ശബ്ദിക്കരുത്! റാഹ പേടിക്കുമെന്ന് ആലിയ; പാപ്പരാസികളെ ഞെട്ടിച്ച് കുഞ്ഞിന്റെ ആശംസകള്‍, വീഡിയോ വൈറല്‍

ശബ്ദിക്കരുത്! റാഹ പേടിക്കുമെന്ന് ആലിയ; പാപ്പരാസികളെ ഞെട്ടിച്ച് കുഞ്ഞിന്റെ ആശംസകള്‍, വീഡിയോ വൈറല്‍

മകള്‍ റാഹ പിറന്നതിന് ശേഷം പിന്നെ മകള്‍ക്കൊപ്പമാണ് രണ്‍ബിര്‍ കപൂറും ആലിയ ഭട്ടും പൊതുവിടങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ക്രിസ്മസ് ദിനത്തില്‍ പാപ്പരാസികള്‍ക്ക് മുന്നില്‍ കുഞ്ഞ് റാഹയ്‌ക്കൊപ്പം പോസ് ചെയ്യുന്ന രണ്‍ബിറിന്റെയും ആലിയയുടെയും വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. റാഹ കാറില്‍ നിന്നും ഇറങ്ങുന്നതിന് മുമ്പേ പുറത്തെത്തിയ ആലിയ പാപ്പാരാസികളോട് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.

റാഹ പേടിക്കും അധികം ഒച്ച വയ്ക്കല്ലേ എന്നാണ് ആലിയ പാപ്പരാസികളോട് പറയുന്നത്. എന്നാല്‍ രണ്‍ബിറിനൊപ്പം കാറില്‍ നിന്നിറങ്ങിയ റാഹ പാപ്പരാസികളോട് ‘ഹൈ മെറി ക്രിസ്മസ്’ എന്ന് ചിരിയോടെ പറയുന്നതാണ് വീഡിയോയില്‍ കാണാനാവുക. ഇതോടെ പാപ്പരാസികള്‍ തിരിച്ചും ആശംസകള്‍ അറിയിക്കുന്നുണ്ട്. പാപ്പരാസികള്‍ക്ക് ഫ്‌ളൈയിംഗ് കിസ് നല്‍കുന്ന റാഹയുടെ ചിത്രങ്ങളും വൈറലാണ്.

അതേസമയം, ബോളിവുഡ് താരദമ്പതികളായ രണ്‍ബിര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകള്‍ റാഹ കപൂര്‍ ഇന്ന് ആരാധകര്‍ക്കും ഏറെ പ്രിയങ്കരിയാണ്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് ആലിയയും രണ്‍ബിറും ആദ്യമായി മകളെ ലോകത്തിന് പരിചയപ്പെടുത്തിയത്. അതിന് ശേഷം ഇങ്ങോട്ട്, പോവുന്നിടത്തെല്ലാം പാപ്പരാസികള്‍ റാഹയെ പിന്തുടരാറുണ്ട്.

അഞ്ചുവര്‍ഷത്തോളം നീണ്ട ഡേറ്റിംഗിനൊടുവില്‍, 2022 ഏപ്രിലിലാണ് രണ്‍ബീറും ആലിയയും വിവാഹിതരായത്. വിവാഹത്തിന് തൊട്ടു പിന്നാലെ, താന്‍ ഗര്‍ഭിണിയാണെന്ന് ആലിയ പ്രഖ്യാപിച്ചത് ആരാധകര്‍ക്ക് വലിയ സര്‍പ്രൈസ് ആയിരുന്നു. 2022 നവംബര്‍ ആറിനായിരുന്നു റാഹയുടെ ജനനം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *