‘ബ്ലാക്ക് റോസ്’ : ലോകത്ത് ഒരേയൊരു ഗ്രാമത്തിൽ മാത്രം വളരുന്ന അപൂർവ്വയിനം പൂവ്

ചുവപ്പു റോസാ പുഷ്പങ്ങൾ മാത്രമല്ല ഇളം റോസും, വെള്ളയും, ഓറഞ്ചും മഞ്ഞയും തുടങ്ങി വിവിധ നിറത്തിലുള്ള റോസ പൂക്കൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് കറുത്ത റോസാ പുഷ്പങ്ങൾ

‘തുർക്കിഷ് ഹൽഫേതി റോസ്’ എന്ന പേരിൽ അറിയപ്പെടുന്ന ബ്ലാക്ക് റോസിന്റെ സവിശേഷത കളിവയാണ്. നമ്മൾ സാധാരണ വിവിധതരം റോസാ പുഷ്പങ്ങൾ കണ്ടിട്ടുണ്ട്‌. ചുവപ്പു റോസാ പുഷ്പങ്ങൾ മാത്രമല്ല ഇളം റോസും, വെള്ളയും, ഓറഞ്ചും മഞ്ഞയും തുടങ്ങി വിവിധ നിറത്തിലുള്ള റോസ പൂക്കൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് കറുത്ത റോസാ പുഷ്പങ്ങൾ. വളരെ വിരളമായി മാത്രമേ ഇവയെ കാണാൻ സാധിക്കൂ.തുർക്കിയിലെ ഉൾനാടൻ ഗ്രാമമായ ഹൽഫേതിയാണ് കറുത്ത റോസാ പുഷ്പങ്ങളുടെ സ്വദേശം. ലോകത്തിൻ്റെ ഒരു ഭാഗത്തും ഇവയെ കാണാനാകില്ല എന്നതാണ് ഇവയുടെ പ്രത്യേകത. വേനലിൽ മാത്രം പൂക്കുന്ന ഇവയ്ക്ക് ഇരുണ്ട കറുപ്പു നിറമാണുള്ളത്. ഈ പ്രദേശത്തെ മണ്ണിന്റെ പ്രത്യേകതയും, യൂഫ്രട്ടീസ് നദിയിലെ ഭൂഗർഭ ജലവും, എക്കലുമാണ് ഇവയ്ക്ക് കറുത്ത നിറം പ്രദാനം ചെയ്യുന്നത്. ഇവയുടെ പൂമൊട്ടുകൾക്കുപോലും ഇരുണ്ട ചുവപ്പു നിറമാണ്. വിരിയുമ്പോൾ ഇതളുകൾ ഇരുണ്ട കറുപ്പു നിറമാകുന്നു.ഇവിടുത്തെ ഗ്രാമവാസികൾ ഇവയെ കണ്ടിരുന്നത് ദുരൂഹതയുടെയും, മരണത്തിന്റെയും, അശുഭ വാർത്തകളുടെയും പ്രതീകമായാണ്. എന്നാൽ അപൂർവമായി കാണപ്പെടുന്ന ഈ റോസാ ചെടികൾ ഇപ്പോൾ വംശനാശഭീഷണി നേരിടുക യാണ്. 90കളിൽ ഹൽഫേതി ഗ്രാമത്തിൽ അണക്കെട്ടിന്റെ പണി തുടങ്ങിയപ്പോൾ ഗ്രാമവാസികൾ ഒഴിഞ്ഞു പോയതോടെ ഈ കറുത്ത റോസാ പുഷ്പങ്ങളും നശിച്ചു തുടങ്ങി. പഴയ ഹൽഫേതി ഗ്രാമവും, പരിസര പ്രദേശങ്ങളും പൂർണമായും അണക്കെട്ടിനടി യിലായതോടെ പ്രേദേശത്തെ പൂക്കളും മറഞ്ഞു. ഇവിടെ നിന്നും 10 കിലോമീറ്റൽ അകലെയാണ് പുതിയ ഹൽഫേതി ഗ്രാമം. ഗ്രാമവാസികൾ പലരും കറുത്ത റോസാ ചെടിയെ വച്ചു പിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. അതിജീവിച്ച ചെടികൾ പൂവിടാൻ തയാറുമല്ലായിരുന്നു. ഇവയുടെ വംശം നിലനിർത്താൻ പ്രാദേശിക ഭരണകൂടവും മുന്നിട്ടിറങ്ങി. ഗ്രാമവാസികളിൽ നിന്നും ഇവയുടെ വിത്തുകൾ ശേഖരിച്ച് സ്വാഭാവിക ചുറ്റിപാടിൽ അണക്കെട്ടിനു സമീപം ഇവയെ വച്ചു പിടിപ്പിച്ചു. പഴയ ചുറ്റുപാടിൽ വളർത്തിയ ചെടികളുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജീവിതത്തിൽ ഒരു തവണയെങ്കിലും കറുത്ത റോസാ പുഷ്പം പൂർണമായും വിരിയുന്നതു കണ്ടാൽ അതു ഭാഗ്യമാണെന്നാണ് ഇപ്പോൾ ഇവിടുത്തുകാരുടെ അഭിപ്രായം.

യൂഫ്രട്ടീസ് നദിയുടെ തീരത്തുള്ള ഈ ഗ്രാമത്തിന്റെ മണ്ണിന്റെ പ്രത്യേകത. നദിയുടെ അടിത്തട്ട് ഒഴുക്കി കൊണ്ട് വരുന്ന മണ്ണിന്റെ പ്രത്യേകതയും ,അവിടുത്തെ അനുകൂല സാഹചര്യങ്ങളും കൊണ്ട് മാത്രമാണ് ലോകത്ത് വിരളമായ് കാണപ്പെടുന്ന കറുത്ത റോസ് ഇവിടെ വിരിയുന്നത്.ഈ കറുത്ത റോസാ ചെടി വളരുന്നതിനാവശ്യമായ എല്ലാ അനുകൂല ഘടകങ്ങളും ഇവിടെ പ്രകൃതി തന്നെ ഒരുക്കുന്നു എന്നത് കൊണ്ടാണ് വേനലിൽ മാത്രം വിരിയുന്ന ഈ അപൂർവ്വ ഇനം പുഷ്പം ഈ ഗ്രാമത്തിൽ മാത്രം കാണപ്പെടുന്നത്. ഇവിടുത്തെ ഈ പ്രത്യേകതയുള്ള മണ്ണ് മറ്റെവിടെയെങ്കിലും കൊണ്ട് പോയി പരീക്ഷിച്ച് നോക്കാമെന്ന് വെച്ചാലൊ ഈ ചെടി അവിടെയൊന്നും വളരത്തുമില്ല. ഹൽഫേതി വിട്ടൊരിടത്തും കറുത്ത റോസ് വളരാനും പോകുന്നില്ല, അതിനാൽ ഇതിനെ ‘തുർക്കിഷ് ഹൽഫേതി റോസ്’ എന്നും അറിയപ്പെടുന്നു. വളരെ മനോഹരിയാണ് ഈ പുഷ്പം..

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *