‘നീ മരുന്നടിച്ചിട്ടുണ്ടോ? ഞങ്ങളോട് ഇത് വേണ്ടായിരുന്നു’; ഇഷ തൽവാറിനെ വിമർശിച്ച് ആരാധകർ

‘നീ മരുന്നടിച്ചിട്ടുണ്ടോ? ഞങ്ങളോട് ഇത് വേണ്ടായിരുന്നു’; ഇഷ തൽവാറിനെ വിമർശിച്ച് ആരാധകർ

നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രയങ്കരിയായി മാറിയ നടിയാണ് ഇഷ തൽവാർ. ആയിഷ എന്ന കഥാപാത്രത്തിലൂടെ കേരളത്തിൽ തരംഗമാകാൻ ഇഷ തൽവാറിന് സാധിച്ചു. ആയിഷ എന്ന കഥാപാത്രം കേരളത്തിലുണ്ടാക്കിയ ഓളം അത്ര ചെറുതൊന്നും അല്ലായിരുന്നു.

മലയാളക്കരയുടെ മനസ് കവർന്ന ഇഷ തൽവാർ പിന്നീട് കുറച്ച് സിനിമകൾ മാത്രമേ മലയാളത്തിൽ ചെയ്തുളളൂ. ഇവ കാര്യമായി ശ്രദ്ധിക്കപ്പെട്ടതുമില്ല. മുംബൈയിൽ അറിയപ്പെടുന്ന മോഡലായിരിക്കെയാണ് ഇഷ തട്ടത്തിൽ മറയത്തിൽ അഭിനയിക്കുന്നത്. നായികയായുള്ള തുടക്കം ഈ സിനിമയിലൂടെയായിരുന്നു. ഇന്നും മോഡലിംഗിലും പരസ്യ ചിത്രങ്ങളിലും ഇഷ തൽവാർ സജീവമാണ്.

ഇപ്പോഴിതാ ഇഷ തൽവാറിന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കോൾഡ്‌പ്ലേ കൺസേർട്ടിനെത്തിയപ്പോൾ ഒരു റിപ്പോർട്ടറോട് സംസാരിക്കുകയായിരുന്നു നടി. താൻ വളരെ ആവേശഭരിതയാണെന്നും രണ്ടാം തവണയാണ് കൺസേർട്ടിനെത്തുന്നതെന്നും ഇഷ തൽവാർ വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം ആവേശത്തോടെ ഇഷ സംസാരിക്കുന്നത് കണ്ട് പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്.

മലയാളികളും കമന്റുകളുമായെത്തിയിട്ടുണ്ട്. തട്ടത്തിൻ മറയത്തിലെ ആയിഷ തന്നെയാണോ ഇതെന്നാണ് പലരും ചോദിക്കുന്നത്. താരത്തിന് നേരെ പരിഹാസ കമൻ്റുകളും വരുന്നുണ്ട്. ലഹരിയിലാണ് സംസാരിക്കുന്നതെന്ന് തോന്നുന്നെന്ന് ചിലർ അഭിപ്രായപ്പെട്ടു. ആയിഷയ്ക്ക് ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുന്നില്ലെന്ന് തോന്നുന്നു, എങ്ങനെ നടന്ന കുട്ടിയാണ്, ഇത് എൻ്റെ ആയിഷയല്ല, എൻ്റെ ആയിഷ ഇങ്ങനെയല്ല, ഞങ്ങളോട് ഇത് വേണമായിരുന്നോ, മനസിൻ്റെ കോണി ഇപ്പോഴും ഉണ്ട് ആ ആയിഷ. അതങ്ങനെ തന്നെ സൂക്ഷിച്ചോളാം, എന്നിങ്ങനെ കമന്റുകളുണ്ട്. അതേസമയം നിവിൻ പോളിയെയും വിനീത് ശ്രീനിവാസനെയുമെല്ലാം ചിലർ കമന്റ് ബോക്സിൽ ടാഗ് ചെയ്യുന്നുമുണ്ട്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *