നിങ്ങളുടെ കുട്ടികള്‍ തീവ്രവാദികളാകും, ജിഹാദി എന്നൊക്കെ മെസേജുകള്‍ വന്നു, ഇത് നിരാശാജനകമാണ്: പ്രിയാമണി

നിങ്ങളുടെ കുട്ടികള്‍ തീവ്രവാദികളാകും, ജിഹാദി എന്നൊക്കെ മെസേജുകള്‍ വന്നു, ഇത് നിരാശാജനകമാണ്: പ്രിയാമണി

തന്റെ വിവാഹത്തിന് പിന്നാലെ എത്തിയ വിദ്വേഷ കമന്റുകളെ കുറിച്ച് പറഞ്ഞ് നടി പ്രിയാമണി. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവില്‍ 2017ല്‍ ആയിരുന്നു പ്രിയാമണി കാമുകനായ മുസ്തഫ രാജിനെ വിവാഹം ചെയ്തത്. തങ്ങളുടെ വ്യക്തി ജീവിതത്തിന് ഇടയിലേക്ക് മതം കലര്‍ത്തുന്നതിനെ കുറിച്ചും പേഴ്‌സനല്‍ സ്‌പേസില്‍ പോലും വിദ്വേഷം കുത്തിവെക്കുന്നതിനെ കുറിച്ചുമാണ് പ്രിയാമണി സംസാരിച്ചത്.

തങ്ങള്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത മാനസിക രോഗബാധിതരായ ഒരു സമൂഹമാണ് നമുക്ക് ചുറ്റും. എല്ലാവരുമില്ലെങ്കിലും മിക്കവരും ഈ കാലത്തും മറ്റുള്ളവരുടെ കാര്യത്തില്‍ അതീവ തല്‍പരരാണ്. ഫെയ്‌സ്ബുക്കില്‍ വിവാഹനിശ്ചയം അറിയിച്ചുകൊണ്ട് കുടുംബത്തിന്റെ സമ്മതത്തോടെ ഒരു സന്ദേശം പോസ്റ്റ് ചെയ്തതോടെ വിദ്വേഷ കമന്റുകളുടെ പ്രവാഹമായിരുന്നു.

‘ജിഹാദ്, മുസ്‌ലിം, നിങ്ങളുടെ കുട്ടികള്‍ തീവ്രവാദികളാകാന്‍ പോകുന്നു എന്നിങ്ങനെ എന്ന് ആളുകള്‍ നിരന്തരമായി തനിക്ക് സന്ദേശം അയക്കുകയായിരുന്നു. ഇത് നിരാശാജനകമാണ്. എന്തിനാണ് മിശ്രവിവാഹ ദമ്പതികളെ ലക്ഷ്യമിടുന്നത്? ജാതിക്കും മതത്തിനും പുറത്ത് വിവാഹം കഴിച്ച നിരവധി മുന്‍നിര താരങ്ങളുണ്ട്.

അവര്‍ മതം നോക്കാതെ ഒരാളുമായി പ്രണയത്തിലായി. എന്തുകൊണ്ടാണ് ഇതിന് ചുറ്റും ഇത്രയധികം വിദ്വേഷം ഉള്ളതെന്ന് എനിക്ക് മനസിലാകുന്നില്ല എന്നാണ് പ്രിയാമണി പറയുന്നത്. ഈദിനെ കുറിച്ച് പോസ്റ്റ് ഇട്ടതിന് ശേഷം ആരോ താന്‍ ഇസ്‌ലാം സ്വീകരിച്ചെന്ന് ആരോപിച്ചു.

ഞാന്‍ മതം മാറിയോ എന്ന് അവര്‍ക്ക് എങ്ങനെ അറിയാം? അത് എന്റെ തീരുമാനമാണ്. ഞാന്‍ എന്തുകൊണ്ടാണ് നവരാത്രിക്ക് പോസ്റ്റ് ഇടാത്തതെന്ന് ആളുകള്‍ ചോദിക്കുന്നു. എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ല, പക്ഷേ ഇനി എന്നെ അത് ബാധിക്കില്ല.

അത്തരം നിഷേധാത്മകതയില്‍ ശ്രദ്ധ ചെലുത്തേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചു. നമ്മള്‍ എന്ത് പോസ്റ്റ് ചെയ്യണമെന്ന് പോലും മറ്റുള്ളവര്‍ക്കാണ് ആശങ്ക എന്നാണ് തന്റെ ഈദ് പോസ്റ്റിനോടുള്ള വിദ്വേഷ കമന്റുകളെ സൂചിപ്പിച്ചുകൊണ്ട് പ്രിയാമണി പറയുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *