1503നും 1506നും ഇടയിലാണ് നിഗൂഢതക ളും രഹസ്യങ്ങളും ഒരുപാട് ഒളിപ്പിച്ചു വെച്ച ‘മൊണാലിസ’ എന്ന ചിത്രം ലിയനാർഡോ ഡാവിഞ്ചി പൂർത്തിയാക്കിയത്. യഥാർഥത്തിൽ മൊണാലിസ എന്ന സ്ത്രീ ഉണ്ടായിരുന്നോ എന്നായിരുന്നു ചരിത്രകാരന്മാരുടെ ആദ്യ അന്വേഷണം.

1503നും 1506നും ഇടയിലാണ് നിഗൂഢതക ളും രഹസ്യങ്ങളും ഒരുപാട് ഒളിപ്പിച്ചു വെച്ച ‘മൊണാലിസ’ എന്ന ചിത്രം ലിയനാർഡോ ഡാവിഞ്ചി പൂർത്തിയാക്കിയത്. യഥാർഥത്തിൽ മൊണാലിസ എന്ന സ്ത്രീ ഉണ്ടായിരുന്നോ എന്നായിരുന്നു ചരിത്രകാരന്മാരുടെ ആദ്യ അന്വേഷണം. അതിന് കിട്ടിയ ഉത്തരം പലതായിരുന്നു. മോണാലിസ യഥാർഥത്തിൽ ജീവിച്ചിരുന്ന ആളായിരുന്നുവെന്നും അതല്ല ഡാവിഞ്ചിയുടെ സഹായിയെ സ്ത്രീരൂപത്തിൽ വരച്ചതാണെന്നുമെല്ലാമുള്ള വാദമുഖങ്ങൾ വന്നു. ഇറ്റലിയിൽ വെച്ചാണ് ചിത്രം വരച്ചതെന്ന് കരുതപ്പെടുന്നു. മോണാലിസയുടെ നിഗൂഢമായ പുഞ്ചിരിയെ ക്കുറിച്ചായിരുന്നു പിന്നീടുള്ള അന്വേഷണങ്ങൾ. ചിത്രകലാരാധകർ ഏറെ ഇഷ്ടപ്പെടുന്നതാണ് മൊണാലിസയുടെ ഈ പുഞ്ചിരി. ചിത്രം ഒരു യഥാർഥ മോഡലിനെ നോക്കി വരച്ചതാകുമെ ങ്കിൽ ആ സ്ത്രീക്ക് അന്ന് 24 വയസ്സോളമായിരി ക്കണം പ്രായം എന്നായിരുന്നു മറ്റൊരു കണ്ടെ ത്തൽ. എന്നാൽ, ഇക്കാര്യങ്ങളൊന്നും വസ്തു തകളായി അവതരിപ്പിക്കാൻ ആർക്കും കഴി ഞ്ഞിട്ടില്ല. ചരിത്രകാരന്മാര്‍ കണ്ടെത്തിയ വാദങ്ങള്‍ മാത്രമാണ് ഇവയെല്ലാം. എന്നാൽ, മൊണാലിസയുടെ ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്ന മറ്റൊരു ചോദ്യത്തിനുള്ള ഉത്തരം പിന്നീട് പുറത്തുവന്നു.മൊണാലിസയു ടെ പെയിന്റിങ് ശ്രദ്ധിച്ചാൽ നമുക്ക് അതിൽ പുരികങ്ങളും കൺപീലിയും കാണാൻ കഴിയില്ല. മനഃപൂർവം ഡാവിഞ്ചി പുരികങ്ങൾ ഇല്ലാതെ വ്യത്യസ്തതക്കുവേണ്ടി വരച്ചതാ ണെന്നും അതേസമയം പുരികം വരക്കാൻ മറന്നു പോയതാണെന്നും വാദങ്ങളുണ്ടായി. ഡാവിഞ്ചി വരക്കുന്ന സമയത്ത് മൊണാലിസ ക്ക് പുരികങ്ങളുണ്ടായിരുന്നു എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. പിന്നീട് പലതവണ, പല ആളുകളിലൂടെ കൈമാറിവന്നപ്പോൾ ഈ ചിത്രം പലതവണ വൃത്തിയാക്കിയിരുന്നു. അങ്ങനെ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ ഈ പുരികങ്ങൾ മാഞ്ഞുപോയതാകാം എന്നാണ് പലരും കണ്ടെത്തിയത്.