375 മില്യൻ വർഷം പഴക്കമുള്ള ഡെവോണിയൻ കാലഘട്ടത്തിലെ സീലാകാന്ത് (coelacanth fish) പുതിയ സ്പീഷീസിൽ പെട്ട മത്സ്യ ഫോസിൽ വെസ്റ്റേൺ ആസ്ത്രേലിയയിലെ, ഡെവോണിയൻ ഗോഗോ ഫോർമേഷനിൽ(Devonian Gogo Formation ) നിന്നും പാലിയൻറ്റോളജിസ്റ്റുകൾ കണ്ടെത്തി. ഇതിന് നൽകിയിരിക്കുന്ന പേര് ‘Ngamugawi wirngarri’ എന്നാണ്. ഈ ഫോസിൽ കണ്ടെത്തലിന്റെ ഏറ്റവും വലിയ പ്രത്യേകത ഫലക ചലനം(plate tectonics) ജീവികളുടെ ഉത്ഭവത്തേയും വംശനാശത്തേയും സ്വാധീനിക്കുന്നു എന്നതാണ്. ഈ ഫോസിൽ കണ്ടെത്തൽ സീലാകാന്തിന്റെ പരിണാമചരിത്രത്തെയും പരിവര്‍ത്തനത്തേയും കുറിച്ചുള്ള വിടവ് നികത്താൻ സഹായിക്കുന്നു. അതായത് ഏറ്റവും പ്രാകൃതമായ രൂപങ്ങളും ആധുനിക രൂപങ്ങളും തമ്മിലുള്ള ശരീരഘടനപരമായ(anatomically modern forms)പരിവര്‍ത്തനം മനസ്സിലാക്കാൻ സഹായിക്കുന്നു. ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റിയിലെ പാലിയൻറ്റോളജിസ്റ്റായ ഡോ. ആലീസ് ക്ലെമൻറ്റ് പറയുന്നത് ” ഞങ്ങളുടെ വിശകലനത്തിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞത് ഫലക ചലന പ്രവർത്തനം(tectonic activity)സീലാകാന്ത് പരിണാമത്തിന്റെ നിരക്കിനെ(rates of coelacanth evolution)ആഗാധമായി സ്വാധീനിച്ചിരുന്നു എന്നാണ്. ഫലക ചലനം ഉയർന്നനിലയിൽ നിന്ന കാലയളവിൽ, പുതിയ ആവാസവ്യവസ്ഥകൾ സൃഷ്ടിക്കപ്പെടുകയും വിഭജിക്കപ്പെടുകയും ചെയ്തു. ഈ കാലയളവിൽ പുതിയ സീലാകാന്ത് സ്പീഷീസുകൾ ഉരുത്തിരിഞ്ഞു””. മനുഷ്യ ശരീരഘടനയുടെ സവിശേഷതയായ താടിയെല്ല്, പല്ലുകൾ, ശ്വാസകോശം എന്നിവ ആദ്യം കാണപ്പെട്ടത് ആദ്യകാല മത്സ്യങ്ങളിലാണ്, ആദ്യകാല പാലിയോസോയിക്ക് കാലഘട്ടത്തിൽ /540-350 million years ago/. വെസ്റ്റേൺ ആസ്ത്രേലിയയിലെ ഗോഗോ ഫോർമേഷൻ ഒരിക്കൽ ഒരു ഉഷ്ണമേഖല പവിഴപുറ്റ് ആയിരുന്നു, അതായത് 380 മില്യൻ വർഷങ്ങൾക്ക് മുമ്പ് അൻപതിലേറെ മത്സ്യ സ്പീഷീസുകൾ ഉൾപ്പെട്ടിരുന്നു. സീലാകാന്തുകൾ (unique lobe-finned fishes )ആണ്, ഇത് ആദ്യം പ്രത്യക്ഷപ്പെട്ടത് 419 മില്യൻ വർഷങ്ങൾക്ക് മുമ്പ് ആദ്യകാല ഡെവോണിയൻ കാലഘട്ടത്തിലാണ്. പാലിയോസോയിക്ക്, മെസോസോയിക്ക് കാലഘട്ടത്തിലെ/ (paleozoic and mesozoic eras) 175 ൽ പരം സീലാകാന്ത് സ്പീഷീസ് ഫോസിൽ ലഭിച്ചിട്ടുണ്ട്. മെസോസോയിക്ക് കാലഘട്ടത്തിൽ സീലാകാന്ത് ഗണ്യമായ തോതിൽ വൈവിധ്യവത്കരിക്കപ്പെട്ടു, ചില സ്പീഷീസുകൾ അസാധാരണമായ ശരീരാകൃതി കൈവരിച്ചു. ഏകദേശം 66 മില്യൻ വർഷങ്ങൾക്ക് മുമ്പ് ഫോസിൽ റിക്കോഡിൽ നിന്നും ഇവ അതിശയകരമായ രീതിയിൽ അപ്രത്യക്ഷമായി. ചില അപവാദങ്ങൾ ഒഴിച്ചാൽ ദിനോസർ കാലഘട്ടത്തിൽ സീലാകാന്തുകളുടെ പരിണാമം മന്ദഗതിയിലായി. ഇതിനെ കുറിച്ചുള്ള പഠനങ്ങൾ ജേണൽ നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ചു.
Posted inINFORMATION Uncategorized