
ഓസ്‌ട്രേലിയയ്‌ക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റിന് മുന്നോടിയായുള്ള ഇന്ത്യയുടെ ഓപ്പൺ നെറ്റ്‌സ് സെഷനിൽ നിന്ന് വിശദാംശങ്ങൾ പുറത്തുവരുന്നു. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് അടക്കം ചില താരങ്ങൾ ” ബോഡി ഷെയിമിങ്”നേരിട്ടതായിട്ടാണ് റിപ്പോർട്ട്. അങ്ങനെ ഇങ്ങനെ ടീമുകളുടെ പരിശീലന സെക്ഷനിൽ കാണാത്ത പോലെ 3000 ആളുകൾ തടിച്ചുകൂടിയ പരിശീലന സെക്ഷൻ ആയിരുന്നു ഇന്ത്യ നടത്തിയത്. ഇത് ഇന്ത്യയുടെ പല താരങ്ങൾക്കും വലിയ രീതിയിൽ ഉള്ള ബുദ്ധിമുട്ട് സൃഷ്ടിച്ചു.
“അത് തികഞ്ഞ അരാജകത്വമായിരുന്നു. ഓസ്‌ട്രേലിയൻ പരിശീലന സെഷനിൽ 70-ലധികം ആളുകൾ മാത്രമാണ് വന്നത്. ഇന്ത്യയുടെ സെഷനിൽ 3000 പേർ വന്നു. ഇത്രയധികം ആരാധകർ എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല,” ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. ” കളിക്കാർ വളരെയധികം അസ്വസ്ഥർ ആയിരുന്നു. ഇത്രയധികം ആളുകൾ തടിച്ചുകൂടിയതിനേക്കാൾ അവർ ഉണ്ടാക്കിയ ബഹളം ആയിരുന്നു അസ്വസ്ഥതക്ക് കാരണം.” ഒരു സോഴ്സ് കൂട്ടിച്ചേർത്തു.
ആരാധകരുടെ പ്രിയങ്കരനായ വിരാട് കോഹ്‌ലിയെയും വളർന്നുവരുന്ന താരം ശുഭ്മാൻ ഗില്ലിനെയും കണ്ടപ്പോൾ ആളുകൾ വമ്പൻ ബഹളം ആയിരുന്നു. ഇരുവരുടെയും പേര് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് ആരാധകർ ആർപ്പുവിളിച്ചു. ” വിരാടും ഗില്ലും ഗ്രൗണ്ടിലേക്ക് വന്നതോടെ ആരാധകർ ആർപ്പുവിളിച്ചു. ചിലർ ” ഹായ്” കാണിക്കാൻ പറഞ്ഞ് ആക്രോശിച്ചു. ചിലർ ഫേസ്ബുക്ക് ലൈവ് ചെയ്തു.”
“ രോഹിതും പന്തും അടക്കമുള്ള താരങ്ങൾ ബോഡി ഷെയിമിങ് നേരിട്ടു. അവർ വമ്പൻ ഷോട്ടുകൾ കളിച്ചു ” സോഴ്സ് പറഞ്ഞു.
എന്തായാലും ഇനിയുള്ള ഇന്ത്യയുടെ പരിശീലനത്തിൽ ഒന്നും ആരാധകർക്ക് പ്രവേശനം ഉണ്ടാകില്ല എന്ന് ഇന്നലെ തന്നെ ബിസിസിഐ അറിയിക്കുകയും ചെയ്തു.