‘ ഹി ഈസ് എ ഡിഫന്‍സീവ് ക്യാപ്റ്റന്‍; ഹി ഈസ് എ നെഗറ്റീവ് ക്യാപ്റ്റന്‍…’ കമന്ററി ബോക്‌സിലിരുന്ന് ഗവാസ്‌കര്‍ രോഹിതിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ച് പറയുന്നത് കേട്ടിട്ട് ആശ്ചര്യം തോന്നി. ഒരു മുംബൈക്കറെ, ആ പ്ലേയര്‍ എത്ര മോശമായാലും വിമര്‍ശിക്കാതെ ചേര്‍ത്ത് പിടിക്കുന്ന ഗവാസ്‌കര്‍ക്ക് ഇതെന്ത് പറ്റി എന്ന് തോന്നിപ്പോയി.
ആദ്യ വിക്കറ്റിന് ശേഷം യങ് ക്രീസില്‍ വരുമ്പോ ഒട്ടും അറ്റാക്കിങ്ങ് അല്ലാതെ ലോങ്ങ് ഓണിലും ലോങ്ങ് ഓഫിലും ഒക്കെ ഫീല്‍ഡര്‍മാരെ നിര്‍ത്തിയ ഡിഫന്‍സീവ് ഫീല്‍ഡിങ് തന്നെയാണ് ഗവാസ്‌കറെക്കൊണ്ട് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. രണ്ടാം ടെസ്റ്റില്‍ മാത്രമല്ല ആദ്യ ടെസ്റ്റിലും 230 റണ്‍സിനകത്ത് 7 വിക്കറ്റ് പോയ ന്യൂസിലാന്റിനെ 403 എടുക്കാന്‍ അനുവദിച്ചതും ഒരു ക്യാപ്ടന്‍സി മിസ്റ്റേക്ക് തന്നെയായിരുന്നു.. അതോടൊപ്പം അവസാന കുറെ ഇന്നിങ്‌സുകളായി പിന്തുടരുന്ന ലോ സ്‌കോറുകളും..
സാധാരണയായി ബ്രില്ലിയന്റ് ഫീല്‍ഡ് പ്ലേസ്‌മെന്റിലൂടെയും ബൗളിംഗ് ചെയ്ഞ്ചിലൂടെയും എതിരാളികളെ വീഴ്ത്തുന്ന രോഹിതിന്റെ ക്യാപ്റ്റന്‍സി കണ്ട് ശീലിച്ചവര്‍ക്ക് കഴിഞ്ഞ 2 ടെസ്റ്റുകളിലായി സംഭവിക്കുന്ന മിസ്റ്റേക്കുകള്‍ ആശങ്കയുണ്ടാക്കുന്നതാണ്. ഒരു ലെജന്‍ഡ് തന്റെ കരിയറിന്റെ അവസാനത്തിലേക്ക് കടന്നിരിക്കുന്നു എന്നൊരു ഫീലാണ് വരുന്നത്.
2025 ല്‍ നടക്കുന്ന WTC ഫൈനലിലേക്കുള്ള പ്രവേശനത്തിനും അതേ വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും മുന്നില്‍ നിന്ന് നയിക്കാനും മികച്ച തുടക്കമിടാനും നിങ്ങളെ ഇനിയും ടീം ഇന്ത്യക്ക് ആവശ്യമുണ്ട്. ഒരു മികച്ച സ്‌കോറുമായി രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചുവരാനും ബ്രില്ലിയന്റ് ക്യാപ്റ്റന്‍സിയുമായി ടീം ഇന്ത്യയെ ജയിപ്പിക്കാനും സാധിക്കട്ടെ.