യുക്രെയിന് നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട് റഷ്യ; രാത്രി നടത്തിയത് കനത്ത ബോംബിങ്ങ്; ഏഴ് പേര്‍ കൊല്ലപ്പെട്ടു; അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വാഹനം ആക്രമിച്ചു

യുക്രെയിന് നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട് റഷ്യ; രാത്രി നടത്തിയത് കനത്ത ബോംബിങ്ങ്; ഏഴ് പേര്‍ കൊല്ലപ്പെട്ടു; അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വാഹനം ആക്രമിച്ചു

യുക്രെയിന് നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട് റഷ്യ. ഇന്നലെ രാത്രി മുതല്‍ യുക്രെയ്‌നില്‍ കനത്ത ബോംബിങ്ങാണ് റഷ്യ നടത്തുന്നത്. ആണവ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന സപോറിഷ്യ പട്ടണത്തില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ കെട്ടിടം തകര്‍ന്നു.

ഏഴുപേര്‍ മരിച്ച സംഭവത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. രാജ്യത്ത് സന്ദര്‍ശനത്തിനെത്തിയ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വാഹനം ആക്രമിക്കപ്പെട്ടിരുന്നു. ഡ്രോണ്‍ പതിച്ചുള്ള ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.

അതേസമയം, റഷ്യയുമായുള്ള ഏറ്റുമുട്ടലില്‍ ഇതേവരെ തങ്ങളുടെ 43,000 സൈനികര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. 3,70,000 ലേറെ സൈനികര്‍ക്ക് പരിക്കേറ്റെന്നും സെലെന്‍സ്‌കി പറഞ്ഞു. 1,98,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നും 5,50,000 പേര്‍ക്ക് പരിക്കേറ്റെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഏകദേശം 57,500 യുക്രെയിന്‍ സൈനികര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് യു.എസ് നേരത്തെ പ്രതികരിച്ചത്. റഷ്യയും യുക്രെയിനും സ്വന്തം സൈനികരുടെ മരണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പുറത്തുവിടാത്തത് അവ്യക്തതകള്‍ക്ക് കാരണമാകുന്നുണ്ട്. 2022 ഫെബ്രുവരി 24നാണ് യുക്രെയിനില്‍ റഷ്യന്‍ ആക്രമണം തുടങ്ങിയത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *