18കാരിയെ കൊലപ്പെടുത്തി മൃതദേഹവുമായി ലൈംഗിക ബന്ധം; കൊലക്ക് മുൻപ് ടോസ് ഇട്ടു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി പോളിഷ് യുവാവ്

18കാരിയെ കൊലപ്പെടുത്തി മൃതദേഹവുമായി ലൈംഗിക ബന്ധം; കൊലക്ക് മുൻപ് ടോസ് ഇട്ടു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി പോളിഷ് യുവാവ്

2023ൽ നടന്ന അതിദാരുണമായ ഒരു കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. കേസിലെ പ്രതിയായ ഒരു പോളിഷ് യുവാവാണ് വെളിപ്പെടുത്തൽ നടത്തിയത്. 18കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാണ് പോളിഷ് കാരനായ പ്രതി മാറ്റ്യൂസ് ഹെപ്പ എന്നയാളുടെ വെളിപ്പെടുത്തൽ.

വിക്ടോറിയ കോസിയേൽസ്‌ക എന്ന പെൺകുട്ടിയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. ബസിൽ വച്ച് കണ്ടുമുട്ടിയ 18കാരിയുടെ വിധി നിർണയിച്ചത് ഒരു നാണയം കൊണ്ടുള്ള ടോസ് ആണെന്നാണ് 20കാരനായ പ്രതി പറഞ്ഞത്. 2023 ഓ​ഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പോളിഷ് നഗരമായ കറ്റോവിസിൽ ഒരു പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ ഒരു കാർ റിപ്പയർ ഷോപ്പിലെ ജോലിക്കാരനായ പ്രതി സമീപിച്ചു. തുടർന്ന് പെൺകുട്ടിയുമായി പ്രതി തന്റെ ഫ്ലാറ്റിലേയ്ക്ക് പോയി.

ഫ്ലാറ്റിൽ എത്തി അൽപ്പ സമയത്തിന് ശേഷം ഉറങ്ങിപ്പോയ പെൺകുട്ടിയെ പ്രതി ക്രൂരമായി മർദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി പ്രതി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന് പ്രാദേശിക വെബ്സൈറ്റായ എസ്ക റിപ്പോർട്ട് ചെയ്തു. ടോസ് ചെയ്തപ്പോൾ ഹെഡ് വീണാൽ പെൺകുട്ടിയെ കൊലപ്പെടുത്തണമെന്നും ടെയിൽ വീണാൽ പെൺകുട്ടി ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തിയതായി ‘ദി ഡൈസ് മാൻ’ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു.

മൃതദേഹം കണ്ടെത്തി മണിക്കൂറുകൾക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്. ആരെയെങ്കിലും കൊല്ലുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും ഇരയെ അന്വേഷിച്ച് നഗരത്തിൽ ചുറ്റിനടന്ന് സമയം ചിലവഴിച്ചിരുന്നുവെന്നും പ്രതി ഗ്ലിവൈസിലെ കോടതിയിൽ പറഞ്ഞു. ചിലപ്പോൾ ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കാൻ താൻ ഒരു നാണയം ഉപയോഗിക്കാറുണ്ട്. എന്തുകൊണ്ടാണ് താൻ പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് അറിയില്ലെന്നും പ്രതി കൂട്ടിച്ചേർത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *