ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള നീക്കത്തിന് തിരിച്ചടി; ട്രംപിന്റെ നടപടി ഭരണഘടനവിരുദ്ധമെന്ന് യുഎസ് കോടതി; ഉത്തരവിന് സ്‌റ്റേ; ഇന്ത്യക്കാര്‍ക്ക് ആശ്വാസം

ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കാനുള്ള നീക്കത്തിന് തിരിച്ചടി; ട്രംപിന്റെ നടപടി ഭരണഘടനവിരുദ്ധമെന്ന് യുഎസ് കോടതി; ഉത്തരവിന് സ്‌റ്റേ; ഇന്ത്യക്കാര്‍ക്ക് ആശ്വാസം

ജന്മാവകാശ പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉത്തരവിന് സ്റ്റേ. സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജാണ് ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്തത്. 14 ദിവസത്തേക്കാണ് ഉത്തരവ് സ്റ്റേ ചെയ്തത്.

ഡെമോക്രാറ്റിക് ചായ്വുള്ള സംസ്ഥാനങ്ങളാണ് ട്രംപിന്റെ തീരുമാനത്തെ കോടതിയില്‍ ചോദ്യം ചെയ്ത് ഡെമോക്രാറ്റിക് സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. 22 സംസ്ഥാനങ്ങളും പൗരാവകാശ ഗ്രൂപ്പുകളും ചേര്‍ന്നാണ് ഇക്കാര്യത്തില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ഫെഡറല്‍ ജഡ്ജിയുടെ ഉത്തരവ് പുറത്ത് വരുന്നത്.
ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോണ്‍ കോഗ്‌നോര്‍ വ്യക്തമാക്കി.

നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കന്‍ മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ ജന്മാവകാശ പൗരത്വത്തിനും നിരോധനം ഏര്‍പ്പെടുത്തിയത്.

പ്രസിഡന്റിന് വിശാലമായ അധികാരങ്ങളുണ്ടെങ്കിലും അദ്ദേഹം രാജാവല്ലെന്നാണ് തീരുമാനത്തെ എതിര്‍ക്കുന്നവര്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. പ്രസിഡന്റിന് ഒരു പേന കൊണ്ട് നിഷ്പ്രയാസം എഴുതിവെക്കാവുന്ന ഒന്നല്ല 14ാം ഭരണഘടനാ ഭേദഗതിയെന്ന് ന്യൂജഴ്‌സി അറ്റോണി ജനറല്‍ മാറ്റ് പ്ലാറ്റ്കിന്‍ പറഞ്ഞു യു.എസില്‍ ജനിച്ച ഏതൊരാളും ജനനസമയത്ത് പൗരനായി കണക്കാക്കപ്പെടുന്നു എന്ന നിയമം 1868-ല്‍ യു.എസ് ഭരണഘടനയിലെ 14-ാം ഭേദഗതിയിലെ പൗരത്വ വ്യവസ്ഥയിലാണ് ഉള്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിര്‍ത്തലാക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അമേരിക്കയിലുള്ള വലിയൊരു വിഭാഗം വിദേശികളെ ആശങ്കയിലാക്കുന്ന ഈ ഉത്തരവ് ഫെബ്രുവരി 20നാണ് പ്രാബല്യത്തില്‍ വരാനിരുന്നത്. പുതിയ ഉത്തരവ് പ്രകാരം അമേരിക്കന്‍ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കള്‍ക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ. വര്‍ഷം രണ്ടര ലക്ഷത്തോളം കുട്ടികളെ ഇത് ബാധിക്കുമെന്നായിരുന്നു കണക്ക്. എന്നാല്‍, ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ട്രംപ് വ്യക്തമാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *