ഇന്ത്യൻ ക്രിക്കറ്റിന്റെ കാവൽക്കാരായി സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറും

ഇന്ത്യൻ ക്രിക്കറ്റിന്റെ കാവൽക്കാരായി സ്മൃതി മന്ദാനയും ഹർമൻപ്രീത് കൗറും

ഐസിസി വനിതാ ടി20 ലോകകപ്പിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഇന്ത്യയ്ക്ക് രണ്ട് മത്സരങ്ങൾ വേണ്ടിവന്നു. ബുധനാഴ്ച ശ്രീലങ്കയെ 83 റൺസിൻ്റെ കൂറ്റൻ മാർജിനിൽ തോൽപ്പിക്കാൻ അവർക്ക് തങ്ങളുടെ ഏറ്റവും സമ്പൂർണ്ണ പ്രകടനം ഒരുമിച്ച് കൊണ്ടുവരാൻ കഴിഞ്ഞു. അവരെ നയിച്ചത് അവരുടെ രണ്ട് നേതാക്കളായിരുന്നു, ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും. 13-ാം ഓവറിൽ 38 പന്തിൽ 50 റൺസ് നേടി സ്മൃതി വീണതോടെ 27 പന്തിൽ 52 റൺസുമായി പുറത്താകാതെ നിന്ന ഹർമൻപ്രീത് ഈ ഫോർമാറ്റിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി നേടി.

രണ്ട് പേരും ചേർന്ന് ഇന്ത്യയെ 172/3 എന്ന നിലയിലേക്ക് നയിച്ചു. ദക്ഷിണാഫ്രിക്കയുടെ 166 റൺസ് മറികടന്ന് ലോകകപ്പിൽ ഇതുവരെ നേടിയ ഏറ്റവും ഉയർന്ന ടീം സ്‌കോറാണിത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലങ്കയെ 19.5 ഓവറിൽ 90 റൺസിൽ തളച്ച് റൺ മാർജിനിൽ ഈ ടൂർണമെന്റ് ചരിത്രത്തിലെ ഇന്ത്യ ഏറ്റവും വലിയ വിജയവും സ്വന്തമാക്കി. ഉച്ചയ്ക്ക് മുമ്പുള്ള ദക്ഷിണാഫ്രിക്കൻ മത്സരത്തിൽ നിന്ന്, ടോസ് നേടിയാൽ വലിയ തോതിൽ മുന്നേറാൻ അവസരമുണ്ടെന്ന് മനസിലാക്കി ഇന്ത്യയും ശരിയായ തീരുമാനങ്ങൾ എടുത്തു.

പാക്കിസ്ഥാനെതിരെ പൊരുതിയ ഷഫാലി വർമയിൽ നിന്നാണ് തുടക്കത്തിലെ പ്രചോദനം. പവർപ്ലേയിൽ 6 ഓവർ ബാറ്റ് ചെയ്താൽ ഷഫാലി ഒരു ബൗണ്ടറി പോലും നേടാതിരിക്കുന്നത് നമ്മൾ പലപ്പോഴും കാണാറില്ല. ഇന്ത്യൻ ഓപ്പണർമാർ ആദ്യ ഓവർ മുതൽ ആക്രമണ ഷോട്ടുകൾ കളിക്കാൻ തുടങ്ങിയപ്പോൾ അഞ്ചാം ഓവർ അവസാനിച്ചപ്പോൾ ഷഫാലിക്ക് മൂന്ന് തവണ ബൗണ്ടറി കണ്ടെത്താൻ കഴിഞ്ഞു. പതിമൂന്നാം ഓവറിൽ ഓപ്പണർമാർ ബാക്ക് ടു ബാക്ക് ഡെലിവറിയിൽ പുറത്തായപ്പോൾ ശ്രദ്ധ ഹർമൻപ്രീതിലേക്ക് മാറി. ഒരു ഫാസ്റ്റ് സ്റ്റാർട്ടർ അല്ലെങ്കിൽ കൂടി, പുതിയ ബാറ്റർമാർ ഇറങ്ങിയപ്പോൾ കുറച്ച് സമയത്തേക്ക് ജെമിമ റോഡ്രിഗസ് ഇന്ത്യൻ ക്യാപ്റ്റൻ്റെ സമ്മർദ്ദം ലഘൂകരിക്കാൻ ഒരു ചെറിയ വേഷം ചെയ്യാൻ ഇന്ത്യയെ സഹായിച്ചു.

അടുത്ത കാലങ്ങളിലെ മോശം പ്രകടനങ്ങളിൽ നിന്നും വീണ്ടെടുക്കാൻ ശ്രമിക്കുന്ന ഹർമൻപ്രീത് തൻ്റെ ഏറ്റവും മികച്ച ഇന്നിഗ്‌സിന് വേഗത പകർന്നു. ഹർമൻപ്രീത് നേടിയ റണ്ണുകളിൽ ഭൂരിഭാഗവും കവറിനും മിഡ്‌വിക്കറ്റിനും ഇടയിൽ ആയിരുന്നു. 8 ഫോറുകളും ടൂർണമെൻ്റിലെ ഇതുവരെയുള്ള ഏറ്റവും ദൈർഘ്യമേറിയ 84 മീറ്റർ സിക്സും ഹർമൻപ്രീത് അടിച്ചു. “ഇന്ന് വരാൻ ഞങ്ങൾ ശരിക്കും ആവേശത്തിലായിരുന്നു, പവർപ്ലേയിൽ ഷഫാലി നന്നായി ബാറ്റ് ചെയ്തു. അവൾ ഞങ്ങൾക്ക് ഒരു നല്ല തുടക്കം നൽകി. അവസാനം വരെ ഹർമൻ ബാറ്റ് ചെയ്ത രീതി കാണാൻ മിന്നുന്നതായിരുന്നു,” മന്ദാന പറഞ്ഞു. “ഞങ്ങൾ ലോകകപ്പിൽ വരുമ്പോൾ വിക്കറ്റും സാഹചര്യങ്ങളും ഞങ്ങൾ വിചാരിച്ചതുപോലെയല്ല, അതിനാൽ ഞങ്ങൾക്ക് ഞങ്ങളുടെ കളി വളരെ വേഗത്തിൽ മാറ്റേണ്ടിവന്നു,” സ്‌മൃതി കൂട്ടിച്ചേർത്തു.

ടൂർണമെന്റിൽ പാക്കിസ്ഥാനെ മാത്രം തോൽപ്പിച്ച ഹർമൻപ്രീത് കൗറിൻ്റെ നേതൃത്വത്തിലുള്ള ടീമിന് ലങ്കയ്‌ക്കെതിരായ വിജയത്തോടെ മത്സരത്തിലേക്ക് തിരിച്ചു വരാൻ സാധിച്ചു. 4 പോയിൻ്റും പാകിസ്ഥാനെക്കാൾ അൽപ്പം മെച്ചപ്പെട്ട നെറ്റ് റൺ റേറ്റും ഉള്ള ഇന്ത്യ ഓസ്‌ട്രേലിയക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. സ്മൃതി മന്ദാന അർധസെഞ്ച്വറി നേടി ഫോമിലേക്ക് മടങ്ങിയ മത്സരത്തിൽ ക്യാപ്റ്റൻ ഹർമൻപ്രീത് 27 പന്തിൽ പുറത്താകാതെ 52 റൺസ് നേടി. ഷഫാലി വർമയും സ്മൃതിയും ഒന്നാം വിക്കറ്റിൽ 98 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യ ടോട്ടൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് എന്ന വിജയലക്ഷ്യം ഉയർത്തി.

6/3 എന്ന നിലയിൽ ആടിയുലഞ്ഞെങ്കിലും കവിഷ ദിൽഹാരിയുടെയും അനുഷ്‌ക സഞ്ജീവാനിയുടെയും കൂട്ടുകെട്ടിലൂടെ ഭേദപ്പെട്ട സ്‌കോറിൽ ഫിനിഷ് ചെയ്യാൻ സാധിച്ചു. എങ്കിലും നിശ്ചിത ഓവറിൽ പത്ത് വിക്കറ്റും നഷ്ട്ടപെട്ട ലങ്കക്ക് 90 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളു. തിരുവനന്തപുരം സ്വദേശിയായ ആശാ ശോഭനയും, അരുന്ധതി റെഡ്ഡിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. രേണുക സിംഗിൻ്റെ തകർപ്പൻ രണ്ട് വിക്കറ്റ് പ്രയത്നത്തിൽ ലങ്കൻ ഇന്നിംഗ്സ് 90ന് ഒതുക്കിയത് മികച്ച പ്രകടനമായിരുന്നു.

സ്കോറുകൾ: ഇന്ത്യ 20 ഓവറിൽ 172/3 (ഹർമൻപ്രീത് 52 നോട്ടൗട്ട്, സ്മൃതി 50, ഷഫാലി 43)

ശ്രീലങ്ക 19.5 ഓവറിൽ 90 (കവിഷ ദിൽഹാരി, ആശാ ശോഭന 3/19, അരുന്ധതി 3/19, രേണുക 2/16).

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *