ശുഭവാര്‍ത്ത, ലോകത്തിന് നല്ല ദിവസം; ഗാസ വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള പ്രധാന തടസം നീങ്ങി; ഹമാസ് നേതാവ് യഹ്യ കൊലപ്പെടുത്തിയതിനെ അഭിനന്ദിച്ച് ബൈഡന്‍

ശുഭവാര്‍ത്ത, ലോകത്തിന് നല്ല ദിവസം; ഗാസ വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള പ്രധാന തടസം നീങ്ങി; ഹമാസ് നേതാവ് യഹ്യ കൊലപ്പെടുത്തിയതിനെ അഭിനന്ദിച്ച് ബൈഡന്‍

ഇസ്രായേല്‍ സൈന്യം ഹമാസ് നേതാവ് യഹ്യ സിന്‍വറിനെകൊലപ്പെടുത്തിയതിനെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ശുഭവാര്‍ത്തയാണ് പുറത്തു വന്നിട്ടുള്ളത്. ഇത് ലോകത്തിന് ഒരു ‘നല്ല ദിവസമാണെന്നും അദേഹം പറഞ്ഞു. ഗാസ വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റത്തിനുമുള്ള ഒരു പ്രധാന തടസം നീങ്ങിയെന്നും ബൈഡന്‍ വ്യക്തമാക്കി.

‘ഇത് ഇസ്രായേലിനും അമേരിക്കയ്ക്കും ലോകത്തിനും ഒരു നല്ല ദിവസമാണ്.’ വാര്‍ത്ത പുറത്തുവന്നപ്പോള്‍ ജര്‍മനിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു.

അഭിനന്ദിക്കാനും ബന്ദികളെ മോചിപ്പിക്കാനും സംഘര്‍ഷം എന്നെന്നേക്കുമായി അവസാനിപ്പിക്കാനുമുള്ള വഴി ചര്‍ച്ച ചെയ്യാനും താന്‍ ഉടന്‍ തന്നെ നെതന്യാഹുവുമായി സംസാരിക്കുമെന്ന് ബൈഡന്‍ പറഞ്ഞു.

2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന്റെ സൂത്രധാരനെ ഇസ്രയേല്‍ കൊലപ്പെടുത്തിയത് ‘ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള’ അവസരമാണെന്ന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പ്രസിഡന്റ് നോമിനി വൈസ് പ്രസിഡന്റ് കമല ഹാരിസും പറഞ്ഞു.

ഹമാസിന്റെ പരമോന്നത നേതാവ് യഹ്യ സിന്‍വര്‍ വധിക്കപ്പെട്ടതായി ഇസ്രേലി വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ആണ് സ്ഥിരീകരിച്ചത്. ഡിഎന്‍എ പരിശോധയ്ക്ക് ശേഷമാണ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് സ്ഥിരീകരിച്ചത്. ഒക്ടോബര്‍ ഏഴ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സിന്‍വറിനെ ഇന്നലെ ഇസ്രേലി സേന വധിക്കുകയായിരുന്നുവെന്ന് കാറ്റ്‌സ് അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ഇസ്മയില്‍ ഹനിയ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് യഹിയ സിന്‍വര്‍ ഹമാസിന്റെ തലപ്പത്തേക്ക് എത്തിയത്.

സിന്‍വറിന്റെ മരണത്തോടെ ഹമാസിന്റെ മുതിര്‍ന്ന നേതൃനിര തുടച്ചുനീക്കപ്പെട്ടു. മറ്റു മുതിര്‍ന്ന നേതാക്കളായ ഇസ്മയില്‍ ഹനിയ, മുഹമ്മദ് ദെയിഫ് എന്നിവരെ ഇസ്രയേല്‍ നേരത്തേ വധിച്ചിരുന്നു. ഗാസയിലുള്ള ബന്ദികളെ പരിചയാക്കിയാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞതെന്നു പറയുന്നു. സിന്‍വര്‍ വധിക്കപ്പെട്ട സൈനിക നടപടിയില്‍ ബന്ദികള്‍ക്ക് അപായമില്ലെന്നാണ് ഇസ്രേലി സേന അറിയിച്ചത്.

ഗാസയിലെ ഖാന്‍ യൂനിസ് സ്വദേശിയായ സിന്‍വര്‍ 22 വര്‍ഷം ഇസ്രേലി ജയിലിലായിരുന്നു. 2011ല്‍ ഹമാസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന ഗിലാദ് ഷാലിദ് എന്ന ഇസ്രേലി സൈനികനെ വിട്ടയയ്ക്കാന്‍ മോചിപ്പിക്കപ്പെട്ട 1,026 പലസ്തീന്‍ തടവുകാരില്‍ ഒരാള്‍ സിന്‍വറായിരുന്നു. ഇസ്രായേല്‍ ജയിലില്‍ കിടന്ന അദ്ദേഹം ഹീബ്രു പഠിക്കുകയും ഇസ്രായേല്‍ കാര്യങ്ങളിലും ആഭ്യന്തര രാഷ്ട്രീയത്തിലും അവഗാഹം നേടുകയും ചെയ്തു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *