അമൃതയെ ഉപദ്രവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, എന്നെയും അടിച്ചു, മൂക്കില്‍ നിന്നും ചോര വന്നു.. ഇനിയും ദ്രോഹിച്ചാല്‍ പലതും തുറന്നു പറയും; ബാലയുടെ ഡ്രൈവര്‍

അമൃതയെ ഉപദ്രവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്, എന്നെയും അടിച്ചു, മൂക്കില്‍ നിന്നും ചോര വന്നു.. ഇനിയും ദ്രോഹിച്ചാല്‍ പലതും തുറന്നു പറയും; ബാലയുടെ ഡ്രൈവര്‍

ബാലയ്‌ക്കെതിരെ പുതിയ വെളിപ്പെടുത്തലുകളുമായി നടന്റെ ഡ്രൈവര്‍ ആയിരുന്ന ഇര്‍ഷാദ്. അമൃത സുരേഷും മകളും പറയുന്നത് സത്യമായ കാര്യങ്ങളാണെന്നും ബാല ഇവരെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇര്‍ഷാദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കി. അമൃതയെ ഉപദ്രവിച്ചത് പോലെ ബാല തന്നെയും ഉപദ്രവിച്ചിട്ടുണ്ട്. മൂക്കില്‍ നിന്നും രക്തം വരെ വരുന്ന അവസ്ഥ ഉണ്ടായി എന്നാണ് ഇര്‍ഷാദ് പറയുന്നത്.

ഇര്‍ഷാദിന്റെ വാക്കുകള്‍:

2010ല്‍ ആണ് ബാലയുടെ ഡ്രൈവറായി ജോലിക്ക് കയറുന്നത്. അവരുടെ വിവാഹം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്ക് ശേഷമായിരുന്നു അത്. അവര്‍ പിരിയുന്നത് വരെയും ഞാന്‍ അവരുടെ കൂടെ ഉണ്ടായിരുന്നു. പല കാര്യങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ബാല ചേച്ചിയെ ഉപദ്രവിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. പിരിഞ്ഞതിന് ശേഷം ഞാന്‍ ചേച്ചിക്കൊപ്പം ഡ്രൈവറായി പോകുകയായിരുന്നു. പോകാന്‍ കാരണങ്ങളുണ്ട്.

ചേച്ചിയെ ബാല ടോര്‍ച്ചര്‍ ചെയ്യുന്നത് പോലെ എന്നെയും ചവിട്ടി ഉപദ്രവിച്ചിട്ടുണ്ട്. മൂക്കില്‍ നിന്നും രക്തം വരെ വരുന്ന അവസ്ഥ ഉണ്ടായി. എനിക്കന്ന് പതിനെട്ട് വയസ് ആണ്. തിരിച്ചു പ്രതികരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. മാത്രമല്ല അയാളോട് ഒരു ബഹുമാനവും ഉണ്ടായിരുന്നു. ചേച്ചിക്കും കുടുംബത്തിനും അവരുടെ അമ്മയ്ക്കുമൊക്കെ ഒരു മകനെപ്പോലെ ആയിരുന്നു ഞാന്‍. അങ്ങനാണ് അവര്‍ എന്നെ കണ്ടിരുന്നത്.

ഈ വീഡിയോ ഇപ്പോള്‍ ചെയ്യാന്‍ കാരണമുണ്ട്. ചേച്ചിയുടെയും പാപ്പുവിന്റെയും വീഡിയോ കണ്ടു. പാപ്പുവിന്റെ വീഡിയോയിലെ കുറേ കമന്റുകള്‍ കണ്ടു. പാപ്പുവിനെ ഇത് പറഞ്ഞ് ചെയ്യിപ്പിച്ചതാണെന്ന്. ഒരിക്കലും ചേച്ചിയും അമ്മയും അഭിയും അങ്ങനെ ചെയ്യില്ല. കാരണം പാപ്പുവിനെ മീഡിയയുടെ മുന്നില്‍ കൊണ്ടുവരാന്‍ താല്‍പര്യമില്ല. അങ്ങനെ ഉണ്ട് എന്നുണ്ടെങ്കില്‍ നേരത്തെ ആകാമായിരുന്നു.

14 വര്‍ഷമായിട്ട് എന്നോട് ഇതുവരെയും അവരുടെ കുടുംബം എന്നോട് പോലും അങ്ങനെ പറഞ്ഞിട്ടില്ല. കാരണം എല്ലാ സത്യങ്ങളും എനിക്ക് അറിയാവുന്നതാണല്ലോ. അത് പുറത്തു പറയാന്‍ ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല. ഇതുവരെ നീ എവിടെ ആയിരുന്നെടാ എന്ന് ചിലര്‍ക്ക് തോന്നുമായിരിക്കും. ഇത്രയും കാലം ഞാന്‍ മിണ്ടാതിരുന്നതാണ്. പാപ്പുവിന്റെയും ചേച്ചിയുടെയും വീഡിയോ കണ്ട് വിഷമമായതു കൊണ്ടാണ് ഈ തുറന്നു പറച്ചില്‍. ആ വീഡിയോയില്‍ പറഞ്ഞതൊക്കെ സത്യമാണ്. ഈ വീഡിയോ ഇടുന്നത് പോലും അവര്‍ക്കറിയില്ല. ഇനിയും ഒരുപാട് കാര്യങ്ങള്‍ കേരളത്തിലെ ജനങ്ങളോടു തുറന്നു പറയാനുണ്ട്.

മൂന്ന് പെണ്‍കുട്ടികളും ഒരു അമ്മയും അടങ്ങുന്ന കൊച്ച് കുടുംബമാണ് അവരുടേത്. അവര്‍ പരമാവധി സഹിച്ചു. ഇതുവരെയും ചേച്ചി ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. പാപ്പുവിനെ ഓര്‍ത്താണ് ചേച്ചി ഇതുവരെ മിണ്ടാതിരുന്നത്

ബാലയുടെ പിന്നാലെ നടക്കുന്ന ചില മാധ്യമങ്ങളുണ്ട്. അവര്‍ ഇവരെ വലിച്ചു കീറിയിട്ടുണ്ട്. ഇനിയും വലിച്ചു കീറാനാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ പലതും ഞാനും പുറത്തു പറയും. നിങ്ങളോട് ഒരു അപേക്ഷയാണ്. ചേച്ചിയും പാപ്പുവും പറഞ്ഞതൊക്കെ സത്യമാണ്. കൊച്ചു മനസില്‍ കള്ളമില്ല എന്നത് ചെറുപ്പം മുതലേ കേള്‍ക്കുന്നതല്ലേ. കൊച്ചുമനസില്‍ കളങ്കമില്ല.

ഇനിയും ബാല ഇവരെ ദ്രോഹിക്കുകയാണെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടി വരും. ബാലയെ ഞാന്‍ ഭീഷണിപ്പെടുത്തുന്നതല്ല, അങ്ങനെ തോന്നണ്ട. ഇതിന് മുമ്പൊരു വീഡിയോ ഇട്ടപ്പോള്‍ ബാല ഭീഷണിപ്പെടുത്തുന്ന തരത്തിലൊരു വീഡിയോ എനിക്കെതിരെ ഇട്ടിരുന്നു. അന്ന് എന്നെ പേടിപ്പിച്ച് ആ വീഡിയോ നീക്കം ചെയ്യിപ്പിച്ചിരുന്നു. ഇനിയും ഇവരെ ദ്രോഹിച്ചാല്‍ പലതും തുറന്നു പറയും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *