‘ആ പ്രശ്നം പരിഹരിച്ചു, പക്ഷെ ഒരു ട്രോമയുണ്ട്, കുറ്റം ചെയ്യാത്തയാളാണ് അവൻ’; നിവിൻ പോളിയെപ്പറ്റി നടൻ സിജു വിൽസൺ

‘ആ പ്രശ്നം പരിഹരിച്ചു, പക്ഷെ ഒരു ട്രോമയുണ്ട്, കുറ്റം ചെയ്യാത്തയാളാണ് അവൻ’; നിവിൻ പോളിയെപ്പറ്റി നടൻ സിജു വിൽസൺ

നിവിൻ പോളിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥയെക്കുറിച്ച് സുഹൃത്തായ നടൻ സിജു വിൽസൺ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിവിനെതിരെ ഉയർന്ന വ്യാജ ആരോപണം അയാളെ മാനസികമായി ബാധിച്ചെന്നാണ് സിജു വിൽസൺ പറയുന്നത്. സാ​ഗ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

തങ്ങൾ ഇടയ്ക്ക് ഫോണിൽ സംസാരിക്കുമെന്നാണ് സിജു വിൽസൺ പറയുന്നത്. നിവിനെ കാണാൻ പറ്റാറില്ല. എല്ലാവരും തിരക്കിലല്ലേ. കുറച്ച് നാൾ ബ്രേക്കെടുത്തിരിക്കുകയാണെന്ന് തോന്നുന്നു. കുറച്ച് നാളുകളായി പുറത്തേക്ക് കാണാറില്ല. ആ പ്രശ്നം പരിഹരിച്ചു. പക്ഷെ ഞാൻ വിളിച്ച സമയത്ത് ഒരു ട്രോമയുണ്ട്. കുറ്റം ചെയ്യാത്തയാളാണ്. പക്ഷെ പത്ത് പേർ ന്യൂസ് കണ്ടാൽ ചിലപ്പോൾ നാല് പേർ വിശ്വസിക്കും. അവർക്ക് പ്രശ്നം സോൾവായതൊന്നും അറിയില്ലായിരിക്കുമെന്നും സിജു വിൽസൺ പറഞ്ഞു.

വ്യാജ ആരോപണമാണെന്ന് മനസിലായതിനാൽ ഈ ഘട്ടം മറികടന്ന് നിവിൻ തിരിച്ച് വരുമെന്നും സിജു വിൽസൺ വ്യക്തമാക്കി. വ്യാജ ആരോപണമാണെങ്കിലും കുറ്റം ചെയ്തയാൾ കടന്ന് പോകുന്ന എല്ലാ ഘട്ടങ്ങളിലൂടെയും പോകണം. വിശദീകരണം നൽകേണ്ടതുണ്ടെന്നും സിജു വിൽസൺ പറഞ്ഞു. നിവിൻ പോളിയുടെ തിരിച്ച് വരവിനെക്കുറിച്ചുറിച്ചും സിജു വിൽസൺ സംസാരിച്ചു. ഒരു പ്രേക്ഷകനെന്ന നിലയിൽ അവന്റെ പെർഫോമൻസിന് ‍ഞാൻ വെയിറ്റിം​ഗാണ്.

വൈകാതെ വരും അതിന്റെ തയ്യാറെടുപ്പിന്റെ ഭാ​ഗമായാണ് ഇപ്പോൾ പുതിയ ലുക്കിൽ കാണുന്നതെന്നും സിജു വിൽസൺ പറഞ്ഞു. അതേസമയം നിവിൻ പോളിയുടെ പുതിയ പ്രൊജക്ടുകളെക്കുറിച്ച് വാർത്തകളിലൂടെ അറിഞ്ഞതാണ് താനെന്നും കൂടുതലൊന്നും അറിയില്ലെന്നും സിജു വിൽസൺ വ്യക്തമാക്കി. അതേസമയം നിവിൻ പോളിക്ക് കരിയറിലുണ്ടായ വീഴ്ച ആരാധകരെ ഏറെ വിഷമിപ്പിക്കുന്നുണ്ട്. നിവിന്റെ ആരാധകരിൽ കൂടുതലും നടനെ കൊമേഴ്ഷ്യൽ സിനിമകളിൽ കാണാനാണ് ആ​ഗ്രഹിക്കുന്നത്. ഇതിനിടെ നടൻ വണ്ണം വെച്ചതും ചർച്ചയായിരുന്നു. സ്ക്രീൻ പ്രസൻസ് നഷ്ടപ്പെട്ടെന്ന അഭിപ്രായം വന്നു. ബോഡി ഷെയിമിം​ഗ് കമന്റുകൾ നിവിനെതിരെ വന്നു. ഇതിനെല്ലാമിടയിൽ വ്യാജ പരാതിയുമായി ഒരു യുവതി നടനെതിരെ രം​ഗത്ത് വരുന്നത്. അന്വേഷണത്തിൽ പീഡന പരാതിയിൽ നിവിൻ നിരപരാധിയാണെന്ന് തെളിഞ്ഞിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *