വിവാഹിതനായ ഒരു പുരുഷന് മറ്റൊരു സ്ത്രീയോട് വികാരം തോന്നുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഈ കാരണങ്ങൾ പലപ്പോഴും വ്യക്തിഗത സാഹചര്യങ്ങളെയും മാനസിക ഘടകങ്ങളെയും അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നു.
ഞാൻ ആരുടേയും പക്ഷം പിടിച്ചു എഴുതാറില്ല ആണായാലും പെണ്ണായാലും ആരും അത്ര നല്ല പുള്ളികൾ അല്ല ചുരുക്കം ചിലർ ഒഴിച്ച്. എല്ലാവരിലും നല്ലതും ഉണ്ട് ചീത്തയും ഉണ്ട്…. ഈ പോസ്റ്റ് വായിച്ചു
ഞാൻ ഒരു വിഭാഗത്തിനോട് മാത്രം ഇവന് കൂറ് ഉള്ളൂ എന്ന് കരുതരുത്. അതു നിങ്ങൾക്ക് ഞാൻ മുമ്പ് ഇട്ട പോസ്റ്റുകൾ അറിയാത്തതുകൊണ്ടാണ്. ഓരോ സ്ത്രീകൾക്കും അവരവരുടെ ഭർത്താക്കന്മാർ എങ്ങിനെയുള്ളവർ ആയിരിക്കണമെന്നുള്ള സ്വപ്നങ്ങൾ ഉണ്ടാകുമല്ലോ. നമുക്ക് നല്ല ഭാര്യയോ ഭര്‍ത്താവോ ലഭിക്കുന്നതില്‍ അല്ല, നേരെമറിച്ച് നമുക്ക് എങ്ങനെ ഒരു നല്ല ഭര്‍ത്താവോ ഭാര്യയോ ആവാന്‍ സാധിക്കുന്നു എന്നുള്ളതാണ് ജീവിതത്തില്‍ സംതൃപ്തി ഉണ്ടാക്കുന്നത്. പരസ്പരവിശ്വാസം, വിട്ടുവീഴ്ച, ആത്മാർത്ഥത, സ്നേഹം, കരുതല്‍, സംരക്ഷണം… ഇവയെല്ലാം ദാമ്പത്യജീവിതം സുഖകരമായി മുന്നോട്ടു കൊണ്ടുപോകാനുള്ള അനിവാര്യ ഘടകങ്ങളാണ്. വിവാഹിതനായ ഒരു പുരുഷന് മറ്റൊരു സ്ത്രീയോട് വികാരം തോന്നുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഈ കാരണങ്ങൾ പലപ്പോഴും വ്യക്തിഗത സാഹചര്യങ്ങളെയും മാനസിക ഘടകങ്ങളെയും അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നു. സാധ്യമായ ചില വിശദീകരണങ്ങൾ ഇതാ
1.സ്ത്രീകള്‍ അമ്മയായി കഴിഞ്ഞാല്‍ മുഴുവന്‍ ശ്രദ്ധയും കുഞ്ഞിന് നല്‍കുകയും ഭര്‍ത്താവിനോട് സംസാരിക്കാന്‍ പോലും സമയമില്ലാതായി മാറുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ പലപ്പോഴും പുരുഷന്‍മാര്‍ മറ്റ് സ്ത്രീകളെക്കുറിച്ച് ചിന്തിച്ചേക്കാം.
2. വൈകാരിക അസംതൃപ്തി: ഒരു പുരുഷന് തന്റെ വിവാഹത്തിൽ വൈകാരികമായി അവഗണിക്കപ്പെടുകയോ തന്നെ അവൾ പരിഗണിക്കുന്നില്ല തോന്നുന്നുവെങ്കിൽ, ശ്രദ്ധ നൽകുന്ന മറ്റൊരാളിലേക്ക് അവൻ ആകർഷിക്കപ്പെടാം.
3. ആവേശത്തിൻ്റെയോ പുതുമയുടെയോ അഭാവം. കാലം കഴിയുമ്പോൾ ചിലർക്ക് ബന്ധത്തിൽ മടുപ്പു അനുഭവപ്പെടും കാലക്രമേണ ഒരു പുതിയ ബന്ധത്തിന്റെ ആവേശമോ വ്യത്യസ്തനായ ഒരാളുടെ ആകർഷണമോ ചിലപ്പോൾ കൂടുതൽ അയാൾക്ക് ആകർഷകമായി തോന്നാം.
4.സോഷ്യൽ മീഡിയയാണ് പരബന്ധങ്ങൾക്കു മറ്റൊരു കാരണം. ഉദാഹരണത്തിന് സ്കൂൾ, കോളജ് കാലത്തുള്ള ചില സൗഹൃദകൂട്ടായ്മകൾ പോലും പരബന്ധങ്ങൾക്കു കാരണമാകാറുണ്ട്.
5.പോണ്‍ വിഡിയോകള്‍ക്കു പലരും അടിമകളാണ് .അശ്ലീല വിഡിയോകൾ കാണുന്നവര്‍ ഈ വിഡിയോയിൽ കാണുന്ന അഭിനേതാക്കളുമായി അവരുടെ പങ്കാളിയെ താരതമ്യം ചെയ്യുന്നു. അതുപോലെ അവരിൽ നിന്നും കിട്ടുന്നില്ല എങ്കിൽ അവർ മറ്റൊരാളെ തേടി പോകാറുണ്ട്.
6.പരസ്പരം ആകര്‍ഷിക്കുകയും ശ്രദ്ധിക്കുകയും സംസാരിക്കുകയും ചെയ്യാത്തിടത്തോളം കാലം പലപ്പോഴും ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നു. ഇതെല്ലാം തന്നെ പരസ്ത്രീ ബന്ധത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.
7.പരസ്പര വിശ്വാസം അത് നഷ്ടപ്പെടുമ്പോള്‍ പിന്നീട് ഒരുമിച്ച് ജീവിക്കുക എന്നത് വളരെ ദുസ്സഹമായിരിക്കും. ഇത്തരം അവസ്ഥയില്‍.
8. പരിഹരിക്കപ്പെടാത്ത വ്യക്തിപരമായ പ്രശ്നങ്ങൾ : ചില പുരുഷന്മാർ അരക്ഷിതാവസ്ഥ, ആത്മാഭിമാനം കുറയൽ അല്ലെങ്കിൽ വ്യക്തിപരമായ അസംതൃപ്തി എന്നിവ കൈകാര്യം ചെയ്യാൻ മറ്റുള്ളവരുടെ അഭിപ്രായം തേടിയേക്കാം. മറ്റൊരു സ്ത്രീ അയാൾ ആഗ്രഹിക്കുന്നപോലെ അയാളെ ട്രീറ്റ് ചെയ്തേക്കാം…അതു ശാരീരികമാവാം മറ്റു പല രീതിയിലും ആകാം.
9. അവസരം അല്ലെങ്കിൽ സാമീപ്യം: ഒരു സഹപ്രവർത്തകൻ അല്ലെങ്കിൽ അടുത്ത സുഹൃത്ത് പോലുള്ള ധാരാളം സമയം ചെലവഴിക്കുന്ന ഒരാളോട് പുരുഷന്മാർക്ക് വികാരങ്ങൾ ഉണ്ടാകാം. ഈ സാമീപ്യം വൈകാരികമോ, ശാരീരികമോ ആയ ആകർഷണം വളർത്തും..ദാമ്പത്യത്തിലെ പരാജയങ്ങളോ അസ്വാരസ്യങ്ങളോ മാത്രമാണ് ഇതിനു കാരണമെന്നു പലരും വിശ്വസിക്കുന്നുണ്ടെങ്കിലും പുറത്തു നിന്നും ലഭിക്കുന്ന മാനസിക പിന്തുണ മുതൽ പുതുമതേടൽ വരെ അതിനു കാരണമാകാറുണ്ട്. ഓഫീസ് ജീവിതത്തിലും പുറത്തും കാണുന്ന സ്ത്രീപുരുഷന്മാർ പരസ്പരം അവരവരുടെ മികച്ച പെരുമാറ്റവും രൂപവുമാണ് പ്രദർശിപ്പിക്കുന്നത്. പരസ്പരം കേൾക്കാനും ആശ്വസിപ്പിക്കാനും ഇരുവരും തയാറാവും. പരസ്പരമുള്ള ആശ്വാസമാകലിൽ തുടങ്ങുന്ന സൗഹൃദം പ്രണയമോ ക്രമേണ ശാരീരികബന്ധമോ ആയി പരിണമിക്കുകയും ചെയ്യാം.
10. മിഡ് ലൈഫ് പ്രതിസന്ധി അല്ലെങ്കിൽ സ്വയം പ്രതിഫലിപ്പിക്കൽ: ചെറുപ്പത്തിലേ ഉള്ള വിവാഹവും ഈ സമയം ഇരുവരിലും ഉണ്ടാവുന്ന പക്വതക്കുറവും പിന്നീട് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ഇത് വഴി ബന്ധത്തില്‍ അകല്‍ച്ച വരുകയും അത് പിന്നീട് വിവാഹേതര ബന്ധത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ചില ജീവിത ഘട്ടങ്ങളിൽ, ചില പുരുഷന്മാർ അവരുടെ തിരഞ്ഞെടുപ്പുകളെ സ്വയം ചോദ്യം ചെയ്തേക്കാം. കല്യാണം കഴിച്ചത് തെറ്റായ ആളെ തെരെഞ്ഞടുത്തത് എന്ന് ചിലപ്പോൾ തോന്നാം… അതു അവർക്കു പുറത്തുള്ള ബന്ധത്തിലേക്കു അടുത്തിടപെഴകാൻ കാരണം ആകും.
11. കൌതുകം അല്ലെങ്കിൽ പ്രലോഭനം : ചില പുരുഷന്മാർ അവരുടെ വിവാഹത്തിൽ പൊതുവെ സന്തുഷ്ടരാണെങ്കിലും വ്യത്യസ്തമോ വിലക്കപ്പെട്ടതോ ആയ എന്തെങ്കിലും പുതിയതിനോട് ഒരു അഭിനിവേശം ഉണ്ടാകാറുണ്ട്.
12.ഭാര്യവീട്ടുകാരും ഭര്‍ത്താവിന്റെ വീട്ടുകാരും ദാമ്പത്യ ജീവിതത്തില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതും പ്രശ്നങൾ സൃഷ്‌ടിക്കുന്നത് പുരുഷന്‍മാര്‍ ഈ സാഹചര്യത്തില്‍ മറ്റ് ചില ബന്ധങ്ങള്‍ക്ക് തുടക്കമിടുന്നു. ഇത് പിന്നീട് കുടുംബ ജീവിതം താറുമാറാക്കുന്നു.
13. ബന്ധങ്ങളിലെ പ്രശ്നങ്ങൾ : പലപ്പോഴും പരസ്പരം കുറ്റപ്പെടുത്തലുകളും പ്രശ്‌നങ്ങളും വര്‍ദ്ധിക്കുമ്പോള്‍ അത് മറ്റ് സ്ത്രീകളിലേക്ക് ഉള്ള പുരുഷന്‍മാരുടെ ആകര്‍ഷത്തെ വര്‍ദ്ധിപ്പിക്കുന്നു. ഭര്‍ത്താവിന് ഭാര്യയോടുള്ള മതിപ്പ് കുറയുകയും തിരിച്ചും സംഭവിക്കുന്നു. വിവാഹത്തിലെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളോ ആശയവിനിമയ പ്രശ്നങ്ങളോ ഒരു പുരുഷനെ മറ്റൊരു ബന്ധത്തിൽ ആശ്വാസം തേടാൻ പ്രേരിപ്പിച്ചേക്കാം, സൗന്ദര്യം എന്നത് പെട്ടെന്നുള്ള ആകർഷണത്തിന് മാത്രം സഹായിക്കുന്ന ഒരു ഘടകമാണ്. സൗന്ദര്യം കുറഞ്ഞാലും നല്ല സംസാരം, പെരുമാറ്റം, നമ്മളോടുള്ള കെയർ ഒക്കെ നല്ലതാണെങ്കിൽ മറ്റൊരു പെണ്ണിനെ തേടി പോകാൻ ഭർത്താവിന് തോന്നില്ല.
എത്ര ആകർഷണം തോന്നുന്ന പെണ്ണിനെ കണ്ടാലും എന്തൊക്കെ പ്രലോഭനങ്ങൾ ഉണ്ടായാലും നമ്മുടെ ഉള്ളിൽ തന്നെ ഒരു കടിഞ്ഞാൺ നമുക്ക് ഫീൽ ചെയ്യും. അതായത് നോ എന്ന് നമ്മൾ സ്വയം പറയുമ്പോൾ ഒരു സുഖം തോന്നുന്ന അവസ്ഥ. ആ സമയത്ത് നമ്മുടെ ഭാര്യയുടെ മുഖം മനസ്സിൽ തെളിയുകയും ചെയ്യും. എല്ലാവർക്കും ഇത് ഉണ്ടാകുമെന്ന് പറയാനാവില്ല. പിടി വിട്ടുപോകുന്നെങ്കിൽ അതിന്റെ അർത്ഥം അയാളുടെ ഭാര്യ എത്ര നല്ലവൾ ആണെങ്കിലും അയാൾ ആഗ്രഹിക്കുന്ന എന്തോ ഒന്ന് അവളിൽ ഇല്ല എന്ന് തന്നെയാണ്. ഇത് തന്നെ ഭാര്യമാരുടെ കാര്യത്തിലും. പാവം ഭർത്താവ് അറിയാതെ അവിഹിതം നടത്തിയ പെണ്ണ് എന്നൊക്കെ പറഞ്ഞ് കുറ്റപ്പെടുത്തുമ്പോഴും ഇതൊക്കെ ആരും നോക്കാറില്ല. മിക്കവർക്കും പങ്കാളിയിൽ നിന്ന് പൂർണ്ണ തൃപ്തി ഒന്നും കിട്ടുംന്നുണ്ടാവില്ല. പക്ഷേ അവർക്ക് വേറെ ഓപ്ഷൻ കണ്ടെത്താനുള്ള സാഹചര്യം ഉണ്ടായിരിക്കില്ല. അതുകൊണ്ട് പരാതി ഇല്ലാതെ ജീവിക്കുന്നു.
മുകളിൽ പറഞ്ഞത് മനുഷ്യരുടെ ചില സ്വഭാവമാണ്. പക്ഷെ വിവാഹം എന്നത് ഒരു കരാർ ആണ്. അതിൽ വിശ്വസ്ഥത പാലിക്കണം. നമുക്ക് ഒരാളോട് ദേഷ്യം വന്നാൽ പലതും ചെയ്യാൻ തോന്നും. നിയമത്തെ ബഹുമാനിക്കുന്നതുകൊണ്ടും ഭയക്കുന്നതുകൊണ്ടും നമ്മൾ സ്വയം നിയന്ത്രിക്കുന്നതാണ്. അതുപോലെ തന്നെയാണ് വിവാഹബന്ധവും. സാധാരണ നിയമങ്ങൾ നമ്മൾ പാലിച്ചേ പറ്റൂ. വിവാഹ നിയമങ്ങൾ വേണ്ടെങ്കിൽ ബന്ധം പിരിഞ്ഞാൽ നമുക്ക് ആ നിയമം ബാധകമാവില്ല എന്ന വ്യത്യാസമുണ്ട്.മനുഷ്യസഹജമായ സ്നേഹം, സ്വന്തം ഇണ തനിക്ക് മാത്രമുള്ളതായിരിക്കണമെന്ന വികാരം ഒന്നും അങ്ങനെ തള്ളിക്കളയാൻ പറ്റില്ല. നിയമം നമുക്ക് എന്തൊക്കെ സ്വാതന്ത്ര്യം തന്നാലും, നമ്മളെ ജീവിതകാലം മുഴുവൻ ഭാര്യ / ഭർത്താവ് ആയി സ്വീകരിച്ച വ്യക്തിയെ വേദനിപ്പിക്കുന്ന പ്രവൃത്തികൾ ചെയ്യുന്നത് ക്രൂരതയാണ്. അവൾ/അവൻ അറിയാതെ നമുക്ക് ഇതൊക്കെ ചെയ്യാനുള്ള മിടുക്ക് കാണുമായിരിക്കും. പക്ഷേ വാക്കിലും പ്രവൃത്തിയിലും സ്നേഹവും വിശ്വാസവും കാത്തുസൂക്ഷിക്കാൻ കുറച്ചുകൂടി മിടുക്ക് വേണം.ഒരുനാൾ പിടിക്കപെടുമ്പോൾ അവർക്കു നിങ്ങളിലുള്ള വിശ്വാസം എന്നെന്നേക്കുമായി ഇല്ലാതാകും
എത്ര സ്നേഹമുള്ള ഭാര്യ ആയാലും ഭർത്താവ് ആയാലും മറ്റെയാൾ വേറെ ബന്ധം തേടുന്നത് അയാൾക്ക് വേണ്ടത് എന്തോ ഒന്ന് പങ്കാളിയിൽ നിന്ന് കിട്ടാത്തതുകൊണ്ടാണ്. എന്നുവെച്ച് പുതിയ പങ്കാളിയെ വിവാഹം കഴിച്ചാലോ? അപ്പോൾ ആദ്യത്തെ പങ്കാളിയിൽ നിന്ന് കിട്ടിയിരുന്ന ബാക്കി കാര്യങ്ങൾ ഒക്കെ ഇല്ലാതാവും. ഒരു ബാലൻസിൽ കുറച്ചൊക്കെ സഹിച്ചുകൊണ്ട് അങ്ങനെ പോവുക. ഉള്ളത് മതി എന്ന് വെക്കുക. തീരെ സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ബൈ പറഞ്ഞു പിരിയുക .വിശക്കുമ്പോൾ വീട്ടിൽ ആഹാരം ഉള്ളപ്പോൾ ഹോട്ടലിലൊ തട്ടുകടയിലോ പോയി കഴിക്കേണ്ട ആവശ്യം ഇല്ല. മറ്റു വല്ലയിടത്തും പോയി ആഹാരം കഴിച്ച് എന്തിനാ ഇല്ലാത്തരോഗം വാങ്ങിക്കുന്നത്.രണ്ടുപേരോടും കൂടിയാണ്