സഞ്ജു ഭായ് കിടിലമാണ്, മറുവശത്ത് നിന്ന് ആ ബാറ്റിംഗ് കാണുന്നത് തന്നെ വലിയ സന്തോഷമാണ്: അഭിഷേക് ശർമ്മ

സഞ്ജു ഭായ് കിടിലമാണ്, മറുവശത്ത് നിന്ന് ആ ബാറ്റിംഗ് കാണുന്നത് തന്നെ വലിയ സന്തോഷമാണ്: അഭിഷേക് ശർമ്മ

ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടി 20 യിൽ ഇന്ത്യ 7 വിക്കറ്റിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ഉയർത്തിയ 133 റൺ വിജയലക്ഷ്യം പിന്തുടർന്നപ്പോൾ ഒരു ബുദ്ധിമുട്ടും കൂടാതെ തന്നെ ഇന്ത്യ ജയിച്ചു കയറുക ആയിരുന്നു. 34 പന്തിൽ 8 സിക്സറുകളും 5 ഫോറും ഉൾപ്പടെ 79 റൺസ് നേടിയ അഭിഷേക് ശർമ്മയുടെ തകർപ്പൻ ബാറ്റിംഗ് മികവാണ് ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാക്കിയത്. 26 റൺ നേടിയ സഞ്ജു സാംസണും മികവ് കാണിച്ചു. കളിയുടെ എല്ലാ ഡിപ്പാർട്മെന്റിലും സമ്പൂർണ ആധിപത്യം കാണിച്ചായിരുന്നു ഇന്ത്യയുടെ ജയം എന്ന് ശ്രദ്ധിക്കണം.

മത്സരത്തിൽ തകർപ്പൻ നടത്തി ഇംഗ്ലണ്ടിനെ 132 റൺസിൽ ഒതുക്കാൻ സഹായിച്ചത് വരുൺ ചക്രവർത്തിയുടെ ബോളിങ് ആയിരുന്നു. 3 വിക്കറ്റാണ് താരം സ്വന്തമാക്കിയത്. അദ്ദേഹം തന്നെ ആയിരുന്നു മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും. എന്തായാലും തകർപ്പൻ പ്രകടനം നടത്തി തിളങ്ങിയ അഭിഷേക് ശർമ്മ സഞ്ജു സാംസനെക്കുറിച്ചും സംസാരിച്ചു. അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

“സഞ്ജു ബാറ്റ് ചെയ്യുന്നത് കാണുമ്പോൾ വളരെ സന്തോഷമാണ്. അത് അടുത്ത് നിന്ന് കാണുന്നത് ആസ്വദിക്കാറുണ്ട്.”

പരമ്പരയിലെ ആദ്യ മത്സത്തിൽ തന്നെ ജയത്തോടെ തുടങ്ങാൻ സാധിച്ചത് ഇന്ത്യക്ക് ഗുണം ചെയ്യും. 25 ആം തിയതിയാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *