ചരിത്രത്തിൽ ഇത് ആദ്യം; കത്തോലിക്കാ സഭയുടെ ഉന്നത പദവിയിൽ വനിതയെ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

ചരിത്രത്തിൽ ഇത് ആദ്യം; കത്തോലിക്കാ സഭയുടെ ഉന്നത പദവിയിൽ വനിതയെ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

ചരിത്ര തീരുമാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ. കത്തോലിക്കാ സഭയുടെ താക്കോൽ സ്ഥാനത്ത് വനിതയെ നിയമിച്ച് ഉത്തരവിറക്കി. കത്തോലിക്കാ സഭയുടെ മതപരമായ ഉത്തരവുകളുടെ ചുമതലയുള്ള ഡിപ്പാർട്ട്‌മെൻ്റിൻ്റെ ചുമതലക്കാരിയായി ഇറ്റാലിയൻ കന്യാസ്ത്രീയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെ നിയമിച്ചാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ ഉത്തരവ്. ആദ്യമായാണ് വത്തിക്കാനിലെ ഒരു പ്രധാന കാര്യാലയത്തിൻ്റെ തലപ്പത്തേക്ക് ഒരു വനിതയെ തിരഞ്ഞെടുക്കുന്നത്.

അതേസമയം വത്തിക്കാനിലെ ആദ്യത്തെ വനിതാ പ്രിഫെക്റ്റ് സിസ്റ്റർ സിമോണ ബ്രാംബില്ലയാണെന്ന് വത്തിക്കാനും സ്ഥിരീകരിച്ചു. സഭയുടെ ഭരണത്തിൽ സ്ത്രീകൾക്ക് കൂടുതൽ നേതൃത്വപരമായ പങ്ക് നൽകുന്നതിന്റെ ഭാ​ഗമായാണ് നിയമനം. വത്തിക്കാൻ ഓഫീസുകളിൽ സ്ത്രീകളെ രണ്ടാം സ്ഥാനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, കത്തോലിക്കാ സഭയുടെ കേന്ദ്ര ഭരണ സ്ഥാപനമായ ഹോളി സീ കൂരിയയുടെ പ്രിഫെക്‌റ്റായി ഒരു സ്ത്രീയെ നിയമിക്കുന്നത് ആദ്യമാണ്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺസെക്രറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റിസ് ഓഫ് അപ്പോസ്തോലിക് ലൈഫ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന വത്തിക്കാനിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഓഫീസുകളിലൊന്നാണിത്. അതേസമയം സ്ത്രീ പുരോഹിതരെ നിയമിക്കണമെന്ന് നേരത്തെ ആവശ്യമുയർന്നിരുന്നുവെന്ന് ബോസ്റ്റൺ കോളേജിലെ തിയോളജി ആൻഡ് റിലീജിയസ് വിദ്യാഭ്യാസ വകുപ്പിലെ സീനിയർ പ്രൊഫസർ തോമസ് ​ഗ്രൂം പറഞ്ഞു. അതിലേക്കുള്ള പ്രധാന ചുവടുവെപ്പായി ബ്രാംബില്ലയുടെ നിയമനത്തെ കാണുന്നു. ഈ നിയമനത്തോടെ ബ്രാംബില്ലയെ കർദിനാളായി പ്രഖ്യാപിക്കുന്നതിൽ പോപ്പിന് മുന്നില്‍ മറ്റ് തടസ്സങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദൈവശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സിസ്റ്റർ ബ്രാംബില്ലയെ സഹായിക്കാൻ കർദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് ആർട്ടിമെയെയും നിയമിച്ചു. ദിവ്യബലി ഉൾപ്പെടെ ചില കൂദാശാകർമങ്ങൾ പ്രിഫെക്ട് ചെയ്യേണ്ടതുണ്ട്. നിലവിൽ ഇതിന് പുരോഹിതൻമാർക്ക് മാത്രമേ അധികാരമുള്ളൂ. അതുകൊണ്ട് കൂടിയാണ് കർദിനാൾ ആർട്ടിമെയുടെ നിയമനം.

2011 മുതൽ 2023 വരെ കൺസോലറ്റ മിഷനറി സിസ്‌റ്റേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്തിരുന്നു സിസ്റ്റർ ബ്രാംബില്ല അതിന് മുമ്പ് നഴ്‌സായി ജോലി ചെയ്‌തുവരികയായിരുന്നു. മൊസാംബിക്കിൽ മിഷനറി പ്രവർത്തനം നടത്തിയ പരിചയവും ബ്രാംബില്ലക്കുണ്ട്. 2019 ജൂലൈ എട്ടിന് മാർപാപ്പ ആദ്യമായി ഏഴ് സ്ത്രീകളെ ഡിക്കാസ്റ്ററി ഫോർ കോൺസ്കറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റീസ് ഓഫ് അപ്പോസ്തോലിക് ലൈഫിന്റെ അംഗങ്ങളായി നിയമിച്ചു. പിന്നീട് സിസ്റ്റർ ബ്രാംബില്ലയെ ആദ്യം ഡികാസ്റ്ററി സെക്രട്ടറിയായും ഇപ്പോൾ പ്രിഫെക്റ്റായും തിരഞ്ഞെടുത്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *