കൊട്ടിക്കളി മാറി അടിച്ച് കളിയായി; ഗംബോളിനെ വാഴ്ത്തിപ്പാടി ക്രിക്കറ്റ് ലോകം

കൊട്ടിക്കളി മാറി അടിച്ച് കളിയായി; ഗംബോളിനെ വാഴ്ത്തിപ്പാടി ക്രിക്കറ്റ് ലോകം

പണ്ട് ടി-20 ഫോർമാറ്റിൽ ആദ്യ വിക്കറ്റുകൾ നഷ്ടപ്പെടുമ്പോൾ ബാക്കിയുള്ള ബാറ്റസ്സ്മാന്മാർ സ്ഥിരതയാർന്ന ഇന്നിങ്സ് കളിച്ച് പതിയെ ആയിരുന്നു റൺസ് ഉയർത്തിയിരുന്നത്. എന്നാൽ ഇന്ത്യൻ ടീമിലേക്ക് യുവ താരങ്ങളുടെ വരവോടു കൂടി ഇപ്പോൾ കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞു എന്ന് തന്നെ പറയാം. ഏതൊക്കെ വിക്കറ്റുകൾ നഷ്ടപ്പെട്ടാലും 120 പന്തിൽ അടിക്കാവുന്ന പരമാവധി റൺസ് അടിച്ച് കേറ്റുക എന്ന ലക്ഷ്യമാണ് അവർക്കുള്ളത്. അതിനെ വിശ്വസിപ്പിക്കാൻ സാധിക്കുന്ന തലത്തിലായിരുന്നു ഇന്നലെ അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിൽ നടന്ന സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്. ആകാശത്ത് നിന്ന് കണ്ണെടുക്കാൻ സാധികാത്ത തലത്തിലായിരുന്നു കാണികൾ ഇന്നലത്തെ മത്സരത്തിന് സാക്ഷിയായത്.

ബംഗ്ലാദേശിനെതിരെ ഇന്നലെ നടന്ന രണ്ടാം ടി-20 മത്സരത്തിൽ ടോപ് ഓർഡർ ബാറ്റ്‌സ്‍മാൻമാർ നിറം മങ്ങി മടങ്ങിയപ്പോൾ ടീമിനെ രക്ഷിച്ചത് നിതീഷ് കുമാർ റെഡ്‌ഡി, റിങ്കു സിങ് സഖ്യമായിരുന്നു. ആദ്യ മൂന്നു വിക്കറ്റുകൾ നഷ്ടമായപ്പോൾ സ്ഥിരതയാർന്ന ഇന്നിങ്‌സ് കളിക്കുന്ന സ്ഥിരം പാറ്റേൺ ആണ് അവർ തിരുത്തി എഴുതിയത്. അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനം കൊണ്ട് കൂറ്റൻ സ്കോർ ഉയർത്തുക എന്ന ലക്ഷ്യമായിരുന്നു അവർക്ക് മുന്നിൽ ഉണ്ടായിരുന്നത്. അതിൽ അവർ വിജയിച്ചു.

പവർ പ്ലേയിൽ തന്നെ ഇന്ത്യയുടെ ആദ്യ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കിയ ബംഗ്ലാദേശ് ആധിപത്യം ഉറപ്പിച്ചിരുന്നു. അഭിഷേക് ശർമയ്ക്കും, സഞ്ജു സാംസണിനും, സൂര്യ കുമാർ യാദവിനും നേരെ പയറ്റിയ തന്ത്രങ്ങൾ അവർക്ക് അനുകൂലമായി വിജയിക്കുകയും ചെയ്തു. എന്നാൽ ഒരു തന്ത്രങ്ങൾക്കും വിജയിക്കാൻ സാധിക്കാത്തതരം പ്രകടനം കാഴ്ച വെക്കാൻ കെല്പുള്ള താരങ്ങളെ ബംഗ്ലാദേശ് മറന്ന് പോയി. ആ മറവിയിൽ അവർക്ക് വിജയം നഷ്ടമായി. നിതീഷ് കുമാർ 34 പന്തിൽ 7 സിക്സറുകളും 4 ഫോറും അടക്കം 74 റൺസും. കൂടാതെ റിങ്കു സിങ് 29 പന്തുകളിൽ നിന്ന് 5 ഫോറുകളും 3 സിക്സറുകളുമടക്കം 53 റൺസും നേടി ഗംഭീരമായ പ്രകടനം കാഴ്ച വെച്ചു.

നിതീഷ് കുമാറിന്റെയും റിങ്കു സിംഗിന്റെയും വിക്കറ്റുകൾ നേടിയപ്പോൾ ബംഗ്ലാദേശ് താരങ്ങൾ സന്തോഷിച്ചെങ്കിലും അധിക നേരം ആ സന്തോഷത്തിന് ആയുസ് ഉണ്ടായിരുന്നില്ല. ഹാർദിക്‌ പാണ്ട്യയുടെ വകയും കിട്ടി അവർക്ക് കൂറ്റൻ സിക്‌സറുകൾ. 19 പന്തിൽ 32 റൺസ് ആണ് അദ്ദേഹം അടിച്ചെടുത്തത്. പുറകെ വന്ന റിയാൻ പരാഗ് രണ്ട സിക്‌സറുകൾ അടിക്കുകയും, പേസ് ബോളറായ അര്ഷദിപ് സിങ്ങും ഒരു സിക്‌സും അടിച്ച് സ്കോർ 221 റൺസിൽ എത്തിച്ചു. വന്നവരും പോയവരും എല്ലാവരും നന്നായി കൊടുത്തിട്ടാണ് കളം വിട്ടത്.

ടീം ഇന്ത്യയുടെ അക്രമണോസക്തമായ ബാറ്റിംഗ് മികവിന് കൈയടി കൊടുത്തേ മതിയാകു. കിട്ടുന്ന അവസരങ്ങളുടെ വില യുവ താരനിരയ്ക്ക് നന്നായി അറിയാം. ഇന്ത്യൻ ആരാധകർ എന്നും ഓർത്തിരിക്കാൻ വേണ്ടിയുള്ള ഗംഭീര പ്രകടങ്ങൾ നടത്തുക എന്ന ലക്ഷ്യമാണ് അവർക്കുള്ളത്.
ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായ സഞ്ജു സാംസണിനും അഭിഷേക് ശർമയ്ക്കും ക്യാപ്റ്റൻ സൂര്യ കുമാർ യാദവിനും മത്സരത്തിൽ തിളങ്ങാൻ സാധിക്കാത്തതിൽ ഇന്ത്യൻ ആരാധകർക്ക് നിരാശയാണ്. അടുത്ത മത്സരത്തിൽ മിഡിൽ ഓർഡർ ബാറ്റ്‌സ്മാന്മാർ നടത്തിയ വെടിക്കെട്ട് പ്രകടനം പോലെ ഓപ്പണിങ് ബാറ്റ്‌സ്മാന്മാരും അതെ ഫോമിൽ കളിക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *