ഇപ്പോൾ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ന്യുസിലാൻഡിന്റെ പൂർണ അധിപത്യത്തിനാണ് ആരാധകർ സാക്ഷിയാകുന്നത്. കിവി ബോളർമാരുടെ മുൻപിൽ അടിയറവ് പറഞ്ഞു ഇന്ത്യയുടെ ആദ്യ 6 വിക്കറ്റുകളും അവർ എടുത്തു. ആദ്യ ദിനത്തിൽ തന്നെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ 9 പന്തിൽ പൂജ്യനായി മടങ്ങിയിരുന്നു.രണ്ടാം ദിനത്തിൽ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി 9 പന്തിൽ 1 റൺസ് മാത്രം നേടി മടങ്ങിരിക്കുകയാണ്. ആദ്യ ടെസ്റ്റ് പരാജയപെട്ടപോലെ രണ്ടാം ടെസ്റ്റിലും ഇന്ത്യ പരാജയപ്പെടാനുള്ള സാദ്ധ്യതകൾ കൂടുതലാണെന്നാണ് ആരാധകർ വിലയിരുത്തുന്നത്.
നിലവിൽ ഇന്ത്യ 95 ന് 6 വിക്കറ്റ് നഷ്ടത്തിൽ എന്ന നിലയിലാണ്. ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ യശസ്‌വി ജയ്‌സ്വാൾ 60 പന്തിൽ 30 റൺസ് നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു. രോഹിത്ത് ശർമ്മ 9 പന്തിൽ ഒരു റൺ പോലും നേടാനാവാതെ പുറത്തായി. ശുബ്മാന്‍ ഗിൽ 72 പന്തിൽ 30 നേടി സ്ഥിരതയാർന്ന ഇന്നിങ്‌സ് കളിക്കാൻ ശ്രമിച്ചു. പക്ഷെ മിച്ചൽ സാന്റനറിന്റെ പന്തിൽ എൽബിഡബ്ലിയു ആയി താരം പുറത്തായി. നാലാമത് എത്തിയ വിരാട് കോഹ്ലി 9 പന്തുകളിൽ 1 റൺസ് മാത്രമാണ് നേടിയത്. റിഷബ് പന്ത് 19 പന്തിൽ 18 റൺസും, സർഫ്രാസ് ഖാൻ 24 പന്തിൽ 11
രവിചന്ദ്രൻ അശ്വിൻ 5 പന്തിൽ 4 റൺസുമായി പുറത്തായി.
ക്രീസിൽ ഇപ്പോൾ തുടരുന്നത് രവീന്ദ്ര ജഡേജ, വാഷിംഗ്‌ടൺ സുന്ദർ സഖ്യമാണ്. 160 റൺസിന് പിന്നിലാണ് ഇന്ത്യ ഇപ്പോൾ നിൽക്കുന്നത്. സ്ഥിരതയാർന്ന ഇന്നിങ്‌സ് കളിച്ച് പതിയെ റൺസ് ഉയർത്താൻ വേണ്ടിയുള്ള പ്രധാന പാർട്നെർഷിപ്പ് ഇന്ത്യയ്ക്ക് അനിവാര്യമാണ്. അതിന് സുന്ദർ സഖ്യത്തിന് സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.