഹിത്തിനായി അദ്ദേഹത്തിന്റെ അച്ഛൻ അയാൾക്ക് അഞ്ചു ലക്ഷം രൂപ നൽകുകയും , തന്റെ പുതിയ സംരംഭത്തിൽ പരാജയപെടുകയാണെങ്കിൽ തിരിച്ചു കുടുംബ ബിസിനസിലേക്ക് വരാമെന്നും പറഞ്ഞു . അച്ഛൻ നൽകിയ പണത്തിൽ നിന്നും മൂന്നു ലക്ഷം രൂപയ്ക്കു സ്വന്തമായി ഭൂമി വാങ്ങിക്കുകയും ബാക്കി പണം അദ്ദേഹം ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്തു . പിന്നീട് അദ്ദേഹം മുംബയിൽ എത്തുകയും അവിടെ നിന്ന് ബിസിനസ്സിന്റെ അടിസ്ഥാന പാഠങ്ങൾ മനസിലാക്കുകയും ചെയ്തു , രണ്ടു വര്ഷങ്ങള്ക്കു ശേഷം ബാംഗ്ളൂർ നഗരത്തിൽ തിരിച്ചെത്തിയ സിദ്ധാർഥ് സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാൻ തീരുമാനിച്ചു .
1993ലാണ് സിദ്ധാർത്ഥ ‘അമൽഗമേറ്റ് ബീൻ കമ്പനി-(എ.ബി.സി)’ എന്ന പേരിൽ ഒരു കോഫി വിൽപ്പന കമ്പനി തുടങ്ങിയത്. ചിക്കമംഗലൂരിൽ അറിയപ്പെടുന്ന കോഫി കമ്പനിയായി ഇത് വളർന്നു. 28,000 ടണ്ണിന്റെ കയറ്റുമതിയും 2000 ടണ്ണിന്റെ പ്രാദേശിക വില്പനയുമായി വർഷം 350 മില്യണിന്റെ കച്ചവടം നടക്കുന്ന സ്ഥാപനമായി അത് മാറി. ഏറ്റവും അധികം ഗ്രീൻ കോഫി കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ് എ.ബി.സി. ഇന്ന്, “അമൽഗാമറ്റഡ് ബീൻ കോഫി” ട്രേഡിംഗ് കമ്പനി (ABC) 12,000 ഏക്കറോളം വരുന്ന വലിയ പ്ലാന്റേഷന്‍ ബിസിനസ്സാണ് .
1996ൽ രാജ്യത്തെ ആദ്യത്തെ കോഫി കഫേ ബംഗളൂരുവിൽ തുടങ്ങാൻ സിദ്ധാർത്ഥയ്ക്ക് ആത്മവിശ്വാസം നൽകിയത് അമൽഗമേറ്റ് ബീൻ കമ്പനിയാണ്. ബംഗളൂരുവിലെ ബ്രിഗേഡ് റോഡിലാണ് ആദ്യ കഫേ തുടങ്ങിയത്. കഫേ കോഫി ഡേ പിന്നീട് രാജ്യമെമ്പാടും പടർന്നു. തുടർന്ന് വിദേശത്തേയ്ക്കും. ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്ക്, മലേഷ്യ, നേപ്പാൾ, ഈജിപ്റ്റ് ഇവിടെയെല്ലാം കഫേ കോഫീ ഡേ ഔട്ട്‌ലെറ്റുകൾ വന്നു. ബിസിനസ് അതിവേഗം വളർന്ന് രാജ്യാന്തര ബ്രാൻഡായി പ്രശസ്തി നേടി.ഏതു ബഹുരാഷ്ട്ര കോഫി വമ്പനേയും വെല്ലാൻ കഴിയും വിധമായിരുന്നു സിദ്ധാർത്ഥയുടെ വളർച്ച.
ഏറെ സവിശേഷതകളുള്ള ഒരു ബിസിനസ് മോഡലെന്നതാണ് സിസിഡിയെ ശ്രദ്ധേയമാക്കിയത്. ചിക്കമഗളൂരുവിലെ സ്വന്തം എസ്റ്റേറ്റിൽ ഉല്‍പാദിപ്പിക്കുന്ന കാപ്പി തന്നെയായിരുന്നു കഫെ കോഫി ഡേയുടെ രുചിക്കൂട്ടിന് പിന്നിലെ രഹസ്യം. സിസിഡി ഔട്ട് ലറ്റുകളില്‍ ഉപയോഗിച്ചിരുന്ന പ്രത്യേക കോഫി മെഷീനുകളും, ഫര്‍ണിച്ചറുമെല്ലാം സിദ്ധാര്‍ഥയുടെ സ്വന്തം ഭാവനയില്‍ വിരിഞ്ഞതാണ്. എല്ലാം നിര്‍മിച്ചത് എബിസി എസ്റ്റേറ്റിലെ പ്ലാന്റില്‍ തന്നെ. 2011ല്‍ ഇന്ത്യയില്‍ മാത്രം ആയിരത്തിലധികം സിസിഡി ഔട്ടലെറ്റുകള്‍ ഉണ്ടായിരുന്നു.127.51 കോടി രൂപയായിരുന്നു 2018 – 19 സാമ്പത്തിക വർഷത്തിൽ കഫേ കോഫി ഡേയുടെ ലാഭം.എങ്ങിനെയാണ് എല്ലാം തകിടം മറിഞ്ഞതെന്നു ആർക്കുമറിയില്ല. വി.ജി സിദ്ധാർത്ഥയെ July 29 , 2019 വൈകുന്നേരം മുതൽ കാണാതായി. കർണാടകയിലെ നേത്രാവതി ഡാം സൈറ്റിൽ നിന്നാണ് കാണാതായതായത്.തിങ്കളാഴ്ച രാത്രി ഉല്ലാൽ പാലത്തിൽ നിന്ന് കോഫി കിങ് വി.ജി സിദ്ധാർത്ഥ ചാടിയിരിക്കാമെന്നാണ് മംഗളൂരു പോലീസ് സംശയിച്ചത് . കൂടാതെ സിദ്ധാർത്ഥ തന്റെ ജീവനക്കാരെ അഭിസംബോധന ചെയ്ത് എഴുതിയ അവസാന കത്തും വാർത്താ ഏജൻസി ANI പുറത്തു വിട്ടിരുന്നു. ഡയറക്ടർ ബോർഡിനും കോഫി ഡേ കുടുംബത്തിനും എന്ന പേരിലാണ് കത്ത് തുടങ്ങിയിരിക്കുന്നത്. 37 വർഷത്തിന് ശേഷം കഠിനാധ്വാനത്തിലൂടെയും പ്രതിബദ്ധതയോടും കൂടിയാണ് 30000 തൊഴിലവസരങ്ങൾ താൻ സൃഷ്ടിച്ചതെന്നും എന്നാൽ തന്റെ കച്ച ശ്രമങ്ങൾക്കിടയിലും ലാഭകരമായ ഒരു ബിസിനസ്സ് മോഡൽ സൃഷ്ടിക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്നും അദ്ദേഹം കത്തിൽ പറയുന്നു.ഞാൻ എല്ലാം നൽകി എന്ന് തന്നെ പറയാൻ ആഗ്രഹിക്കുന്നുവെന്നും. എന്നിൽ ആശ്രയിക്കുന്ന എല്ലാവരെയും വിഷമിപ്പിക്കുന്നതിൽ ഞാൻ ഖേദിക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കട ബാധ്യതകളും അത് മൂലമുള്ള സമ്മർദ്ദം താങ്ങാനാവാത്തതും കത്തിൽ വിവരിച്ചിരുന്നു . ജൂലായ് 31നു നേത്രാവതി പുഴയിൽ നിന്നും സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി.
ജൂലായ് 31നു നേത്രാവതി പുഴയിൽ നിന്നും സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി. 2019 ജൂലൈ 31 വരെ സിസിഡി എന്ന ചുരുക്കപ്പെരില്‍ അറിയപ്പെട്ട സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചോ, പ്രതിസന്ധിയെക്കുറിച്ചോ കൂടുതലൊന്നും ആര്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. എന്നാല്‍ നേത്രാവതി പുഴയുടെ ആഴങ്ങളില്‍ സിദ്ധാർത്ഥ ജീവനോടുക്കിയതോടെ കഫെ കോഫി ഡേ നേരിടുന്ന പ്രതിസന്ധി ലോകമറിഞ്ഞു. സ്ഥാപനത്തില്‍ നടന്ന ആദയനികുതി വകുപ്പിന്റെ പരിശോധനകളടക്കം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിവിട്ടു. 2019 മാര്‍ച്ചില്‍ കഫെ കോഫി ഡേയുടെ ബാധ്യത 7200 കോടി രൂപയായിരുന്നു.സിദ്ധാര്‍ഥയുടെ ചിതയണയും മുന്‍പാണ് ഭാര്യ മാളവിക ഹെഗ്ഡെയെ സിസിഡിയുടെ സിഇഒ ആയി ഡയറക്ടര്‍ ബോര്‍ഡ് നിയമിക്കുന്നത്. സിദ്ധാര്‍ഥയുടെ മരണത്തിന് പിന്നാലെ സിസിഡിയെ ഏറ്റെടുക്കാന്‍ രാജ്യാന്തര ബിസിനസ് ഭീമന്മാരടക്കം വലവിരിച്ചെങ്കിലും മാളവിക ഇളകിയില്ല. ഒപ്പം നില്‍ക്കണമെന്ന് ജീവനക്കാര്‍ക്ക് അയച്ച ഒറ്റവരി ക്കുറിപ്പിന്റെ ആത്മ വിശ്വാസത്തിലായിരുന്നു മാളവിക.
രക്ഷകയുടെ റോളിൽ മാളവിക
ഇങ്ങനെ വളരെ സങ്കീർണമായ, തകർച്ച ഉറപ്പിച്ച ഒരു പ്രസ്ഥാനത്തെയാണ് എഞ്ചിനീയറിംഗ് ബിരുദധാരിയായ മാളവിക രക്ഷപ്പെടുത്തിയെടുത്തത്. ചെലവ് ചുരുക്കലിന്റെ ബിസിനസ് മോഡലായി സിസിഡി രാജ്യമെങ്ങും അറിയപ്പെട്ടു. 2011ല്‍ ഇന്ത്യയില്‍ മാത്രം ആയിരത്തിലധികം സിസിഡി ഔട്ടലെറ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 2019 ആയപ്പോഴെക്കും പല ഔട്ടലെറ്റുകള്‍ക്കും പൂട്ടു വീഴ്ത്തി, കട ബാധ്യത കുറച്ചു. 2019ലെ 7200 കോടി രൂപയുടെ ബാധ്യത അടുത്ത വർഷം 3100 ആയി കുറഞ്ഞു. 2021ൽ അത് 1731ലേക്ക് താഴ്ന്നു. കഫേ കോഫീ ഡേ പൂര്‍ണമായും കടരഹിത കമ്പനിയാക്കണമെന്ന് ശതകോടിഡോളറുകളുടെ ബിസിനസ് സാമ്രാജ്യം ആക്കണമെന്നുമാണ് മാളവികയുടെ സ്വപ്നം. ഇതിന് കരുത്തേകി ഭര്‍ത്താവിൻെറ ഓര്‍മകളും ഒപ്പമുണ്ട്. പുതിയ നിക്ഷേപകരെ കണ്ടെത്തുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസ്യത നിലനിര്‍ത്തുന്നതിലുമാണ് ഇവര്‍ ഇപ്പോൾ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇനി കോഫിഡേക്ക് മുന്നിലുള്ളത് 1731 കോടി രൂപയുടെ കടബാധ്യത മാത്രം. വരും വര്‍ഷങ്ങളിൽ ഈ കടവും നീക്കാൻ മാളവികയ്ക്കാകും. ഒടുവിൽ ഒരു രക്ഷകയെപ്പോലെ ഇന്ന് സിസിഡിയെ നയിക്കുന്നു. ഇന്ന് സിസിഡിയ്ക്ക് 572 ഔട്ട്‌ലെറ്റുകളാണ് രാജ്യത്തുള്ളത്. ഏഷ്യയിൽ അറബിക്ക കാപ്പിക്കുരുവിൻ്റെ ഏറ്റവും വലിയ ഉത്പാദകർ. 20,000 ഏക്കറിലാണ് കൃഷി. അമേരിക്കയും യൂറോപ്പുമടക്കമുള്ള വൻകരകളിലെ രാജ്യങ്ങളിലേക്ക് അവർ ഇത് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.ഓരോ വര്‍ഷവും കടബാധ്യകൾ ഗണ്യമായി കുറയ്ക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ഉത്തരവാദിത്തങ്ങൾ ഏറിയെങ്കിൽ ഭര്‍ത്താവ് ഏൽപ്പിച്ച് പോയ ജോലി ഏറ്റവും ഭംഗിയായി നിര്‍വഹിക്കണമെന്ന വാശിയാണ് മുന്നോട്ട് നയിക്കുന്നത്. ഒരു രൂപ പോലും കടബാധ്യത ഇല്ലാത്ത കമ്പനിയാണ് മാളവികയുടെ സ്വപ്നം.