ഓസ്‌ട്രേലിയയുടെ കിക്ക് ബോക്‌സർമാർ എന്നറിയപ്പെടുന്ന കങ്കാരുക്കളെ കണ്ടാൽ മല്ലന്മാരെ പോലെ ഇരിക്കും. ഒരു പക്ഷെ ഒരു പടിക്ക് മനുഷ്യ മല്ലന്മാരെക്കാൾ മുമ്പിലാണെന്നു തന്നെ പറയാം.
ഓസ്‌ട്രേലിയയുടെ കിക്ക് ബോക്‌സർമാർ എന്നറിയപ്പെടുന്ന കങ്കാരുക്കളെ കണ്ടാൽ മല്ലന്മാരെ പോലെ ഇരിക്കും. ഒരു പക്ഷെ ഒരു പടിക്ക് മനുഷ്യ മല്ലന്മാരെക്കാൾ മുമ്പിലാണെന്നു തന്നെ പറയാം. അടുത്തിടെയായി സോഷ്യൽ മീഡിയയിലും മറ്റും ഈ ‘ജാക്ക്ഡ് കങ്കാരു ക്കൾ’ (Jacked Kangaroo) മല്ലു പിടിക്കുന്ന വിഡിയോകൾ വലിയ തോതിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ജാക്ക്ഡ് കങ്കാരുക്കൾ ഉയരത്തിൽ ചാടാൻ അവിശ്വസനീയമായ കഴിവുകളുള്ള ഓസ്‌ട്രേലിയൻ മൃഗങ്ങളാണ്. ഇവർ ഒട്ടും ശാന്തരായ മൃഗങ്ങളല്ല. അതുകൊണ്ട് തന്നെ അവർക്കിടയിൽ പലപ്പോഴും വഴക്കുകൾ ഉണ്ടാകാറുണ്ട്. ഏറ്റവും രൂക്ഷമായ പോരുകൾ പുരുഷ കങ്കാരുക്കൾക്കിടയിലാണ് സംഭവി ക്കാറ്. ഈ പോരാട്ടങ്ങൾ പലപ്പോഴും രക്ത രൂക്ഷിതവും ക്രൂരവുമാകാം. ഏറ്റവും ശക്തനും യോഗ്യനും പ്രതിരോധിക്കാൻ ശേഷിയുമുള്ള കങ്കാരുവാണ് വിജയം നേടുന്നത്.പുരുഷന്മാർ തമ്മിലുള്ള ഇത്തരം പോരാട്ടങ്ങളെ ബോക്സിംഗ് എന്നാണ് വിളിക്കുന്നത്.
മനുഷ്യർക്കിടയിലുള്ള ബോക്സിംഗ് മത്സരം പോലെ പുരുഷ കങ്കാരുക്കൾ പരസ്പരം തള്ളിയിടുകയും, കുത്തുകയും, ഉപദ്രവിക്കു കയും മുറിവേൽപ്പിക്കുകയും ചെയ്യും. അതി മൂർച്ചയുള്ള മുൻ നഖങ്ങൾ ഉപയോഗിച്ച് അവർ പരസ്പരം അടിക്കുകയും ചെയ്യുന്നു.
കായികമായി തങ്ങളുടെ ശരീരം എപ്പോഴും പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ ജാക്ക്ഡ് കങ്കാരുക്കളുടെ എല്ലാ പേശികളും അധികമായി വളരുകയും ചെയ്യും. കൂടുതൽ സജീവമായി പ്രവർത്തിക്കുന്ന ഇവരുടെ അതിഗംഭീര്യമുള്ള ശരീരവും വാശിയേറിയ തല്ലുപിടിയും കണ്ട് കണ്ണ് തള്ളി പോകാത്തവർ ചുരുക്കം.