
2027ൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അടുത്ത ഐസിസി ഏകദിന ലോകകപ്പിൽ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെ യാതൊരു സ്ഥിതീകരണവും ഇല്ല. ആ സമയം ആകുമ്പോൾ കോഹ്‌ലിക്ക് 39 വയസും രോഹിതിന് 40 വയസും ആകും. നിലവിലെ സാഹചര്യം ആകില്ല അപ്പോൾ എന്നത് ഉറപ്പിക്കാം. ആ പ്രായത്തിൽ ഒരു ഐസിസി ടൂർണമെൻ്റ് കളിക്കുക എന്ന് പറഞ്ഞാൽ അത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം തന്നെയാകും.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് എപ്പോൾ വിരമിക്കണമെന്ന് തീരുമാനിക്കേണ്ടത് ഈ താരങ്ങൾ തന്നെയാണ്. ലോകകപ്പിൽ കളിക്കണമെങ്കിൽ അത് കളിക്കാൻ അവരെ ബിസിസിഐ അനുവദിക്കണം. ഇരുവരും ഇതിനകം ടി20യിൽ നിന്ന് വിരമിച്ചു, ഇപ്പോൾ അമ്പത് ഓവർ ഫോർമാറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
2025ൽ പാക്കിസ്ഥാനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും അവരുടെ ഏറ്റവും വലിയ പരീക്ഷണങ്ങളായിരിക്കും. ഈ രണ്ട് ഐസിസി ഇവൻ്റുകളിലും ട്രോഫികൾ ഉയർത്താൻ ഇന്ത്യ ശ്രമിക്കുമ്പോൾ അതിൽ അഭിവാജ്യ ഘടകങ്ങൾ ആയിരിക്കും ഇരുവരും എന്നതിൽ യാതൊരു സംശയവും ഇല്ല.
അടുത്ത ഏകദിന ലോകകപ്പിൽ വിരാടും രോഹിതും കളിക്കുമെന്ന് മുൻ ഇന്ത്യൻ താരം പിഷു ചൗള ആത്മവിശ്വാസം പ്രകടിപ്പിച്ചു. “അവർ മികച്ച ഫോമിലാണ്, ലോകകപ്പും അത്ര ദൂരെയല്ല. അവർ ഒരുമിച്ച് കളിച്ച് വിജയിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ബൗളർമാർ അവർക്ക് മുന്നിൽ തോൽക്കും. ഇന്നിംഗ്‌സിൻ്റെ തുടക്കത്തിൽ തന്നെ രോഹിത് എതിരാളികളുടെ ആത്മവിശ്വാസം വർധിപ്പിക്കും. അതേസമയം കോഹ്‌ലിക്ക് കളി എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് അറിയാം, ”പീയൂഷ് ചൗള ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ പറഞ്ഞു.
ഇരുതാരങ്ങളും നോക്കിയാൽ അവസാന കളിക്കാരൻ വിരാടായിരിക്കുമെന്നും ചൗള പറഞ്ഞു. “വിരാട് കോഹ്‌ലി ആയിരിക്കും ഇരു താരങ്ങളും നോക്കിയാൽ അവസാനമായി ഉറപ്പാണ്. രോഹിത് ശർമ്മയ്ക്ക് ഇനി രണ്ടോ മൂന്നോ വർഷമുണ്ട്. ഏകദിനം കളിച്ചാൽ അത് ടീമിന് വലിയ നേട്ടമാകും. ആ ട്രോഫി ഉയർത്താൻ ആഗ്രഹിക്കുന്നതിനാൽ ഏകദിന ലോകകപ്പാണ് അദ്ദേഹം ലക്ഷ്യമിടുന്നതെന്ന് ഞാൻ കരുതുന്നു, ”അദ്ദേഹം പറഞ്ഞു.