‘കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി’; തുറന്നുപറഞ്ഞ് സുപ്രിയ

‘കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി’; തുറന്നുപറഞ്ഞ് സുപ്രിയ

പൃഥ്വിരാജിനെ പരിചയപ്പെട്ടതും അത് വിവാഹത്തിലേക്കെത്തിയതിനെയും കുറിച്ച് മനസ്ുതുറന്ന് സുപ്രിയ മേനോന്‍. പൃഥ്വിയെ എന്ന സാധാമനുഷ്യനെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നും അല്ലാതെ താരത്തെ ആയിരുന്നില്ലെന്നും താരകുടുംബം എന്നൊന്നും ചിന്തയിപോലും ഇല്ലായിരുന്നെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുപ്രിയ പറഞ്ഞു. എന്നാല്‍ വിവാഹത്തിന് ശേഷം കേരളത്തിലെത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയെന്നും സുപ്രിയ പരിതപിച്ചു.

താരകുടുംബം എന്നൊന്നും അന്ന് ആലോചിച്ചിട്ടു കൂടിയില്ല. എന്‍ഡിടിവിയില്‍ ജോലി ചെയ്യുമ്പോള്‍ മലയാള സിനിമകളെക്കുറിച്ചൊരു സ്റ്റോറി ചെയ്യാന്‍ അസൈന്‍മെന്‍റ് ലഭിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്ന രണ്ടു ‘ബിഗ് എം’ അല്ലാതെ മറ്റൊരു നടനെക്കുറിച്ചു പോലും അന്നറിയില്ല. സഹപ്രവര്‍ത്തകയായ കൂട്ടുകാരി ഒരു നമ്പര്‍ തന്നിട്ടു പറഞ്ഞു, ‘മലയാളത്തിലെ ഒരു യുവ താരമാണ്, സിനിമയെക്കുറിച്ചൊക്കെ നല്ല ധാരണയുള്ള കക്ഷിയാണ്. നീ ഒന്നു വിളിച്ചു നോക്ക്. ഉപകാരപ്പെടും.’

ഞാന്‍ വിളിച്ചു. ആ ഒറ്റ കോള്‍ ആണ് ജീവിതം മാറ്റി മറിച്ചത്. ഇന്റര്‍വ്യൂവും ആ ഫീച്ചറും നടന്നില്ല. പക്ഷേ, ഞാനും പൃഥ്വിയും കൂട്ടുകാരായി. പുള്ളി വലിയ സ്റ്റാറാണെന്നോ താരകുടുംബത്തിലാണെന്നോ ഒന്നും അറിയില്ലല്ലോ. പയ്യെപ്പയ്യെ സൗഹൃദം കൂടുതല്‍ ദൃഢമായി. ഞങ്ങള്‍ ഡേറ്റിങ് തുടങ്ങി. തിരക്കിനിടയ്ക്കും പൃഥ്വി മുംൈബയില്‍ വരും. എന്റെ കൂടെ ഓട്ടോയില്‍ സഞ്ചരിക്കും. ബീച്ചിലിരിക്കും. റോഡരികില്‍ നിന്നു ചായ കുടിക്കും.

അക്കാലത്ത് എല്ലാ പുസ്തകങ്ങളും രണ്ടെണ്ണം വാങ്ങും. ഒന്നു പൃഥ്വിക്കാണ്. വായന കഴിഞ്ഞ് അതേക്കുറിച്ച് ഒരുപാടു സംസാരിക്കും. നാലുവര്‍ഷത്തെ പരിചയത്തിനു ശേഷമാണു വിവാഹം തീരുമാനിക്കുന്നത്. എന്നോടൊത്തു നടന്ന പൃഥ്വിയെ ആണു വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അല്ലാതെ താരത്തെ ആയിരുന്നില്ല.

അതുകൊണ്ടുതന്നെ കേരളത്തിലെത്തിക്കഴിഞ്ഞാലുള്ള ജീവിതത്തെക്കുറിച്ച് ആലോചിച്ചിട്ടേയില്ല. പക്ഷേ, ഇവിടെ എത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷ് പോലെയായി പോയി. എല്ലാവരും എന്നെ നോക്കുന്നു, പലരും ശ്രദ്ധിക്കുന്നു, പറഞ്ഞ വാക്കുകള്‍ പലതും വാര്‍ത്തയാകുന്നു, വിവാദമാകുന്നു- സുപ്രിയ പറഞ്ഞു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *