ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ നാഥനില്ലാത്ത മൂന്നാം നമ്പര്‍ സ്ഥാനത്തേക്ക് ഈ താരത്തിന്‍റെ വരവിനായി ഇനി അധികം കാലം കാത്തിരിക്കേണ്ടി വരില്ല

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ നാഥനില്ലാത്ത മൂന്നാം നമ്പര്‍ സ്ഥാനത്തേക്ക് ഈ താരത്തിന്‍റെ വരവിനായി ഇനി അധികം കാലം കാത്തിരിക്കേണ്ടി വരില്ല

ചേട്ടന്‍ ഫ്‌ലാംബോയന്റ് ആണെങ്കില്‍ അനിയന്‍ സമാധാനപ്രിയനാണ്. എന്നിരുന്നാലും ചേട്ടന്റേതായ റാമ്പ് ഷോട്ടുകളും ലേറ്റ് കട്ടുകളും പാഡില്‍ സ്വീപുകളും അനിയന്റെ കയ്യിലുമുണ്ട്. രണ്ട് പേരും വലിയ സ്‌കോറുകള്‍ നേടുന്നതില്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവര്‍. ചേട്ടന്‍ സര്‍ഫറാസ് ഖാനേക്കാള്‍ ടെക്‌നിക്കലി സോളിഡ് ആയ മുഷീര്‍ ഖാന്‍ എന്ന 19 വയസ്സുകാരന്‍ ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് റാങ്കുകളില്‍ അതിവേഗം ഉയര്‍ന്ന് മുന്‍നിരയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്……

കഴിഞ്ഞ രഞ്ജി സീസണില്‍ വമ്പന്‍മാരായ മുംബൈക്ക് വേണ്ടി ക്വാര്‍ട്ടറില്‍ ഡബിള്‍ സെഞ്ച്വറി, സെമിയില്‍ അര്‍ധ സെഞ്ച്വറി, ഫൈനലില്‍ മാച്ച് വിന്നിങ് സെഞ്ച്വറി …. മുഷീര്‍ ഖാന്റെ മികവിനെ സെലകര്‍ടര്‍മാര്‍ അഭിനന്ദിച്ചത് ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള അടുത്ത പടിയായ ദുലീപ് ട്രോഫിയില്‍ ഒരവസരം കൊടുത്തു കൊണ്ടായിരുന്നു…

ദുലീപ് ട്രോഫിയിലെ ആദ്യ മല്‍സരത്തില്‍ ചിന്നസ്വാമിയില്‍ പ്രിപ്രയര്‍ ചെയ്യപ്പെട്ട ഗ്രീന്‍ ട്രാക്കില്‍ റിഷഭ് പന്തും ജൈസ്വാളും സര്‍ഫറാസും അഭിമന്യു ഈശ്വറും ഒക്കെ ഡൊമസ്റ്റിക് ചാമ്പ്യന്‍ കളിക്കാരായ ഖലീലിനും ആകാശ് ദീപിനും ആവേശ് ഖാനും മുന്‍പില്‍ വളരെപെട്ടെന്ന് കീഴടങ്ങിയപ്പോള്‍ ഒരവസരത്തില്‍ 52 പന്തില്‍ നിന്നും 6 റണ്‍സെടുത്ത് ഇനിയൊരു റണ്‍സ് എവിടെന്നാണ് ലഭിക്കുക എന്ന കണ്‍ഫ്യൂഷനിലായിരുന്നു മുഷീര്‍ ഖാന്‍. തന്റെ ഡോളിഡ് ടെക്‌നിക്കും ആത്മവിശ്വാസവും കൈമുതലാക്കി സൈനിയെ കൂട്ടുപിടിച്ച് 94/7 എന്ന സ്‌കോറില്‍ നിന്നും ടീമിനെ എത്തിച്ചത് 299/8 എന്ന സ്‌കോറിലേക്ക്. മുഷീര്‍ നേടിയത് വിലപ്പെട്ട 181 റണ്‍സ്…..

സെലക്ടര്‍മാരുടെ വിശ്വാസം കാത്ത് സൂക്ഷിച്ച ഒരിന്നിങ്‌സ്… ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നാഥനില്ലാത്ത നമ്പര്‍ 3 പൊസിഷനിലേക്ക് മുഷീര്‍ ഖാന്റെ ഇന്‍ഡ്രൊഡക്ഷന് ഇനി അധികം കാലം കാത്തിരിക്കേണ്ടി വരില്ല. ഈ 19-ാം വയസ്സില്‍ തന്നെ പയ്യന്റെ ആത്മവിശ്വാസവും ബിഗ് ഒക്കേഷനിലെ സ്‌കോറിങ്ങ് മികവും അത് തന്നെയാണ് സൂചിപ്പിക്കുന്നതും……

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *