അഹാനയും നിമിഷും വിവാഹിതരാവുന്നോ? ആരാധകർക്കുള്ള മറുപടിയുമായി നിമിഷ് രവി

അഹാനയും നിമിഷും വിവാഹിതരാവുന്നോ? ആരാധകർക്കുള്ള മറുപടിയുമായി നിമിഷ് രവി

ഈ അടുത്തിടെ സോഷ്യൽ മീഡിയായിൽ ഏറെ ശ്രദ്ധ ആകർഷിച്ച ഒരു വിവാഹമായിരുന്നു നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയുടെ വിവാഹം. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ദിയയുടെയും അശ്വിന്‍ ഗണേഷിന്റെയും വിവാഹം തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ വച്ചായിരുന്നു. വളരെ ലളിതമായി ഏറ്റവും അടുത്ത ആളുകൾ മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

കല്യാണ പന്തലിൽ ദിയക്കൊപ്പം സഹോദരിമാരും ശ്രദ്ധ ആകർഷിച്ചിരുന്നു. നടി അഹാനയുടെയും, ഇഷാനി, ഹന്‍സിക എന്നീ സഹോദരിമാരുടെയും കോസ്റ്യൂം പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുന്നവയായിരുന്നു. കുടുംബസമേതം അതിമനോഹരമായിരുന്നു അവരുടെ കോസ്റ്റും എല്ലാം. അനിയത്തിയുടെ കല്യാണത്തിന് പട്ടുസാരിയിൽ അതിസുന്ദരിയായാണ് നടി അഹാന എത്തിയത്.

ഛായാ​ഗ്രാഹകൻ നിമിഷ് രവി വിവാഹവേളയിൽ എടുത്ത അഹാനയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇത് വൈറലായതോടെ ഫോട്ടോയിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നിമിഷ് രവി. തന്റെ വിവാഹമല്ല എന്നാണ് നിമിഷ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചത്.

പിങ്ക് കുർത്തി ധരിച്ച് അഹാനയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം നിൽക്കുന്ന ചിത്രമാണ് നിമിഷ് പങ്കുവച്ചത്. മാച്ചിങ് ഔട്ട്ഫിറ്റിലുള്ള ഇവരുടെ ചിത്രം പുറത്തുവന്നതോടെ അഹാനയും നിമിഷും വിവാഹിതരാവുകയാണ് എന്ന് തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. വിവാഹ ആശംസകളുമായി നിരവധി പേർ എത്തിയതോടെയാണ് നിമിഷ് വിശദീകരണം കുറിച്ചത്.

‘എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായും വിവാഹനിശ്ചയവും കഴിഞ്ഞില്ല. അത് എന്റെ അടുത്ത സുഹൃത്തിന്റെ അനുജത്തിയുടെ കല്യാണമായിരുന്നു. പറഞ്ഞുവെന്നേയുള്ളു’- എന്നായിരുന്നു നിമിഷിന്റെ കുറിപ്പ്. അഹാനയുടെ അടുത്ത സുഹൃത്താണ് നിമിഷ്. അഹാന കൃഷ്ണ നായികയായെത്തിയ ‘ലൂക്ക’യുടെ ഛായാഗ്രാഹകൻ നിമിഷായിരുന്നു. റോഷാക്, കുറുപ്പ്, കിങ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനാണ് നിമിഷ് രവി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *