ഇന്ന് നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിൽ കരുത്തരായ വെനിസ്വേലയോട് സമനില വഴങ്ങി അർജന്റീന. രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്. മത്സര ശേഷം സ്റ്റേഡിയത്തിനെ കുറിച്ച് ഒരുപാട് പരാതികൾ ലഭിച്ചിരുന്നു. വെള്ളവും ചെളിയും നിറഞ്ഞ ഗ്രൗണ്ടിലാണ് മത്സരം നടന്നത്. അത് കൊണ്ട് ഇരു ടീമുകൾക്കും മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല.
അർജന്റീനയ്ക്ക് വേണ്ടി പതിമൂന്നാം മിനിറ്റിൽ ഓട്ടമെന്റിയിലൂടെ ലീഡ് നേടിയെങ്കിലും 65ആം മിനുട്ടിൽ റോണ്ടോൺ വെനിസ്വേലക്ക് സമനില ഗോൾ നേടിക്കൊടുക്കുകയായിരുന്നു. ലയണൽ മെസിയുടെ പങ്കാളിത്തം ഉണ്ടായിട്ടും ടീമിന് വിജയിക്കാൻ സാധിക്കാത്തതിൽ നിരാശരാണ് ആരാധകർക്ക്. റോഡ്രിഗോ ഡി പോൾ ഗ്രൗണ്ടിന്റെ മോശമായ അവസ്ഥയെ കുറിച്ച് സംസാരിച്ചു.
റോഡ്രിഗോ ഡി പോൾ പറയുന്നത് ഇങ്ങനെ:
” ഇത് വളരെയധികം ഹൊറിബിളായ ഒരു മത്സരമായിരുന്നു. ഇവിടെ ഫുട്ബോൾ കളിക്കുക എന്നുള്ളത് തന്നെ അസാധ്യമായിരുന്നു. ഞങ്ങൾക്ക് സെക്കൻഡ് ബോളിന് വരെ പോകേണ്ടിവന്നു. അതൊരിക്കലും മികച്ച കാര്യമല്ല. പക്ഷേ ഇതിനെയെല്ലാം ഞങ്ങൾ കൈകാര്യം ചെയ്യേണ്ടിവന്നു. ഞങ്ങൾക്ക് കൂടുതൽ ഒന്നും ആവശ്യപ്പെടുന്നില്ല, ബോൾ നന്നായി മൂവ് ചെയ്യുന്ന ഒരു നല്ല ഗ്രൗണ്ട് മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത് ” റോഡ്രിഗോ ഡി പോൾ പറഞ്ഞു.
അവസാനമായി കളിച്ച രണ്ട് മത്സരങ്ങളും അർജന്റീന പരാജയപ്പെട്ടിരുന്നു. കൊളംബിയയോട് തോൽവി ഏറ്റ് വാങ്ങിയതിന് ശേഷമായിരുന്നു ഇന്ന് നടന്ന മത്സരത്തിൽ വെനിസ്വേലയോടും സമനിലയിൽ കളി അവസാനിപ്പിക്കേണ്ടി വന്നത്. താരങ്ങളുടെ രാജകീയ തിരിച്ച് വരവിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. അടുത്ത മത്സരത്തിൽ ബൊളീവിയയാണ് അർജന്റീനയുടെ എതിരാളികൾ.