‘5 മാസത്തെ ബന്ധത്തിനു ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചു’: നിശാന്തുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി സീമ വിനീത്; പിന്തുണച്ച് നെറ്റിസണ്‍സ്

‘5 മാസത്തെ ബന്ധത്തിനു ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചു’: നിശാന്തുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി സീമ വിനീത്; പിന്തുണച്ച് നെറ്റിസണ്‍സ്

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റെന്ന നിലയില്‍ സോഷ്യല്‍ മീഡിയയിലും പുറത്തും ശ്രദ്ധ നേടിയ താരമാണ് സീമ വിനീത്. വളരെ കഷ്ടപ്പാടുകള്‍ അതിജീവിച്ച് ഉയര്‍ന്നുവന്ന ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റായിരുന്നു അവര്‍. ജീവിതത്തില്‍ അടുത്ത നിര്‍ണായകമായ ഒരു തീരുമാനം പങ്കുവെച്ചിരിക്കുകയാണ് സീമ. വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറുന്നതായി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ അവര്‍ പറയുന്നു.

മികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് ഇങ്ങനെയൊരു തീരുമാനമെന്നും സീമ അറിയിച്ചു. അഞ്ചുമാസം മുന്‍പായിരുന്നു സീമയുടെ വിവാഹ നിശ്ചയം. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയുലം വൈറലായിരുന്നു. ഇരുവരും പരസ്പരം മോതിരങ്ങള്‍ കൈമാറുന്ന ചിത്രം പങ്കുവച്ചു. ‘എന്റെ ഹൃദയം കവര്‍ന്നയാളെ കണ്ടെത്തി’ എന്ന കുറിപ്പോടെയാണ് ഇരുവരും അന്ന് ചിത്രങ്ങള്‍ പങ്കുവച്ചത്.

സീമ വിനീത് പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ രൂപം

”ഒരുപാട് ആലോചിച്ചതിനു ശേഷം, പരസ്പരം ബഹുമാനം കാത്തു സൂക്ഷിക്കുന്നതിനിടയില്‍ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹനിശ്ചയത്തിന്റെ 5 മാസത്തെ ബന്ധത്തിനു ശേഷം വേര്‍പിരിയാന്‍ തീരുമാനിച്ചു. ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തില്‍ ഞങ്ങളുെട സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങള്‍ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും അഭ്യര്‍ഥിക്കുന്നു. ഞങ്ങള്‍ വേര്‍പിരിഞ്ഞത് അംഗീകരിച്ചു കൊണ്ട്, ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെ അധികം വിനയപൂര്‍വം നിങ്ങളെ അറിയിക്കുന്നു. നന്ദി… സീമ വിനീത്”

ഒരു കണക്കിന് വിവാഹത്തിന് മുന്നേ തന്നെ സംസാരിച്ച നന്നായി… പിന്നെ ചിലപ്പോള്‍ ചേച്ചി ക്ക് താങ്ങാന്‍ പറ്റിയെന്നു വരില്ല…. സാരമില്ല വിഷമിക്കണ്ട .. ഒക്കെ നല്ലതിനാവുംതികച്ചും വ്യക്തിപരമായ തീരുമാനം.. എന്നും നല്ലതു വരട്ടെ..നിങ്ങടെ ലൈഫ് നിങ്ങടെ ഡിസിഷന്‍…..ചേച്ചിക്ക് ഇനിയും ഉയരങ്ങളില്‍ എത്താന്‍ സാധിക്കും.. എന്നിങ്ങനെ നിരവധി പേരാണ് സീമക്ക് പിന്തുണ നല്‍കി സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *