യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ ബയേൺ മ്യുണിക്കിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി രാജകീയമായി തങ്ങളുടെ പഴയ കണക്കുകൾ തീർത്തിരുന്നു ബാഴ്‌സിലോണ. തീ പാറുന്ന പോരാട്ടം നടക്കും എന്ന് പ്രതീക്ഷിച്ച ആരാധകർക്ക് നിരാശയായിരുന്നു ഫലം. മത്സരത്തിൽ പൂർണ ആധിപത്യം സ്ഥാപിച്ചത് ബയേൺ മ്യുണിക് ആയിരുന്നെങ്കിലും ബാഴ്‌സയുടെ പ്രധിരോധ നിരയുടെ മുൻപിൽ അവർക്ക് അടിയറവ് പറയേണ്ടി വന്നു.
നാളെ കരുത്തരായ രണ്ട് ടീമുകളാണ് ചാമ്പ്യൻസ് ലീഗിൽ ഏറ്റുമുട്ടാൻ പോകുന്നത്. എൽ ക്ലാസിക്കോ മത്സരത്തിൽ റയൽ മാഡ്രിഡ് ബാഴ്‌സിലോണ മത്സരം നാളെ ഇന്ത്യൻ സമയം 12:30നാണ് അരങ്ങേറുക. എൽ ക്ലാസിക്കോയിൽ മികച്ച ടീം വിജയിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് ബാഴ്‌സിലോണ താരം ലാമിന് യമാൽ.
ലാമിന് യമാൽ പറയുന്നത് ഇങ്ങനെ:
“ബയേണിനെതിരെയുള്ള മത്സരത്തിന് മുന്നേ തന്നെ ഞങ്ങൾ വളരെയധികം ആത്മവിശ്വാസത്തിൽ ആയിരുന്നു. ലോകത്തെ ഏറ്റവും മികച്ച ടീമാണ് ഞങ്ങൾ എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. ഈ മത്സരത്തിൽ വിജയിച്ചതിലൂടെ ഞങ്ങൾ അത് തെളിയിക്കുകയും ചെയ്തു. എൽ ക്ലാസിക്കോയിൽ ഞങ്ങൾ എല്ലാ കരുത്തുകളും പുറത്തെടുക്കും. ഏറ്റവും മികച്ച ടീം തന്നെയായിരിക്കും മത്സരത്തിൽ വിജയിക്കുക ” ലാമിന് യമാൽ പറഞ്ഞു.
ഈ സീസണിൽ മികച്ച ഫോമിലാണ് താരം കളിക്കുന്നത്. ബയേണിനെതിരെയുള്ള മത്സരത്തിൽ ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. മികച്ച പ്രകടനമാണ് ടൂർണമെന്റിൽ റയൽ മാഡ്രിഡും നടത്തുന്നത്. അത് കൊണ്ട് എൽ ക്ലാസിക്കോയിൽ തീ പാറുന്ന പോരാട്ടത്തിനാണ് ആരാധകർ സാക്ഷിയാകാൻ പോകുന്നത്.