കല്യാണം കഴിക്കാന്‍ പോകുന്ന ആണിനോടും പെണ്ണിനോടും,വിവാഹം കഴിക്കുന്നതിനു മുമ്പ് ഈ നാല് സ്റ്റെപ്പ് വയ്ക്കുക

കല്യാണം കഴിക്കാന്‍ പോകുന്ന ആണിനോടും പെണ്ണിനോടും,വിവാഹം കഴിക്കുന്നതിനു മുമ്പ് ഈ നാല് സ്റ്റെപ്പ് വയ്ക്കുക

കാലം മാറിക്കൊണ്ടിരിക്കുകയാണ്. ഇനി കല്യാണം കഴിക്കാൻ പോകുന്നവർ തന്റെ ജീവിതത്തെ ഒന്ന് മുൻകൂട്ടി കാണുന്നത് നല്ലതാണ്.എല്ലാ ദിവസവും പുതിയ പുതിയ ഡൈവോഴ്സ് കഥകൾ കൂടിക്കൂടി വരുകയാണ്.

കാലം മാറിക്കൊണ്ടിരിക്കുകയാണ്. ഇനി കല്യാണം കഴിക്കാൻ പോകുന്നവർ തന്റെ ജീവിതത്തെ ഒന്ന് മുൻകൂട്ടി കാണുന്നത് നല്ലതാണ്.എല്ലാ ദിവസവും പുതിയ പുതിയ ഡൈവോഴ്സ് കഥകൾ കൂടിക്കൂടി വരുകയാണ്. തൊട്ടതിനും പിടിച്ചതിനും എല്ലാം ഡിവോഴ്സ് ആണ്.ഇനി കല്യാണം കഴിക്കാൻ പോകുന്നവർ ഒന്ന് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

ഒന്നാമത്തെ സ്റ്റെപ്.
പെട്ടെന്നുളള പ്രണയത്തിൽ വിവാഹം കഴിക്കുന്നതിലും നല്ലത് ഒരു ലിവിങ്ങ് ടുഗതർ എഗ്രിമെന്റ് ഉണ്ടാക്കി ഒന്നിച്ച് ജീവിച്ച് വിജയിക്കുമോ എന്ന് നോക്കുന്നതാണ്.അല്ലെങ്കിൽ കുറച്ചു ദിവസം ആളെ മനസ്സിലാക്കാൻ ശ്രമിക്കുക ആളെ പഠിച്ചെടുക്കുക .അതാകുമ്പോൾ ഒരു പരിക്കുമില്ലാതെ രണ്ടുപേർക്കും ഗുഡ്ബൈ പറഞ്ഞ് പിരിയാം. ഇനി കുഴപ്പമില്ല എന്ന് തോന്നിയാൽ അഞ്ചോ പത്തോ വർഷം കഴിഞ്ഞ് ഒരു നോട്ടീസ് കൊടുത്ത് വിവാഹം റെജിസ്റ്റർ ചെയ്താൽ മതി. കുട്ടികൾ എന്നത് ഏതായാലും വിവാഹം കഴിഞ്ഞ് 100% വും ഓക്കെയാണെന്ന് തോന്നിയതിനു ശേഷം മാത്രം മതി.

https://googleads.g.doubleclick.net/pagead/ads?gdpr=0&us_privacy=1—&gpp_sid=-1&client=ca-pub-1100520459694923&output=html&h=280&adk=2322807759&adf=1880531452&pi=t.aa~a.1381849204~i.7~rp.4&w=620&abgtt=6&fwrn=4&fwrnh=100&lmt=1733740948&num_ads=1&rafmt=1&armr=3&sem=mc&pwprc=1414491252&ad_type=text_image&format=620×280&url=https%3A%2F%2Fboolokam.com%2Fto-the-man-and-woman-who-are-going-to-get-married-keep-these-things-in-mind-before-getting-married%2F&host=ca-host-pub-2644536267352236&fwr=0&pra=3&rh=155&rw=620&rpe=1&resp_fmts=3&wgl=1&fa=27&uach=WyJXaW5kb3dzIiwiMTAuMC4wIiwieDg2IiwiIiwiMTMxLjAuNjc3OC4xMDkiLG51bGwsMCxudWxsLCI2NCIsW1siR29vZ2xlIENocm9tZSIsIjEzMS4wLjY3NzguMTA5Il0sWyJDaHJvbWl1bSIsIjEzMS4wLjY3NzguMTA5Il0sWyJOb3RfQSBCcmFuZCIsIjI0LjAuMC4wIl1dLDBd&dt=1733740948645&bpp=1&bdt=527&idt=1&shv=r20241120&mjsv=m202412030101&ptt=9&saldr=aa&abxe=1&cookie=ID%3Deea6cfe8378c8e04%3AT%3D1721211606%3ART%3D1733740716%3AS%3DALNI_MavDYBWk_aLJO_1Qs-ETb8w0XNCGA&gpic=UID%3D00000e96facb6a57%3AT%3D1721211606%3ART%3D1733740716%3AS%3DALNI_MZ1txZApPt-rtKgbhw8MOaZBRSBDg&eo_id_str=ID%3D42091b907880521b%3AT%3D1721211606%3ART%3D1733740716%3AS%3DAA-AfjbpTtrI434W_48acgaSmxnL&prev_fmts=0x0%2C620x280&nras=3&correlator=8117598543025&frm=20&pv=1&u_tz=330&u_his=20&u_h=1080&u_w=1920&u_ah=1040&u_aw=1920&u_cd=24&u_sd=0.75&dmc=8&adx=1049&ady=2957&biw=2537&bih=1270&scr_x=0&scr_y=0&eid=31089325%2C31089331%2C95332587%2C95332590%2C95344787%2C95347445%2C95345966%2C95347432%2C95348347&oid=2&pvsid=1827908938225004&tmod=525708546&uas=0&nvt=1&ref=https%3A%2F%2Fboolokam.com%2Fcategory%2Frelationship%2F&fc=1408&brdim=0%2C0%2C0%2C0%2C1920%2C0%2C1920%2C1040%2C2560%2C1270&vis=1&rsz=%7C%7Cs%7C&abl=NS&fu=128&bc=31&bz=0.75&td=1&tdf=2&psd=W251bGwsbnVsbCxudWxsLDNd&nt=1&ifi=3&uci=a!3&btvi=2&fsb=1&dtd=186

രണ്ടാമത്തെ സ്റ്റെപ്.
വീട്ടുകാരുടേയും, നാട്ടുകാരുടേയും അഭിപ്രായത്തിന് വിലകൽപ്പിച്ച് മുന്നോട്ട് പോകുന്ന ആളാണെങ്കിൽ
1) തുല്യമായ ജാതി, മത, സാമ്പത്തീക നിലകളിലുളളവരുമായി മാത്രം വിവാഹത്തിലേർപ്പെടുക. എന്തെന്നാൽ വിവാഹത്തിന് മുമ്പ് നമ്മൾ പലതും അറിയുന്നില്ല. ഇരു കൂട്ടരും പലതും ഒളിക്കുന്നുണ്ട്. ആദ്യത്തെ കുറച്ച് നാളുകൾക്ക് ശേഷമായിരിക്കും സത്യമെല്ലാം പുറത്ത് വരിക. പിന്നെ അതിൽ നിന്നും പുറത്തു കടക്കാൻ പറ്റിയെന്നുവരില്ല.
2) അന്യോന്യം വിശ്വസ്ഥത പുലർത്തുക.
3) രണ്ടുപേരും തുല്യരാണ് എന്ന ചിന്ത രണ്ടു പേർക്കും ഉണ്ടാകണം.
4) എല്ലാ കാര്യങ്ങളിലും അഭിപ്രായം അറിഞ്ഞു മാത്രം തീരുമാനങ്ങളിലെത്തുക.
5) പഴയകാലത്തെപ്പോലെ പെൺകുട്ടികളെ അടുക്കളയിലേയ്ക്കായി പുടവകൊടുത്ത് കൊണ്ടുവന്നാൽ ഇന്ന് ആരും അതിന് നിന്നു തരില്ല എന്ന സത്യം മനസിലാക്കുക.
6) സാമ്പത്തീക ഭദ്രത ഉണ്ടായതിനുശേഷം
കുട്ടികളുടെ കാര്യം ആലോചിക്കുക.
7) തുറന്ന് സംസാരിക്കാനുളള ഒരു സ്പേസ് അന്യോന്ന്യം ഉണ്ടായിരിക്കണം, അല്ലെങ്കിൽ വിവാഹം പരാജയമാകും.
8 )അന്യോന്യം ബന്ധുക്കളേയും മറ്റും കുറ്റപ്പെടുത്തതിരിക്കുക. – തമാശാണെങ്കിൽ പോലും ആദ്യകാലത്ത് അത് സ്ട്രൈക്ക് ചെയ്യും – കുറെ കാലശേഷം ആണെങ്കിൽ അത് പ്രശ്ന്മാകില്ല. മാത്രവുമല്ല രണ്ടുപേരുടേയും ഹ്യൂമർസെൻസ് വ്യത്യസ്ഥമായിരിക്കും. ആ ഒരു ലെവലിലേയ്ക്ക് എത്തുവാൻ ( പരിധി മനസിലാക്കാൻ ) കുറച്ചുകാലം എടുക്കും.
9) വ്യക്തിശുചിത്വം പാലിക്കുക.
10) മദ്യപാനം ഭാര്യക്ക് കുഴപ്പമില്ലെങ്കിൽ മാത്രം വല്ലപ്പോഴും ആകാം. സ്ഥിരം പരിപാടിയായാൽ ശാരീരീകവും, മാനസീകവും, സാമ്പത്തീകവുമായി ബന്ധം തകരാറിലാകും. ( മദ്യം ആരോഗ്യത്തിന് നല്ലതല്ല

മൂന്നാമത്തെ സ്റ്റെപ്
ഏത് വിവാഹ ബന്ധത്തിലും അസ്വാരസ്യങ്ങളൊക്കെ ഉണ്ടാകും. അതിലേയ്ക്ക് ബന്ധുക്കളെ വലിച്ചിടാതിരിക്കുന്നതാണ് ബന്ധം തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നല്ലത്. അവരിടപെട്ടാൽ പിന്നെ ഒരിക്കലും തിരിച്ച് പോകാനാകാത്ത വിധം പ്രശ്നം കൈയ്യിൽ നിന്നും പോകും. അതിനാൽ നമ്മൾ നമ്മളെ തന്നെ ആദ്യം വിലയിരുത്തുക. “ഇനി മുതൽ എനിക്കിത് വേണ്ട” എന്ന് എന്നും പറയുകയും, പിറ്റേന്നു മുതൽ അതില്ലാതെ പറ്റില്ലാത്ത ആളാണോ നമ്മൾ എന്നും സ്വയം ആദ്യം തീരുമാനമെടുക്കുക.അങ്ങിനെ ഉളള ആൾ ഒരിക്കലും അപ്പോഴത്തെ ദേഷ്യത്തിനും, അരിശത്തിനും ഒറ്റച്ചാട്ടത്തിന് കിണറ്റിൽ വീണാൽ ഒമ്പത് ചാട്ടത്തിന് പുറത്ത് വരാനൊക്കില്ല. എന്നാൽ അതേസമയം തന്നെ മദ്യപാനം, ദേഹോപദ്രവം മുതലായവയൊക്കെ ഉണ്ടെങ്കിൽ ഒട്ടും താമസിയാതെ വിവാഹബന്ധത്തിൽ നിന്നും പുറത്തു കടക്കുന്നതാണ് നല്ലത്. കൂടുതൽ പഴകുന്തോറും പിന്നിലേയ്ക്ക് വരാനുളള ദൂരവും കൂടും.

നാലാമത്തെ സ്റ്റെപ്.
അവിഹിതം അത് ഭാര്യയായാലും ഭർത്താവായാലും… അക്കരപച്ച നല്ലതല്ല .നിങ്ങൾ വിവാഹബന്ധത്തിന് തയ്യാറാണോ എന്നത് സത്യസന്ധമായി ചിന്തിക്കുക. അതിനുശേഷം മാത്രം ഇറങ്ങി
പുറപ്പെടുക.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *