4300 വർഷം പഴക്കം ഉള്ള നാല് കുതിരയെ പൂട്ടിയ രഥം ഇന്ത്യൻ ഗുഹാചിത്രത്തിൽ

4300 വർഷം പഴക്കം ഉള്ള നാല് കുതിരയെ പൂട്ടിയ രഥം ഇന്ത്യൻ ഗുഹാചിത്രത്തിൽ

നാല് കുതിരകൾ വലിക്കുന്ന രഥത്തെ ചിത്രീകരിച്ചിരിക്കുന്ന ഇന്ത്യൻ ഗുഹാചിത്രം, 4300 വർഷങ്ങൾക്ക് മുമ്പ് വരച്ചതായി കണക്കാക്കപ്പെടുന്നു.

നാല് കുതിരകൾ വലിക്കുന്ന രഥത്തെ ചിത്രീകരിച്ചിരിക്കുന്ന ഇന്ത്യൻ ഗുഹാചിത്രം, 4300 വർഷങ്ങൾക്ക് മുമ്പ് വരച്ചതായി കണക്കാക്കപ്പെടുന്നു. ഗുഹാചിത്രങ്ങളുടെ അസാധാരണമായ സങ്കീർണ്ണതയെക്കുറിച്ചും പുരാതന ശിലാകലാ സാമൂചയം ആയ മദ്യപ്രദേശിലെ ചതുർഭുജ്നാഥ് നളയെ കുറിച്ചും പഠിക്കാൻ പസഫിക് സമുദ്രം കടന്ന സെലെസ്റ്റ് പാക്സ്റ്റൺ എന്ന വനിതാ ഗവേഷകയെ കുറിച്ചും മാറ്റ് വിൻഡ്സർന്റെ ഹോർസ് ടോക്ക്സിൽ വന്ന റിപ്പോർട്ട്.

ചതുർഭുജ്നാഥ് നളയുടെ ചുവരുകൾ പെയിന്റിംഗുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു, അവയിൽ ചിലത് ഇന്ത്യൻ റോക്ക് ആർട്ടിൽ സവിശേഷമായവ ആണ്. “ആനകൾ വേട്ടക്കാരനെ വിരട്ടി ഓടിക്കുന്ന ദൃശ്യം പോലെയുള്ളവ, ചത്ത മൃഗങ്ങളെ ഭക്ഷിക്കുന്ന പക്ഷികൾ, ഇണചേരുന്ന കടുവകൾ, വന്യമൃഗങ്ങളുടെ മനുഷ്യരെ കാണുമ്പോൾ ഉള്ള പ്രതികരണങ്ങൾ” എല്ലാം ഗുഹാ ചിത്രങ്ങളിൽ നിന്ന് ഗവേഷകർ കണ്ടെത്തി എന്ന് പാക്സ്റ്റൺ വിവരിക്കുന്നുണ്ട്. ചില ചിത്രങ്ങൾ 40,000 വർഷങ്ങൾ തൊട്ട് 10,000 വർഷങ്ങൾ വരെ പഴക്കം ഉള്ളവയാണ്, അപ്പർ പാലിയോലിത്തിക്ക് കാലഘട്ടം വരെ പഴക്കമുള്ളതാണ്. “നാല് കുതിരകൾ വലിച്ചു കൊണ്ട് പോവുന്ന രഥം വളരെ ശ്രദ്ധേയമാണ്. രണ്ട് യോദ്ധാക്കൾ ഒറ്റ അച്ചുതടിയുള്ള രഥത്തിൽ കയറി നിന്ന് യാത്ര ചെയ്യുന്ന ചിത്രമാണ് ഇത്. ഒരാൾ കോടാലി പിടിച്ചിരിക്കുന്നു മറ്റെയാൾ കടിഞ്ഞാൺ പിടിച്ചപോലെ നിൽക്കുന്നു രഥത്തിൽ. ഇരുവരും ഹെൽമറ്റ് പോലെ എന്തോ ധരിച്ചിരിക്കുന്നു – അല്ലെങ്കിൽ ഒരുപക്ഷേ വിപുലമായ കേശാലങ്കാരം ആവാം. അവരുടെ വലതുവശത്ത് ആയുധം വഹിക്കുന്ന രണ്ട് പടയാളികളും, ഒരു കാട്ട് കുതിരയും, ഒപ്പം ഒരു മാൻ ആയിരിക്കാവുന്ന മറ്റൊരു മൃഗവും ഉണ്ട്. ഇടതുവശത്ത്, “വലത് കൈയിൽ തീപന്തം പിടിച്ചതോ സ്ഫോടനാത്മകമോ ആയ ആയുധം” പിടിച്ചിരിക്കുന്ന ഒരു വലിയ രൂപം ഉണ്ട്, പാക്സ്റ്റൺ പറയുന്നു. “ഇത് റോക്ക് ആർട്ടിൽ വളരെ അസാധാരണമായ ഒരു വിഷയമാണ്. നിങ്ങൾ ധാരാളം കൈമുദ്രകളും മൃഗങ്ങളുടെ ചിത്രങ്ങളും കണ്ടിട്ടുണ്ടാവും, പക്ഷേ രഥങ്ങൾ വളരെ അപൂർവമാണ്, പ്രത്യേകിച്ച് ഇന്ത്യയിൽ. അത് ഉടൻ തന്നെ എന്റെ ശ്രദ്ധ ആകർഷിച്ചു.” പാക്സ്റ്റൺ എന്ന് പറയുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *